image

10 Nov 2022 3:50 AM GMT

Business

സേഫ് ലോക്ക് ഗോള്‍ഡ് ലോണുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്  

MyFin Bureau

സേഫ് ലോക്ക് ഗോള്‍ഡ് ലോണുമായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്  
X

Summary

കൊച്ചി: കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വര്‍ണം സുരക്ഷിതമാക്കാന്‍ 'സേഫ് ലോക്ക് ഗോള്‍ഡ് ലോണ്‍' പദ്ധതി അവതരിപ്പിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. ഏറ്റവും കുറഞ്ഞ ലോണ്‍ തുകയായ 100 രൂപയ്ക്ക് ഏത് തൂക്കത്തിലുമുള്ള സ്വര്‍ണം പണയം വെച്ച് ലോക്കറിന്‍റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുള്ള വാര്‍ഷിക ചാര്‍ജ് 300 രൂപയാണ്. പണയം വെക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമായിരിക്കും. സേഫ് ലോക്കില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്‍റെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനായോ ഓഫ്ലൈനായോ വായ്പയ്ക്ക് അപേക്ഷിക്കാമെന്നതും ഓഫ്ലൈനായോ ഓണ്‍ലൈനായോ ഇതു തിരിച്ചടക്കാമെന്നതും ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷമാണ്. സേഫ് ലോക്ക് ഗോള്‍ഡ് ലോണിലൂടെ ഓരോ വ്യക്തിയുടേയും പക്കലുള്ള സ്വര്‍ണം സുരക്ഷിതമാക്കാനും വായ്പയുടെ അധിക നേട്ടം അവര്‍ക്കു ലഭ്യമാക്കാനുമാണു തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു. സേഫ് ലോക്ക് ഗോള്‍ഡ് ലോണ്‍ സൗകര്യം ഈ മാസം അവസാനത്തോടെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ 840-ല്‍ പരം ശാഖകളിലും ലഭ്യമാകും.


കൊച്ചി: കുറഞ്ഞനിരക്കില്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ സ്വര്‍ണം സുരക്ഷിതമാക്കാന്‍ 'സേഫ് ലോക്ക് ഗോള്‍ഡ് ലോണ്‍' പദ്ധതി അവതരിപ്പിച്ച് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ്. ഏറ്റവും കുറഞ്ഞ ലോണ്‍ തുകയായ 100 രൂപയ്ക്ക് ഏത് തൂക്കത്തിലുമുള്ള സ്വര്‍ണം പണയം വെച്ച് ലോക്കറിന്‍റെ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്.

ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതിനുള്ള വാര്‍ഷിക ചാര്‍ജ് 300 രൂപയാണ്. പണയം വെക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭ്യമായിരിക്കും. സേഫ് ലോക്കില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്‍റെ അടിസ്ഥാനത്തില്‍ എപ്പോള്‍ വേണമെങ്കിലും ഓണ്‍ലൈനായോ ഓഫ്ലൈനായോ വായ്പയ്ക്ക് അപേക്ഷിക്കാമെന്നതും ഓഫ്ലൈനായോ ഓണ്‍ലൈനായോ ഇതു തിരിച്ചടക്കാമെന്നതും ഈ പദ്ധതിയുടെ മുഖ്യ ആകര്‍ഷമാണ്.

സേഫ് ലോക്ക് ഗോള്‍ഡ് ലോണിലൂടെ ഓരോ വ്യക്തിയുടേയും പക്കലുള്ള സ്വര്‍ണം സുരക്ഷിതമാക്കാനും വായ്പയുടെ അധിക നേട്ടം അവര്‍ക്കു ലഭ്യമാക്കാനുമാണു തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് മാനേജിങ് ഡയറക്ടര്‍ മാത്യു മുത്തൂറ്റ് പറഞ്ഞു.

സേഫ് ലോക്ക് ഗോള്‍ഡ് ലോണ്‍ സൗകര്യം ഈ മാസം അവസാനത്തോടെ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ 840-ല്‍ പരം ശാഖകളിലും ലഭ്യമാകും.