image

7 March 2022 5:17 AM GMT

Banking

തിരിച്ചടവ് ആദ്യ മൂന്ന് വര്‍ഷം പലിശ മാത്രം, ഈ ഭവന വായ്പ എടുക്കാം

MyFin Desk

തിരിച്ചടവ് ആദ്യ മൂന്ന് വര്‍ഷം പലിശ മാത്രം, ഈ ഭവന വായ്പ എടുക്കാം
X

Summary

സ്വന്തം വീടെന്ന് ചിന്തിക്കുമ്പോഴേ എവിടെ നിന്ന് ഭവന വായ്പ എടുക്കും എന്നുള്ളതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങും. പലിശ നിരക്കിനെക്കുറിച്ചാകും ആദ്യഅന്വേഷണം. കാരണം വായ്പ എടുത്ത് തൊട്ടടുത്ത മാസം  മുതലും പലിശയും ചേര്‍ത്ത് തിരിച്ചടവ് തുടങ്ങേണ്ടി വരും. അതിനു പകരം ആദ്യത്തെ മൂന്നു വര്‍ഷം പലിശ മാത്രം അടച്ചാലോ?. സ്റ്റാൻറേർഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഇന്ററസ്റ്റ് ഒണ്‍ലി ഭവന വായ്പ പദ്ധതിയാണ് ഇത്തരമൊരു അവസരം ഒരുക്കുന്നത്. വായ്പ എടുക്കുന്ന ആള്‍ക്ക് ഇന്ററസ്റ്റ് ഒണ്‍ലി പീരിയഡായി (പലിശ മാത്രം അടയ്ക്കേണ്ട കാലം) ഒരു […]


സ്വന്തം വീടെന്ന് ചിന്തിക്കുമ്പോഴേ എവിടെ നിന്ന് ഭവന വായ്പ എടുക്കും എന്നുള്ളതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങും. പലിശ...

സ്വന്തം വീടെന്ന് ചിന്തിക്കുമ്പോഴേ എവിടെ നിന്ന് ഭവന വായ്പ എടുക്കും എന്നുള്ളതിനെക്കുറിച്ച് ആലോചിച്ച് തുടങ്ങും. പലിശ നിരക്കിനെക്കുറിച്ചാകും ആദ്യഅന്വേഷണം. കാരണം വായ്പ എടുത്ത് തൊട്ടടുത്ത മാസം മുതലും പലിശയും ചേര്‍ത്ത് തിരിച്ചടവ് തുടങ്ങേണ്ടി വരും. അതിനു പകരം ആദ്യത്തെ മൂന്നു വര്‍ഷം പലിശ മാത്രം അടച്ചാലോ?. സ്റ്റാൻറേർഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഇന്ററസ്റ്റ് ഒണ്‍ലി ഭവന വായ്പ പദ്ധതിയാണ് ഇത്തരമൊരു അവസരം ഒരുക്കുന്നത്. വായ്പ എടുക്കുന്ന ആള്‍ക്ക് ഇന്ററസ്റ്റ് ഒണ്‍ലി പീരിയഡായി (പലിശ മാത്രം അടയ്ക്കേണ്ട കാലം) ഒരു വര്‍ഷം, രണ്ട് വര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ ബാങ്ക് തരുന്ന ഓപ്ഷനുകളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാം.

ഉദാഹരണത്തിന് 25 ലക്ഷം രൂപ ഏഴ് ശതമാനം പലിശയ്ക്ക് 20 വര്‍ഷ കാലാവധിയില്‍ വായ്പയായി എടുക്കുന്നുവെന്നിരിക്കട്ടെ. പലിശയും മുതലും ചേര്‍ത്ത് തിരിച്ചടവ് 19,382 രൂപയാകും പ്രതിമാസം. ഇതില്‍ നിന്നും പലിശ തുകയായ 8,965 രൂപ തിരിച്ചടച്ചാല്‍ മതിയെങ്കിലോ? സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ പദ്ധതി ഇതാണ്.

അതിനുശേഷം മുതലും പലിശയും ചേര്‍ത്ത് വായ്പ കരാറില്‍ പറഞ്ഞിരിക്കുന്ന തുക തിരിച്ചടയ്ക്കണം. ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കു മാത്രമാണ് ഈ വായ്പ പദ്ധതിക്ക് യോഗ്യത. ഈ പദ്ധതി പ്രകാരം 35 ലക്ഷം രൂപ മുതല്‍ 3.5 കോടി രൂപ വരെയാണ് ബാങ്ക് വായ്പയായി നല്‍കുന്നത്. വായ്പ തിരിച്ചടവ് കാലാവധി ശമ്പള വരുമാനക്കാര്‍ക്ക് 30 വര്‍ഷവും അല്ലാത്ത വിഭാഗത്തിന് 25 വര്‍ഷവുമാണ്.

വീടു പണി പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കങ്ങളില്‍ ഈ പദ്ധതി ഒരു ആശ്വാസമാകും. പലപ്പോഴും വീടു പണി കഴിയുന്നതോടെ പലരുടെയും പോക്കറ്റ് കാലിയാകാറുണ്ട്. അത്തരക്കാര്‍ക്ക് താത്കാലിക ആശ്വാസമാണ് ഈ പദ്ധതി.