image

14 March 2022 4:10 AM GMT

Banking

യുദ്ധം: വിദേശ പഠനത്തിന് വായ്പ എടുത്തവര്‍ ഇക്കാര്യം ശ്രദ്ധിക്കണം

MyFin Desk

യുദ്ധം: വിദേശ പഠനത്തിന് വായ്പ എടുത്തവര്‍ ഇക്കാര്യം ശ്രദ്ധിക്കണം
X

Summary

ഡെല്‍ഹി : യുക്രെയ്ന്‍-റഷ്യാ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം പിരിമുറുക്കം അനുഭവിക്കുന്നവരാണ് യുക്രൈനിലേക്ക് പഠിക്കുവാന്‍ പോയ വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ കോഴ്സുകളിലുള്‍പ്പടെ പഠിക്കുന്നവരാണ് ഭൂരിഭാഗവും. ഇവര്‍ പഠനാവശ്യത്തിനായി വായ്പ എടുത്തിട്ടുമുണ്ട്. യുക്രൈനില്‍ സ്ഥിതിഗതികള്‍ എപ്പോള്‍ ശാന്തമാകുമെന്നതിലുള്ള അനിശ്ചിതത്വവും വായ്പാ തിരിച്ചടവും വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു. കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ചൈനയിലെ വുഹാനിലും ഇത്തരത്തില്‍ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരുന്നു.  വായ്പാ തിരിച്ചടവിനായി ബുദ്ധിമുട്ടുന്നവര്‍ പ്രാഥമികമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം. മോറട്ടോറിയം സാധ്യത […]


ഡെല്‍ഹി : യുക്രെയ്ന്‍-റഷ്യാ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം പിരിമുറുക്കം അനുഭവിക്കുന്നവരാണ് യുക്രൈനിലേക്ക് പഠിക്കുവാന്‍...

ഡെല്‍ഹി : യുക്രെയ്ന്‍-റഷ്യാ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഏറ്റവുമധികം പിരിമുറുക്കം അനുഭവിക്കുന്നവരാണ് യുക്രൈനിലേക്ക് പഠിക്കുവാന്‍ പോയ വിദ്യാര്‍ത്ഥികള്‍. മെഡിക്കല്‍ കോഴ്സുകളിലുള്‍പ്പടെ പഠിക്കുന്നവരാണ് ഭൂരിഭാഗവും. ഇവര്‍ പഠനാവശ്യത്തിനായി വായ്പ എടുത്തിട്ടുമുണ്ട്. യുക്രൈനില്‍ സ്ഥിതിഗതികള്‍ എപ്പോള്‍ ശാന്തമാകുമെന്നതിലുള്ള അനിശ്ചിതത്വവും വായ്പാ തിരിച്ചടവും വിദ്യാര്‍ത്ഥികളേയും അവരുടെ കുടുംബങ്ങളേയും ഏറെ സമ്മര്‍ദ്ദത്തിലാക്കുന്നു. കോവിഡ് വ്യാപനം ആരംഭിച്ചപ്പോള്‍ ചൈനയിലെ വുഹാനിലും ഇത്തരത്തില്‍ ഒട്ടേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരുന്നു. വായ്പാ തിരിച്ചടവിനായി ബുദ്ധിമുട്ടുന്നവര്‍ പ്രാഥമികമായി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായിട്ടുണ്ട്. ഇവ ഏതൊക്കെയെന്ന് നോക്കാം.

മോറട്ടോറിയം സാധ്യത തിരയാം

നിലവിലെ അന്താരാഷ്ട്ര സാഹചര്യവും ഇതു മൂലം ഉണ്ടായ അനിശ്ചിതത്വവും വായ്പ എടുത്തിട്ടുള്ള ധനകാര്യ സ്ഥാപനങ്ങളെ അറിയിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ബാങ്കിലെത്തി ഇക്കാര്യം വ്യക്തമാക്കി അപേക്ഷ നല്‍കാം. പ്രതിസന്ധി അനുഭവിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മോറട്ടോറിയം ലഭിക്കാനുള്ള സാധ്യത മറക്കരുത്. പ്രശ്നങ്ങള്‍ അധികൃതരെ കൃത്യമായി ബോധിപ്പിക്കുവാന്‍ സാധിക്കണം. മോറട്ടോറിയം കാലാവധി ഒരുപാട് നീളുന്നത് ചിലപ്പോള്‍ തിരിച്ചടി ആകുമെന്നും ഓര്‍ക്കുക. കാരണം മോറട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കണം എന്ന് നിര്‍ബന്ധമില്ല.

വായ്പ പുനക്രമീകരിക്കാം

വിദ്യാര്‍ത്ഥികള്‍ക്ക് വായ്പാ തിരിച്ചടവ് ഭാവിയില്‍ പുനഃക്രമീകരിക്കാന്‍ ആവശ്യപ്പെടാം. വായ്പ പുനക്രമീകരിക്കുകയാണെങ്കില്‍ അവയുടെ കാലാവധി നിങ്ങള്‍ക്ക് യോജിച്ചവണ്ണം നീട്ടുന്നതാണ് നല്ലത്. പ്രതിമാസം അടയ്ക്കേണ്ടി വരുന്ന തുക കുറയ്ക്കാം എന്ന് മാത്രമല്ല നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിനെ വായ്പാ തിരിച്ചടവ് ബാധിക്കുകയുമില്ല. വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പടെ വായ്പാ പുനക്രമീകരണം നടത്തുന്നത് സംബന്ധിച്ച അറിയിപ്പ് 2020 ഓഗസ്റ്റില്‍ ആര്‍ബിഐ ഇറക്കിയിരുന്നു.

സര്‍ക്കാരില്‍ നിന്നും ധനസഹായം

നിലവില്‍ അനുഭവിക്കുന്ന പ്രതിസന്ധിയ്ക്ക് ആശ്വാസം ലഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുമോ എന്നതിനെ പറ്റി കൃത്യമായി മനസിലാക്കുക. വിദ്യാഭ്യാസ വായ്പ എടുത്തവര്‍ക്കായി ഇത്തരത്തില്‍ സഹായം ലഭിക്കാനുള്ള സാധ്യത ഏറെയാണെന്ന് വിദഗ്ധര്‍ പറയുന്നു. അപ്രതീക്ഷിത പ്രതിസന്ധികള്‍ വിദ്യാര്‍ത്ഥികളുടെ ക്രെഡിറ്റ് ഹിസ്റ്ററിയെ ബാധിക്കാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നും എമര്‍ജെന്‍സി ക്രെഡിറ്റിനുള്ള അവസരവുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ മാത്രമല്ല, പണമിടപാട് സ്ഥാപനം, യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെല്ലാം ഇത് സംബന്ധിച്ച് ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരുമെന്നും ഓര്‍ക്കുക.