image

28 March 2022 11:00 PM GMT

Banking

ഒരാള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ കൂട്ടു ഭവനവായ്പാ നികുതി ഇളവ് പൂര്‍ണമായും പങ്കാളിക്ക് ലഭിക്കുമോ?

wilson Varghese

ഒരാള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ കൂട്ടു ഭവനവായ്പാ നികുതി ഇളവ് പൂര്‍ണമായും പങ്കാളിക്ക് ലഭിക്കുമോ?
X

Summary

പങ്കാളികളില്‍ ഒരാള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ഭവന വായ്പയുടെ പൂര്‍ണ നികുതി ഇളവിന് മറ്റേയാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമോ? പലപ്പോഴും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ദമ്പതിമാരില്‍ കുറച്ച് പേര്‍ക്കെങ്കിലും ഈ ആശയക്കുഴപ്പമുണ്ടാകും. വായ്പ രണ്ടാളുടെയും പേരിലും, രണ്ടും പേരും റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുമാണെങ്കില്‍ ഒരാള്‍ ക്ലെയിം എടുത്തിട്ടില്ലെങ്കില്‍ മറ്റേയാള്‍ക്ക് മുഴുവന്‍ നികുതിആനുകൂല്യങ്ങളും ലഭ്യമാകും. അതായത്, ഭര്‍ത്താവ് ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ജോയിന്റ് ഹോം ലോണിന്റ് നികുതി ഇളവ് മുഴുവനായും ഭാര്യയ്ക്ക് ക്ലെയിം ചെയ്യാം. നേരെ തിരിച്ചും. ഇതിനായി പക്ഷെ, ക്ലെയിം ചെയ്യാത്ത ആളുടെ സത്യവാങ്മൂലവും […]


പങ്കാളികളില്‍ ഒരാള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ഭവന വായ്പയുടെ പൂര്‍ണ നികുതി ഇളവിന് മറ്റേയാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമോ?...

പങ്കാളികളില്‍ ഒരാള്‍ ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ഭവന വായ്പയുടെ പൂര്‍ണ നികുതി ഇളവിന് മറ്റേയാള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുമോ? പലപ്പോഴും റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ദമ്പതിമാരില്‍ കുറച്ച് പേര്‍ക്കെങ്കിലും ഈ ആശയക്കുഴപ്പമുണ്ടാകും. വായ്പ രണ്ടാളുടെയും പേരിലും, രണ്ടും പേരും റിട്ടേണ്‍ സമര്‍പ്പിക്കുന്നവരുമാണെങ്കില്‍ ഒരാള്‍ ക്ലെയിം എടുത്തിട്ടില്ലെങ്കില്‍ മറ്റേയാള്‍ക്ക് മുഴുവന്‍ നികുതിആനുകൂല്യങ്ങളും ലഭ്യമാകും. അതായത്, ഭര്‍ത്താവ് ക്ലെയിം ചെയ്യുന്നില്ലെങ്കില്‍ ജോയിന്റ് ഹോം ലോണിന്റ് നികുതി ഇളവ് മുഴുവനായും ഭാര്യയ്ക്ക് ക്ലെയിം ചെയ്യാം. നേരെ തിരിച്ചും.

ഇതിനായി പക്ഷെ, ക്ലെയിം ചെയ്യാത്ത ആളുടെ സത്യവാങ്മൂലവും രണ്ട് വര്‍ഷത്തെ ഐടിആര്‍ ഉം ക്ലെയിം എടുക്കുന്ന ആള്‍ എംപ്ലോയര്‍ക്ക് നല്‍കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ ശമ്പളത്തില്‍ നിന്ന് അത്രയും തുക മുന്‍കൂര്‍ നികുതിയായി പിടിക്കുന്നത് ഒഴിവാക്കും. സാധാരണ നിലയില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ ഇത് അംഗീകരിച്ച് ക്ലെയിം ആനുകുല്യം അനുവദിക്കാറുണ്ട്. എന്നാല്‍ ചിലത് പ്രത്യേകിച്ച,് കേരളാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇത് അംഗീകരിക്കുന്നതില്‍ വിസമ്മതം പറയാറുണ്ട്. അത്തരം കേസുകളില്‍ പിന്നീട് റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ റീഫണ്ട് വാങ്ങുകയാണ് പതിവ്.

നികുതി ഇളവ്

ആദായ നികുതി വകുപ്പ് സെക്ഷന്‍ 24 അനുസരിച്ച് പലിശ തിരിച്ചടവില്‍ വര്‍ഷം രണ്ട് ലക്ഷം രൂപ വരെ ഭവന വായ്പ എടുത്തവര്‍ക്ക് ഇളവ് ലഭിക്കും. 80 സി അനുസരിച്ച് വായ്പയുടെ പ്രിന്‍സിപ്പല്‍ തുകയുടെ തിരിച്ചടവില്‍ പരമാവധി 1.5 ലക്ഷം രൂപയുടെയും നികുതി ഒഴിവ് ഉണ്ട്.

ഏക വ്യക്തി

സാധാരണ നിലയില്‍ ഭവന വായ്പയുണ്ടെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ ഇത് ക്ലെയിം ചെയ്യാം. അതായത് ഭവന വായ്പാ തിരിച്ചടവായി വര്‍ഷം 48,000 രൂപ അടയ്ക്കുന്ന വ്യക്തിക്ക് പലിശയിനത്തില്‍ 200,000 രൂപയും പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ 1.5 ലക്ഷം രൂപയും എന്ന നിലയില്‍ ആകെ 3.5 ലക്ഷം രൂപ ഒഴിവ് നേടാം.

ജോയിന്റ് വായ്പ

എന്നാല്‍ പല കേസുകളിലും ഇത് ജോയിന്റ് വായ്പകളാകും. ഭര്യയും ഭര്‍ത്താവും ചേര്‍ന്ന്, അല്ലെങ്കില്‍ അച്ഛനും മകനും സംയുക്തമായി എല്ലാം ഇങ്ങനെ വായ്പകള്‍ എടുക്കാറുണ്ട്. രണ്ട് പേരുടെ വരുമാനം കണക്ക് കൂട്ടി വായ്പ ലഭിക്കും എന്നതുകൊണ്ട് കൂടുതല്‍ തുക വേണ്ടി വരുമ്പോഴാണ് പലപ്പോഴും ജോയിന്റ് ഹോം ലോണുകള്‍ എടുക്കുക. നല്ലൊരു ശതമാനം കേസുകളിലും ഇത് ഭാര്യയും ഭര്‍ത്താവും ചേര്‍ന്നാകും. രണ്ട്് പേരും നികുതീദായകരായി വരുന്ന സന്ദര്‍ഭങ്ങളില്‍ രണ്ട് പേര്‍ക്കും ഇത് ക്ലെയിം ചെയ്യാം. പക്ഷെ, ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കോ ഓണര്‍ ആയിരിക്കണം

ഭവന വായ്പ തിരിച്ചടവില്‍ നികുതി ഇളവ് ലഭിക്കണമെങ്കില്‍ നിങ്ങള്‍ വസ്തുവിന്റെ ഉടമയായിരിക്കണം. പലപ്പോഴും വായ്പ എടുക്കുന്നത് ജോയിന്റ് ആയിട്ടാകും. എന്നാല്‍ വസ്തുവിന്റെ ഉടമ ആകില്ല. ഇത്തരം കേസുകളില്‍ വായ്പ ഒരുമിച്ചാണെങ്കിലും ആധാരത്തില്‍ ഉടമസ്ഥാവകാശം ഇല്ലാത്തതിനാല്‍ നികുതി ഒഴിവ് ക്ലെയിം ചെയ്യാനാവില്ല.

കൂട്ടു വായ്പക്കാരന്‍

അതേസമയം, നിങ്ങള്‍ ധനകാര്യ സ്ഥാപനത്തിന്റെ വായ്പാ ഡോക്യുമെന്റില്‍ ഒരു കൂട്ടു വായ്പകാരനാകുകയും വേണം. വായ്പക്കാരനല്ലാത്ത, ഇ എം ഐ അടയ്ക്കുന്നതിന് ബാധ്യത ഇല്ലാത്ത, ആള്‍ക്ക് നികുതി ഇളവിന് അര്‍ഹതയുണ്ടാവില്ല.