image

19 April 2022 2:11 AM GMT

Banking

എച്ച്ഡിഎഫ്സി ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.6 ലക്ഷം കോടി രൂപ

MyFin Desk

എച്ച്ഡിഎഫ്സി ഓഹരി നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.6 ലക്ഷം കോടി രൂപ
X

Summary

മുംബൈ : ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സിയ്ക്കും എച്ച്ഡിഎഫ്‌സി ബാങ്കിനും ഒമ്പത് ദിവസത്തിനിടെ നഷ്ടമായത് 2..6 ലക്ഷം കോടി രൂപ. കഴിഞ്ഞ ദിവസം ബാങ്കിന്റെ നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വിപണിയിലെ മോശം പ്രകടനം നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചതാണ് തിരിച്ചടിയായത്. ഈ മാസം നാലിന് 9,18,591 കോടി രൂപയായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആകെ വിപണി മൂല്യം. എന്നാല്‍ ചൊവ്വാഴ്ച്ചയിലെ ഇന്‍ട്രാഡേ വ്യാപാരത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 7,51,421 കോടി രൂപയാണ്. ഭവന വായ്പാ […]


മുംബൈ : ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സിയ്ക്കും എച്ച്ഡിഎഫ്‌സി ബാങ്കിനും ഒമ്പത് ദിവസത്തിനിടെ നഷ്ടമായത് 2..6 ലക്ഷം കോടി...

മുംബൈ : ഓഹരി വിപണിയില്‍ തുടര്‍ച്ചയായി ഇടിവ് നേരിട്ട എച്ച്ഡിഎഫ്‌സിയ്ക്കും എച്ച്ഡിഎഫ്‌സി ബാങ്കിനും ഒമ്പത് ദിവസത്തിനിടെ നഷ്ടമായത് 2..6 ലക്ഷം കോടി രൂപ. കഴിഞ്ഞ ദിവസം ബാങ്കിന്റെ നാലാം പാദ ഫലങ്ങള്‍ പുറത്തുവന്നിരുന്നു. വിപണിയിലെ മോശം പ്രകടനം നിക്ഷേപകരുടെ ആത്മവിശ്വാസം കുറച്ചതാണ് തിരിച്ചടിയായത്. ഈ മാസം നാലിന് 9,18,591 കോടി രൂപയായിരുന്നു എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ആകെ വിപണി മൂല്യം.

എന്നാല്‍ ചൊവ്വാഴ്ച്ചയിലെ ഇന്‍ട്രാഡേ വ്യാപാരത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 7,51,421 കോടി രൂപയാണ്. ഭവന വായ്പാ ദാതാവായ എച്ച്ഡിഎഫ്‌സിയ്ക്ക് വിപണി മൂല്യത്തില്‍ 91,595 കോടി രൂപയുടെ ഇടിവാണുണ്ടായത്. ഇതോടെ എച്ച്ഡിഎഫ്‌സിയുടെ വിപണി മൂല്യം 3,94,097 കോടി രൂപയായി. ഏപ്രില്‍ നാലിന് 4,85,692 കോടി രൂപയായിരുന്നു വിപണി മൂല്യം.

എച്ച്ഡിഎഫ്‌സിയുടെ ഓഹരി വില 2,160 രൂപയായി (ഏപ്രില്‍ 19 2022). കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്ക് നോക്കിയാല്‍ 3,021 രൂപയാണ് ഉയര്‍ന്ന ഓഹരി വില. 1,359 രൂപയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ നിലവിലെ ഓഹരി വില (ഏപ്രില്‍ 19 2022). കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 1,724.30 രൂപയാണ് ബാങ്കിന്റെ ഏറ്റവും ഉയര്‍ന്ന ഓഹരി വില.

ഭവന നിര്‍മ്മാണ മേഖലയിലെ ഇന്ത്യയിലെ മുന്‍നിര വായ്പാ ദാതാക്കളായ എച്ച്ഡിഎഫ്‌സിയും സബ്‌സിഡയറിയായ എച്ച്ഡിഎഫ്‌സി ബാങ്കും ലയിക്കാന്‍ ഏതാനും ആഴ്ച്ച മുന്‍പ് തീരുമാനമായിരുന്നു. വിപണിയിലെ ഭവന സേവന മേഖലയില്‍ കൂടുതല്‍ മത്സരാധിഷ്ഠിതമായി പ്രവര്‍ത്തിക്കാന്‍ ഇതോടെ ബാങ്കിന് കഴിയും.

ലയനത്തിന് ശേഷം ബാങ്കിന് 25.61 ലക്ഷം കോടി രൂപയുടെ ബാലന്‍സ് ഷീറ്റ് സ്വന്തമാകും. എച്ച്ഡിഎഫ്സി ബാങ്ക് ഇതിനകം തന്നെ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാണ്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് നിലവിലെ ആസ്തി 45.34 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐ ബാങ്ക് ഏകദേശം 17 ലക്ഷം കോടി രൂപയുമായി മൂന്നാമതായുണ്ട്.