image

1 May 2022 8:31 AM GMT

Banking

ഐഡിബിഐ ഓഹരികള്‍ നിലനിർത്തും: എല്‍ഐസി ചെയര്‍മാന്‍

PTI

ഐഡിബിഐ ഓഹരികള്‍ നിലനിർത്തും: എല്‍ഐസി ചെയര്‍മാന്‍
X

Summary

ഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് ഭീമന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ബാങ്കാഷ്വറന്‍സ് നേട്ടത്തിനായി ഐഡിബിഐ ബാങ്കില്‍ ഓഹരികള്‍ നിലനിര്‍ത്തുമെന്ന് അറിയിച്ചു. സര്‍ക്കാരിനൊപ്പം എല്‍ഐസിയും ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കുമെങ്കിലും പൂര്‍ണമായി ഓഹരികള്‍ വിറ്റഴിക്കില്ലെന്ന് എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാര്‍ പറഞ്ഞു. എല്‍ഐസി അവരുടെ ആദ്യ പ്രാരംഭ ഓഹരി വില്‍പ്പനക്കായി ഒരുങ്ങുകയാണ്. മെയ് 4-നാണ് എല്‍ഐസി ഐപിഒ ആരംഭിക്കുന്നത്. സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഐഡിബിഐ ബാങ്കിന്റെ 45 ശതമാനം […]


ഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് ഭീമന്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) ബാങ്കാഷ്വറന്‍സ് നേട്ടത്തിനായി ഐഡിബിഐ ബാങ്കില്‍ ഓഹരികള്‍ നിലനിര്‍ത്തുമെന്ന് അറിയിച്ചു.
സര്‍ക്കാരിനൊപ്പം എല്‍ഐസിയും ഐഡിബിഐ ബാങ്കിലെ ഓഹരി വിറ്റഴിക്കുമെങ്കിലും പൂര്‍ണമായി ഓഹരികള്‍ വിറ്റഴിക്കില്ലെന്ന് എല്‍ഐസി ചെയര്‍മാന്‍ എം ആര്‍ കുമാര്‍ പറഞ്ഞു.
എല്‍ഐസി അവരുടെ ആദ്യ പ്രാരംഭ ഓഹരി വില്‍പ്പനക്കായി ഒരുങ്ങുകയാണ്. മെയ് 4-നാണ് എല്‍ഐസി ഐപിഒ ആരംഭിക്കുന്നത്.
സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സര്‍ക്കാര്‍ ഐഡിബിഐ ബാങ്കിന്റെ 45 ശതമാനം ഓഹരികളും തന്ത്രപ്രധാനമായ നിക്ഷേപകര്‍ക്ക് വില്‍ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവല്‍ക്കരണ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ പ്രക്രിയക്ക് ശേഷം ഓഹരി വില്‍പ്പനയുടെ അളവ് തീരുമാനിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ് (ഡിഐപിഎഎം) സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ അറിയിച്ചിരുന്നു. അധികമായി 82,75,90,885 ഇക്വിറ്റി ഓഹരികള്‍ ഏറ്റെടുത്തതിന് ശേഷം 2019 ജനുവരി 21 മുതല്‍ ഐഡിബിഐ ബാങ്ക് എല്‍ഐസിയുടെ അനുബന്ധ സ്ഥാപനമായി മാറിയിരുന്നു.
ഒരു ഓഹരിക്ക് ശരാശരി 61 രൂപ നിരക്കില്‍ ഐഡിബിഐ ബാങ്കിന്റെ 51 ശതമാനം ഓഹരി 2019ല്‍ 21,624 കോടി രൂപയ്ക്ക് എല്‍ഐസി വാങ്ങിയിരുന്നു. എന്നിരുന്നാലും, ഐഡിബിഐ ബാങ്കിന്റെ ഒരു ഓഹരിക്ക് 45 രൂപ എന്ന നിരക്കിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. ഇത് നിക്ഷേപ നഷ്ടത്തെ സൂചിപ്പിക്കുന്നു.
കൂടാതെ പോളിസി ഉടമകളുടെ ഫണ്ട് ഉപയോഗിച്ച് എല്‍ഐസി 2019 ഒക്ടോബര്‍ 23-ന് ഐഡിബിഐ ബാങ്കില്‍ 4,743 കോടി രൂപ നിക്ഷേപിച്ചു. പിന്നീട് 2020 ഡിസംബര്‍ 19-ന് യോഗ്യതയുള്ള നിക്ഷേപ സ്ഥാപനങ്ങള്‍ (QIP) വഴി 1,435.1 കോടി രൂപ സമാഹരിച്ചു. ഇതേത്തുടര്‍ന്ന് എല്‍ഐസി ഓഹരി പങ്കാളിത്തം 49.24 ശതമാനമായി കുറച്ച് ഐഡിബിഐ ബാങ്കിനെ ഒരു അസോസിയേറ്റ് കമ്പനിയായി പുന:ക്രമീകരിക്കുകയുണ്ടായി.