image

13 Jun 2022 1:46 AM GMT

Banking

പലിശ കൂട്ടാന്‍ തിടക്കപ്പെട്ട് ബാങ്കുകള്‍, എച്ചഡിഎഫ്‌സി ഒറ്റമാസം കൂട്ടിയത് 90 ബിപിഎസ്

MyFin Desk

പലിശ കൂട്ടാന്‍ തിടക്കപ്പെട്ട് ബാങ്കുകള്‍, എച്ചഡിഎഫ്‌സി ഒറ്റമാസം കൂട്ടിയത് 90 ബിപിഎസ്
X

Summary

ആര്‍ബിഐ റിപ്പോ നിരക്ക് രണ്ട് തവണ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളെല്ലാം പലിശ നിരക്ക് കുത്തനെ ഉയര്‍ത്തുകയാണ്. ഒരു മാസത്തിനിടെ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 90 ബേസിസ് പോയിന്റ് വര്‍ധന വരുത്തി. പുതിയ നിരക്കുകള്‍ ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു. ഇതോടെ ബാങ്കിന്റെ ഏറ്റവും ചുരുങ്ങിയ വായ്പാ നിരക്ക് 7.55 ശതമാനമായി. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. കഴിഞ്ഞ മേയ് 2 നാണ് നിരക്ക് 5 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. മേയ് 9 ന് 30 […]


ആര്‍ബിഐ റിപ്പോ നിരക്ക് രണ്ട് തവണ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ബാങ്കുകളെല്ലാം പലിശ നിരക്ക് കുത്തനെ ഉയര്‍ത്തുകയാണ്. ഒരു മാസത്തിനിടെ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി 90 ബേസിസ് പോയിന്റ് വര്‍ധന വരുത്തി. പുതിയ നിരക്കുകള്‍ ജൂണ്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഇതോടെ ബാങ്കിന്റെ ഏറ്റവും ചുരുങ്ങിയ വായ്പാ നിരക്ക് 7.55 ശതമാനമായി. നേരത്തെ ഇത് 6.7 ശതമാനമായിരുന്നു. കഴിഞ്ഞ മേയ് 2 നാണ് നിരക്ക് 5 ബേസിസ് പോയിന്റ് ഉയര്‍ത്തിയത്. മേയ് 9 ന് 30 ബേസിസ് പോയിന്റും ജൂണ്‍ 1 ന് മറ്റൊരു 5 ബേസിസ് പോയിന്റും ഉയര്‍ത്തി. പുതിയ നിരക്ക് വര്‍ധനയോടെ ക്രെഡിറ്റ് സ്‌കോര്‍ 800 ന് മുകളിലുള്ളവരുടെ കുറഞ്ഞ പലിശ നിരക്ക് 7.55 ശതമാനമാണ്.

എച്ച്ഡിഎഫ്‌സിയക്ക് പുറമെ ഓവര്‍സീസ് ബാങ്ക്, കൊട്ടക്ക് മഹിന്ദ്ര ബാങ്ക്, എസ്ബി ഐ, കാനറാ ബാങ്ക്, പിഎന്‍ബി, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയെല്ലാം പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക് 50 ലക്ഷം രൂപയില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 0.50 ശതമാനം മുതല്‍ നാല് ശതമാനം വരെ വര്‍ധിപ്പിച്ചു. ടേം ഡെപ്പോസിറ്റ് നിരക്കുകളും 0.25 ശതമാനം വരെ വര്‍ധിപ്പിച്ചു. എച്ച്ഡിഎഫ്സി ലിമിറ്റഡിന്റെ റീട്ടെയ്ല്‍ പ്രൈം ലെന്‍ഡിംഗ് നിരക്കാണ് വര്‍ധിപ്പിച്ചത്. സമാനമായി റിപ്പോ നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും വായ്പാ നിരക്കുകള്‍ ഉയര്‍ത്തി.

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്കും ഇതേ മാര്‍ജിനില്‍ ഉയര്‍ത്തി. ഇതോടെ ഓവര്‍സീസ് ബാങ്ക് ആര്‍എല്‍എല്‍ആര്‍ (റിപ്പോ ലിങ്ക്ഡ് ലെന്‍ഡിംഗ് നിരക്ക്) 7.75 ശതമാനമായി (അതായത് 4.90 ശതമാനം + 2.85 ശതമാനം = 7.75 ശതമാനം). ഇതും ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.

കൊട്ടക്ക് മഹീന്ദ്രയില്‍ 50 ലക്ഷത്തിന് മുകളിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകളിലെ പ്രതിദിന ബാലന്‍സുകള്‍ക്ക് 3.50 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ പ്രതിവര്‍ഷം 4 ശതമാനം പലിശ ലഭിക്കും, അതേസമയം 50 ലക്ഷത്തിന് താഴെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 3.50 ശതമാനമായിരിക്കും ലഭിക്കുക.

പൊതുമേഖലാ വായ്പാ ദാതാക്കളായ പഞ്ചാബ് നാഷണല്‍ ബാങ്ക്, ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ റിപ്പോ അടിസ്ഥാനമാക്കി വായ്പാ നിരക്കുകള്‍ 0.50 ശതമാനം വീതം ഉയര്‍ത്തുന്നതായി പ്രഖ്യാപിച്ചിരുന്നു.