image

19 Jun 2022 5:12 AM GMT

Stock Market Updates

ആഗോള വികാരം മോശമായാൽ ഇന്ത്യന്‍ വിപണിയും ബെയറിഷ് ആകാം

Bijith R

ആഗോള വികാരം മോശമായാൽ ഇന്ത്യന്‍ വിപണിയും ബെയറിഷ് ആകാം
X

Summary

സെന്‍സെക്‌സും നിഫ്റ്റിയും ബെയര്‍ മാർക്കറ്റിന്റെ തൊട്ടടുത്ത പ്രദേശങ്ങളിൽ ചുറ്റിനിൽക്കുന്നതിനാൽ വരുന്ന ആഴ്ച ആഭ്യന്തര ഓഹരി വിപണികള്‍ക്ക് നിര്‍ണായകമാണ്. വിപണി ബെയര്‍ പ്രവണതയിലെത്തുന്നത് വ്യാപകമായ അശുഭ പ്രതീക്ഷകൾക്കും സാമ്പത്തിക, കോര്‍പ്പറേറ്റ് വളര്‍ച്ചാ സാധ്യതകള്‍ കുറയുന്നതിനുമിടയിൽ ഓഹരി വില അതിന്റെ സമീപകാല നിലയില്‍ നിന്ന് 20 ശതമാനമോ അതില്‍ കൂടുതലോ ഇടിയുമ്പോഴാണ്. സെന്‍സെക്സ് 2021 ഒക്ടോബറില്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 62,245 പോയിന്റില്‍ നിന്നും ഇപ്പോൾ 11,324.21 പോയിന്റ് അല്ലെങ്കില്‍ 18.19 ശതമാനം പിന്നോട്ട് പോയിട്ടുണ്ട്. നിഫ്റ്റിയാകട്ടെ ഇതേ […]


സെന്‍സെക്‌സും നിഫ്റ്റിയും ബെയര്‍ മാർക്കറ്റിന്റെ തൊട്ടടുത്ത പ്രദേശങ്ങളിൽ ചുറ്റിനിൽക്കുന്നതിനാൽ വരുന്ന ആഴ്ച ആഭ്യന്തര ഓഹരി വിപണികള്‍ക്ക് നിര്‍ണായകമാണ്.

വിപണി ബെയര്‍ പ്രവണതയിലെത്തുന്നത് വ്യാപകമായ അശുഭ പ്രതീക്ഷകൾക്കും സാമ്പത്തിക, കോര്‍പ്പറേറ്റ് വളര്‍ച്ചാ സാധ്യതകള്‍ കുറയുന്നതിനുമിടയിൽ ഓഹരി വില അതിന്റെ സമീപകാല നിലയില്‍ നിന്ന് 20 ശതമാനമോ അതില്‍ കൂടുതലോ ഇടിയുമ്പോഴാണ്.

സെന്‍സെക്സ് 2021 ഒക്ടോബറില്‍ അതിന്റെ എക്കാലത്തെയും ഉയര്‍ന്ന നിലയായ 62,245 പോയിന്റില്‍ നിന്നും ഇപ്പോൾ 11,324.21 പോയിന്റ് അല്ലെങ്കില്‍ 18.19 ശതമാനം പിന്നോട്ട് പോയിട്ടുണ്ട്. നിഫ്റ്റിയാകട്ടെ ഇതേ കാലയളവിൽ 18,604.45 പോയിന്റില്‍ നിന്നും 3,310.95 പോയിന്റ് അല്ലെങ്കില്‍ 17.720 ശതമാനം കൂപ്പുകുത്തിയിരിക്കുന്നു.

കഴിഞ്ഞയാഴ്ച അമേരിക്കയിലെ പ്രധാന ഓഹരി സൂചികകളായ ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍ ആവറേജ്, എസ് ആന്റ് പി 500, നാസ്ഡാക്ക് എന്നിവ ബെയര്‍ വിപണിയിലേക്ക് വഴുതിവീണിരുന്നു, വാള്‍സ്ട്രീറ്റ് നിക്ഷേപകര്‍ മുന്നോട്ടുള്ള സാമ്പത്തിക വളര്‍ച്ചയില്‍ ഉയര്‍ന്ന പലിശ നിരക്കിന്റെ സ്വാധീനത്തെക്കുറിച്ച് കൂടുതല്‍ പരിഭ്രാന്തരായതോടെയായിരുന്നു ഇത്.

മുന്നോട്ട് പോകുമ്പോള്‍, ആഗോള വിപണിയിലെ പ്രവണത, ഡോളറിനെതിരെ രൂപയുടെ നീക്കം, അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില, യുഎസിലെ ബോണ്ട് യീല്‍ഡ് എന്നിവ ആഭ്യന്തര ഓഹരി വിപണികളിലെ താല്‍പര്യങ്ങളെ രൂപപ്പെടുത്തും. മണ്‍സൂണിന്റെ പുരോഗതിയും നിക്ഷേപകരുടെ താല്‍പര്യത്തെ സ്വാധീനിക്കും, കാരണം ഇത് കാര്‍ഷിക മേഖലയിലെ ഉത്പാദനത്തിലും, ഗ്രാമീണ ഉപഭോഗത്തിലും നേരിട്ട് സ്വാധീനം ചെലുത്തുന്നുണ്ട്.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുറയുന്നത് വിദേശ നിക്ഷേപകര്‍ ആഭ്യന്തര ഓഹരികള്‍ വിറ്റഴിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടും. വിദേശ പോര്‍ട്ട്ഫോളിയോ വിദേശ നിക്ഷേപകര്‍ക്ക് ഓഹരി വിലയിലെ ഇടിവിനൊപ്പം രൂപയുടെ ഇടിവ് ഇരട്ടി തിരിച്ചടിയാണ്. കാരണം, ഈ രണ്ടു ഘടകങ്ങളും ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപത്തില്‍ നിന്നുള്ള വരുമാനം കുറയ്ക്കുകയാണ്. ഉദാഹരണത്തിന്, 2022 ല്‍ സെന്‍സെക്‌സ് ഏകദേശം 18 ശതമാനം നഷ്ടം നേരിട്ടപ്പോള്‍, ബിഎസ്ഇ ഡോളെക്‌സ്-30, യുഎസ് ഡോളര്‍ മൂല്യത്തില്‍ സെന്‍സെക്‌സ് ഏകദേശം 21 ശതമാനം നഷ്ടം നേരിട്ടു.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ.വിജയകുമാര്‍ അഭിപ്രായപ്പെടുന്നു: 'തായ്വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ വളര്‍ന്നുവരുന്ന മറ്റ് വിപണികളിലും വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ വന്‍തോതില്‍ വിറ്റഴിക്കുന്നുണ്ട്. ഡോളര്‍ ശക്തിപ്പെടുന്നതും, യുഎസ് ബോണ്ട് യീല്‍ഡുകളുടെ വര്‍ദ്ധനവുമാണ് എഫ് പി ഐ വില്‍പനയ്ക്ക് പ്രധാനമായും ഉത്തേജനം നല്‍കുന്നത്. യുഎസ് ഫെഡറല്‍ റിസര്‍വ് മുതല്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടും സ്വിസ് സെന്‍ട്രല്‍ ബാങ്കും പോലെയുള്ള മറ്റു കേന്ദ്ര ബാങ്കുകളും നിരക്കുകള്‍ ഉയര്‍ത്തിയതിനാല്‍ വര്‍ദ്ധിച്ചു വരുന്ന യീല്‍ഡിനൊപ്പം ആഗോളതലത്തില്‍ സമന്വയി രീതിയില്‍ നിരക്ക് വര്‍ദ്ധനയുണ്ടാകുന്നുണ്ട്. പണം ഓഹരിയില്‍ നിന്നും ബോണ്ടുകളിലേക്ക് നീങ്ങുന്നുണ്ട്. ഇന്ത്യയില്‍, എഫ് പി ഐകള്‍ അവര്‍ക്ക് ഏറ്റവുമധികം നിക്ഷേപമുണ്ടായിരുന്ന ഫിനാന്‍ഷ്യല്‍, ഐടി മേഖലകളിലെ ഓഹരി വില്‍പ്പന തുടരുകയാണ്.'

സാങ്കേതികമായി നോക്കിയാൽ നിഫ്റ്റിയുടെ അടുത്ത പിന്തുണ നില 15,200 - 15,000 ലെവലിലും ശക്തമായ പ്രതിരോധ നില 15,700 - 15,800 ലെവലിലുമാണ്.

"വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ (എഫ്‌ഐഐ) ഇന്‍ഡെക്‌സ് ഫ്യൂച്ചര്‍ വിഭാഗത്തിലെ ഭൂരിഭാഗം സ്ഥാനങ്ങളും ഷോര്‍ട്ട് പൊസിഷനുകളിലാണ് (ബെയറിഷ് പൊസിഷനുകള്‍) കൂടാതെ ആ സ്ഥാനങ്ങള്‍ മറയ്ക്കുന്നത് സമീപകാലത്ത് ചില മുന്നേറ്റങ്ങള്‍ക്ക് ഇടയാക്കും. അതിനാല്‍, ഒന്നോ രണ്ടോ ആഴ്ചകളിലെ കാഴ്ച്ചപ്പാടിൽ മാത്രം ഷോര്‍ട്ട് പൊസിഷനുകളില്‍ ലാഭം ബുക്ക് ചെയ്യാനും, സൈഡ് ട്രേഡിംഗ് അവസരങ്ങളില്‍ വാങ്ങാനും ശ്രദ്ധിക്കണമെന്നാണ് നിക്ഷേപകരോടുള്ള തങ്ങളുടെ നിർദ്ദേശമെന്ന്,' ഫൈവ്‌പൈസ ഡോട്ട്‌കോമിലെ ലീഡ് റിസര്‍ച്ച് രുചിത് ജെയിന്‍ പറയുന്നു.

ക്ലോസിംഗ് അടിസ്ഥാനത്തില്‍ നിഫ്റ്റി അതിന്റെ പ്രധാന പ്രതിരോധ നിലയായ 15,700 - 15,800 മറികടന്നതിനുശേഷം മാത്രമേ വിപണികള്‍ ശക്തി പ്രാപിക്കുകയുള്ളൂവെന്ന് ഏഞ്ചല്‍ വണ്ണിലെ സാങ്കേതിക വിശകലന വിദഗ്ധര്‍ വിശ്വസിക്കുന്നു. നിഫ്റ്റി അതിന്റെ പിന്തുണ നിലയായ 15,000 നു താഴേക്ക് പതിക്കുകയാണെങ്കിൽ അത് തീര്‍ച്ചയായും വിപണിയില്‍ പരിഭ്രാന്തി സൃഷ്ടിക്കുമെന്നും അവര്‍ പറയുന്നു.