image

7 July 2022 4:14 AM GMT

Banking

എന്‍ആര്‍ഐകളുടെ പണമൊഴുക്ക് കൂടും, ആര്‍ബിഐ നീക്കം പരമാവധി പ്രയോജനപ്പെടുത്താം

MyFin Bureau

എന്‍ആര്‍ഐകളുടെ പണമൊഴുക്ക് കൂടും, ആര്‍ബിഐ നീക്കം പരമാവധി പ്രയോജനപ്പെടുത്താം
X

Summary

ഡെല്‍ഹി: വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം രാജ്യത്തെക്കുള്ള പണമൊഴുക്ക് ഇരട്ടിയാക്കുമെന്ന് വിദഗ്ധര്‍. ആഗോളതലത്തില്‍ പണപ്പെരുപ്പം കടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ തുല്യരായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മികച്ച സാമ്പത്തിക മുന്നേറ്റമുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും, പ്രവാസികള്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ബിഐയുടെ തീരുമാനപ്രകാരം ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് (എഫ്സിഎന്‍ആര്‍ (ബി)), എന്‍ആര്‍ഇ ഡെപ്പോസിറ്റുകക്ക് നല്‍കുന്ന പലിശ നിരക്കിന്മേല്‍ ഏര്‍പ്പെടുത്തിയ പരിധി നീക്കിയിട്ടുണ്ട്. ഇത് ഒക്ടോബര്‍ 31 വരെ […]


ഡെല്‍ഹി: വിദേശത്ത് നിന്നുള്ള വ്യക്തിഗതവും അല്ലാത്തതുമായ നിക്ഷേപവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉദാരവത്ക്കരിക്കാനുള്ള ആര്‍ബിഐയുടെ തീരുമാനം രാജ്യത്തെക്കുള്ള പണമൊഴുക്ക് ഇരട്ടിയാക്കുമെന്ന് വിദഗ്ധര്‍. ആഗോളതലത്തില്‍ പണപ്പെരുപ്പം കടുത്ത് നില്‍ക്കുന്ന സാഹചര്യത്തില്‍ തുല്യരായ രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് മികച്ച സാമ്പത്തിക മുന്നേറ്റമുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്നും, പ്രവാസികള്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ആര്‍ബിഐയുടെ തീരുമാനപ്രകാരം ഫോറിന്‍ കറന്‍സി നോണ്‍ റെസിഡന്റ് ബാങ്ക് (എഫ്സിഎന്‍ആര്‍ (ബി)), എന്‍ആര്‍ഇ ഡെപ്പോസിറ്റുകക്ക് നല്‍കുന്ന പലിശ നിരക്കിന്മേല്‍ ഏര്‍പ്പെടുത്തിയ പരിധി നീക്കിയിട്ടുണ്ട്. ഇത് ഒക്ടോബര്‍ 31 വരെ പ്രാബല്യത്തിലുണ്ടാകും. ഇതോടെ രാജ്യത്തെ ബാങ്കുകളിലേക്ക് പ്രവാസികളുടെ പണം മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ അളവില്‍ എത്തുമെന്നാണ് പ്രതീക്ഷ. ഇതുവഴി കരുതല്‍ ധനത്തില്‍ വര്‍ധനയുണ്ടാകുമെന്നും കരുതുന്നു.

എഫ്സിഎന്‍ആര്‍, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ കൂടുതലായി എത്തിക്കുന്നതിന് ബാങ്കുകള്‍ക്ക് ആവശ്യമായി വരുന്ന പിന്തുണയും ആര്‍ബിഐ നല്‍കും. ഇതിന്റെ ഭാഗമായിട്ടാണ് വ്യക്തിഗത വിദേശ നിക്ഷേപങ്ങള്‍ക്ക് മേലുള്ള ക്യാഷ് റിസര്‍വ് റേഷ്യോ (സിആര്‍ആര്‍), സ്റ്റാറ്റിയൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എല്‍ആര്‍) എന്നിവ ഒക്ടോബര്‍ അവസാനം വരെ ഒഴിവാക്കിയത്. ബാങ്കുകളില്‍ എത്തുന്ന നിക്ഷേപത്തില്‍ നിശ്ചിത ശതമാനം ആര്‍ബി ഐയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതാണ് സിആര്‍ആര്‍. നിലവില്‍ ഇത് 4.50 ശതമാനമാണ്. ഡിപ്പോസിറ്റിന്റെ നിശ്ചിത ശതമാനം ലിക്വിഡ് ആയി വാണിജ്യ ബാങ്കുകള്‍ സൂക്ഷിേേക്കണ്ടതുണ്ട്. ഇതാണ് എസ്എല്‍ആര്‍ എന്നത്.

വിദേശ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹ്രസ്വകാല ഡെറ്റ് സെക്യൂരിറ്റികളിലെ വിദേശ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനുള്ള തീരുമാനവും ആര്‍ബി ഐ പുറത്ത് വിട്ടിരുന്നു. ഓട്ടോമാറ്റിക് എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ് (ഇസിബി) വഴിയുള്ള നിക്ഷേപത്തിന്റെ പരിധി ഇരട്ടിയായി ഉയര്‍ത്തി. ഇസിബി വഴി 1.5 ബില്യണ്‍ ഡോളര്‍ വരെ സമാഹരിക്കാനാണ് ഇപ്പോള്‍ ആര്‍ബിഐ ലക്ഷ്യമിടുന്നത്. 2022 നവംബര്‍ 4 വരെ സമാഹരിക്കുന്ന നിക്ഷേപങ്ങള്‍ക്കാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്ന ഇളവ് ബാധകമാകുക.

ഇന്ത്യയിലേക്ക് പ്രവാസി വായ്പാ ദാതാക്കളില്‍ നിന്നും വിദേശ കറന്‍സിയായി വായ്പ
നേടാന്‍ സഹായിക്കുന്ന സംവിധാനമാണ് ഓട്ടോമാറ്റിക് എക്‌സ്റ്റേണല്‍ കൊമേഴ്‌സ്യല്‍ ബോറോയിംഗ് എന്നത്. വിപണിയിലെ പണലഭ്യത സംബന്ധിച്ച സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും, വിപണിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീങ്ങുന്നതെന്നും ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കിയുണ്ടണ്ട്. ആഗോളതലത്തില്‍ ഡോളര്‍ കരുത്താര്‍ജ്ജിക്കുന്നതിന്റെ പ്രത്യാഘാതം ലഘൂകരിക്കുന്നതിന് എല്ലാ മേഖലകളിലും ആവശ്യമായ ചുവടുവെപ്പുകള്‍ എടുത്തിട്ടുണ്ടെന്നും ആര്‍ബിഐ അറിയിപ്പിലുണ്ട്.

രൂപ ഇടിവില്‍ തന്നെ

കഴിഞ്ഞ ഏതാനും ആഴ്ച്ചയായി ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നതിനാല്‍ ഇത് പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് കേന്ദ്രം. വ്യാഴാഴ്ച രണ്ട് മണിക്കുള്ള മൂല്യം 79.35 ആണ്.

നിലവില്‍, എഫ്‌സിഎന്‍ആര്‍ (ബി) നിക്ഷേപങ്ങള്‍ യുഎസ് ഡോളര്‍, പൗണ്ട് സ്റ്റെര്‍ലിംഗ്, ജാപ്പനീസ് യെന്‍, യൂറോ, ഓസ്ട്രേലിയന്‍ ഡോളര്‍, കനേഡിയന്‍ ഡോളര്‍ എന്നീ ആറ് കറന്‍സികളിലായി നടത്താം.

നോണ്‍ റസിഡന്റ് (ഓര്‍ഡിനറി) (എന്‍ആര്‍ഒ) അക്കൗണ്ടുകളില്‍ നിന്ന് എന്‍ആര്‍ഇ അക്കൗണ്ടുകളിലേക്കുള്ള നിക്ഷേപങ്ങള്‍ ഇളവിനു യോഗ്യമല്ലെന്ന് ആര്‍ബിഐ അറിയിപ്പിലുണ്ട്.