image

15 July 2022 5:33 AM GMT

Tax

ജിഎസ്ടി ഫോമിലെ, മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം തേടി ധനമന്ത്രാലയം

MyFin Desk

ജിഎസ്ടി ഫോമിലെ, മാറ്റങ്ങളെക്കുറിച്ച് അഭിപ്രായം തേടി ധനമന്ത്രാലയം
X

Summary

  ഡെല്‍ഹി: പ്രതിമാസ ജിഎസ്ടി ഫോമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വ്യവസായങ്ങളുടെ അഭിപ്രായം തേടി ധനമന്ത്രാലയം. സെപ്റ്റംബര്‍ 15-നകം വ്യവസായങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം. കഴിഞ്ഞ മാസം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍, ജിഎസ്ടിആര്‍-3ബിയിലോ പ്രതിമാസ നികുതി പേയ്മെന്റ് ഫോമിലോ വരുത്തിയ മാറ്റങ്ങളില്‍ നിര്‍ദ്ദേശങ്ങളും മറ്റും തേടുന്നതിന് പൊതു അഭിപ്രായത്തിനായി ഓഹരിപങ്കാളികളുടെ മുന്നില്‍ വയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 15-നകം gstpolicywing-cbic@gov.in എന്ന വിലാസത്തില്‍ വിഷയത്തിന് അന്തിമരൂപം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു. കെപിഎംജി ഇന്ത്യയിലെ നികുതി പങ്കാളിയായ […]


ഡെല്‍ഹി: പ്രതിമാസ ജിഎസ്ടി ഫോമില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനായി വ്യവസായങ്ങളുടെ അഭിപ്രായം തേടി ധനമന്ത്രാലയം. സെപ്റ്റംബര്‍ 15-നകം വ്യവസായങ്ങള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കണം. കഴിഞ്ഞ മാസം നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍, ജിഎസ്ടിആര്‍-3ബിയിലോ പ്രതിമാസ നികുതി പേയ്മെന്റ് ഫോമിലോ വരുത്തിയ മാറ്റങ്ങളില്‍ നിര്‍ദ്ദേശങ്ങളും മറ്റും തേടുന്നതിന് പൊതു അഭിപ്രായത്തിനായി ഓഹരിപങ്കാളികളുടെ മുന്നില്‍ വയ്ക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. 2022 സെപ്റ്റംബര്‍ 15-നകം gstpolicywing-cbic@gov.in എന്ന വിലാസത്തില്‍ വിഷയത്തിന് അന്തിമരൂപം നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.

കെപിഎംജി ഇന്ത്യയിലെ നികുതി പങ്കാളിയായ അഭിഷേക് ജെയിന്‍ പറയുന്നതനുസരിച്ച്, ജിഎസ്ടിആര്‍-3ബി എന്നത് ഒരു നിശ്ചിത മാസത്തേക്കുള്ള ഔട്ട്‌ഗോയിംഗ്, ഇന്‍കമിംഗ് സപ്ലൈസ് സംഗ്രഹിക്കുന്ന റിട്ടേണ്‍ ഫോമാണ്. നിര്‍ദ്ദേശിച്ച പരിഷ്‌ക്കരണങ്ങള്‍ നികുതിദായകര്‍ക്ക് നിയമം പാലിക്കുന്നത് ലളിതമാക്കുകയും നികുതി അഡ്മിനിസ്ട്രേറ്റര്‍മാരുടെ വരുമാന ചോര്‍ച്ച തടയുകയും ചെയ്യുമെന്ന് എഎംആര്‍ജി ആന്‍ഡ് അസോസിയേറ്റ്‌സിന്റെ മുതിര്‍ന്ന പങ്കാളിയായ രജത് മോഹന്‍ പറഞ്ഞു. ബിസിനസ്സിന്റെയും വ്യവസായത്തിന്റെയും ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ ജിഎസ്ടിആര്‍-3ബി ഭേദഗതി, നെഗറ്റീവ് മൂല്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നത്, യോഗ്യതയില്ലാത്ത ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയുടെ വ്യക്തത എന്നിവ അനുവദിച്ചേക്കാം.