image

25 July 2022 9:07 AM GMT

Company Results

ഉയർന്ന പലിശ നിരക്കിൽ ടാറ്റാ സ്റ്റീല്‍ ജൂണ്‍ പാദ അറ്റാദായം 21% ഇടിഞ്ഞു

Myfin Desk

ഉയർന്ന പലിശ നിരക്കിൽ ടാറ്റാ സ്റ്റീല്‍ ജൂണ്‍ പാദ അറ്റാദായം 21% ഇടിഞ്ഞു
X

Summary

മുംബൈ: ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ (നികുതി കിഴിച്ചുള്ള) 21 ശതമാനം ഇടിവുണ്ടായെന്നറിയിച്ച് ടാറ്റാ സ്റ്റീല്‍. ഇക്കാലയളവില്‍ 7,714 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ അത് 9768 കോടി രൂപയായിരുന്നു. എന്നാൽ, കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള ആകെ വരുമാനം 63,430 കോടി രൂപയായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 18.6 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. 15,047 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് എബിറ്റ്ഡാ നേടിയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന പലിശ നിരക്കുകളും വിതരണ […]


മുംബൈ: ജൂണ്‍ പാദത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായത്തില്‍ (നികുതി കിഴിച്ചുള്ള) 21 ശതമാനം ഇടിവുണ്ടായെന്നറിയിച്ച് ടാറ്റാ സ്റ്റീല്‍.

ഇക്കാലയളവില്‍ 7,714 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. കഴിഞ്ഞ വര്ഷം ഇതേ കാലയളവിൽ അത് 9768 കോടി രൂപയായിരുന്നു.

എന്നാൽ, കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ നിന്നുള്ള ആകെ വരുമാനം 63,430 കോടി രൂപയായി. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്താല്‍ 18.6 ശതമാനം വളര്‍ച്ചയാണ് നേടിയിരിക്കുന്നത്.

15,047 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് എബിറ്റ്ഡാ നേടിയെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

വര്‍ധിച്ചുവരുന്ന പലിശ നിരക്കുകളും വിതരണ ശൃംഖലയിലെ നിയന്ത്രണങ്ങളും കോവിഡ് കാരണം ചൈനയിലെ മാന്ദ്യവും നിലനില്‍ക്കുന്നതിനാല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് ഒരു വെല്ലുവിളി നിറഞ്ഞ പാദമായിരുന്നു. ഈ ഒന്നിലധികം പ്രതിസന്ധികള്‍ക്കിടയിലും, ടാറ്റ സ്റ്റീല്‍ മാര്‍ജിനുകളില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചു,' ടാറ്റ സ്റ്റീല്‍ സിഇഒയും എംഡിയുമായ ടി.വി നരേന്ദ്രന്‍ പറഞ്ഞു.

ലിംഗനഗര്‍ പ്ലാന്റിന്റെ വിപുലീകരണത്തിനായി വലിയ യന്ത്രങ്ങള്‍ കൊണ്ടു വരാന്‍ ഒഡീഷയിലെ ഉള്‍നാടന്‍ ജലഗതാഗത പാത ഉപയോഗിക്കുമെന്ന് ടാറ്റ സ്റ്റീല്‍ ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. റെയില്‍, റോഡ് എന്നിവയെ അപേക്ഷിച്ച് ഈ വഴിയിലൂടെ ചരക്ക് ഗതാഗതത്തിനുള്ള ചെലവ് കുറവായതിനാല്‍ വ്യവസായിക ആവശ്യങ്ങള്‍ക്കായി ഉള്‍നാടന്‍ ജലപാതകള്‍ വികസിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.