image

27 July 2022 1:13 AM GMT

Banking

സ്ഥാപനത്തിൽ 10 ജീവനക്കാരുണ്ടോ? ഇപിഎഫ് റജിസ്ട്രേഷൻ വേണ്ടിവന്നേക്കാം

MyFin Desk

സ്ഥാപനത്തിൽ 10 ജീവനക്കാരുണ്ടോ? ഇപിഎഫ് റജിസ്ട്രേഷൻ വേണ്ടിവന്നേക്കാം
X

Summary

പിഎഫിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറഞ്ഞ സംഖ്യ 10 ആക്കി കുറച്ചേക്കും. നിലവില്‍ 20 പേരെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്‍) റജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. ഇത് 10 ആയി കുറയ്ക്കുന്നതോടെ ഇപിഎഫ്ഒ യ്ക്ക് നിലവിലുള്ളതില്‍ കൂടുതല്‍ വ്യാപ്തി കൈവരും. കൂടുതല്‍ പേരെ ഇപിഎഫ്ഒ യുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പിഎഫ് പെന്‍ഷനുള്ള നിലവിലെ ശമ്പള പരിധി 15,000 ല്‍ നിന്ന് 21,000 ആക്കാനും സാധ്യതയുണ്ട്. സെട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ […]


പിഎഫിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കുറഞ്ഞ സംഖ്യ 10 ആക്കി കുറച്ചേക്കും. നിലവില്‍ 20 പേരെങ്കിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇപിഎഫ്ഒ (എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് ഓര്‍ഗനൈസേഷന്‍) റജിസ്‌ട്രേഷന്‍ എടുക്കേണ്ടത്. ഇത് 10 ആയി കുറയ്ക്കുന്നതോടെ ഇപിഎഫ്ഒ യ്ക്ക് നിലവിലുള്ളതില്‍ കൂടുതല്‍ വ്യാപ്തി കൈവരും.

കൂടുതല്‍ പേരെ ഇപിഎഫ്ഒ യുടെ പരിധിയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പിഎഫ് പെന്‍ഷനുള്ള നിലവിലെ ശമ്പള പരിധി 15,000 ല്‍ നിന്ന് 21,000 ആക്കാനും സാധ്യതയുണ്ട്. സെട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ അടുത്ത് നടക്കുന്ന യോഗത്തില്‍ ഇപിഎഫ്ഒ ഇതു സംബന്ധിച്ച ചര്‍ച്ചകൾക്ക് അന്തിമ രൂപം നല്‍കും. ജൂലായ് 29, 30 തീയതികളിലാണ് ട്രസ്റ്റീസ് ബോര്‍ഡ് യോഗം. നിലവില്‍ ഏകദേശം 5 കോടി സക്രീയ അംഗങ്ങളാണ് ഇപിഎഫിലുള്ളത്.

ഇപിഎഫിന്റെ സാമൂഹ്യ സുരക്ഷാ കവചം ഇഎസ് ഐയുടേത് പോലെ
കൂടുതല്‍ വ്യാപിപ്പിക്കുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. 1952 ലാണ് ഇപിഎഫ്ഒ രൂപീകരിക്കപ്പെടുന്നത്. ഇതു വരെ 9 തവണ ശമ്പള പരിധി ഉയര്‍ത്തിയിട്ടുണ്ട്. ഇപിഎഫ് പെന്‍ഷന്റെ കൂടിയ ശമ്പള പരിധി 21,000 ആക്കി ഉയര്‍ത്തുന്നതോടെ 75 ലക്ഷം ജീവനക്കാര്‍ കൂടി ഇതിന്റെ പരിധിയില്‍ വരുമെന്നാണ് കണക്ക് കൂട്ടല്‍. 2014 ലാണ് അവസാനമായി ശമ്പള പരിധിയില്‍ ഇപിഎഫ്ഒ മാറ്റം വരുത്തിയത്.