image

27 July 2022 5:16 AM GMT

Banking

48,262 കോടിയ്ക്ക് അവകാശികളില്ല, ആ പണം നിങ്ങളുടേതുമാകാം

MyFin Desk

48,262 കോടിയ്ക്ക് അവകാശികളില്ല, ആ പണം നിങ്ങളുടേതുമാകാം
X

Summary

ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 39,264 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 48,262 കോടി രൂപയ്ലേക്ക് കുത്തനെ ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ക്ലെയിം ചെയ്യപ്പെടാത്ത ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള എട്ട് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ആര്‍ബിഐ ഒരു ദേശീയ ക്യാംപെയിന്‍ ആരംഭിച്ചു. ക്യാംപെയിന്റെ ഭാഗമായി ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം ഈ എട്ട് സംസ്ഥാനങ്ങളിലെ ഭാഷകളിലുമായി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് […]


ബാങ്കുകളിലെ ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപം മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 39,264 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 48,262 കോടി രൂപയ്ലേക്ക് കുത്തനെ ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) വാര്‍ഷിക റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് ക്ലെയിം ചെയ്യപ്പെടാത്ത ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള എട്ട് സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ച് ആര്‍ബിഐ ഒരു ദേശീയ ക്യാംപെയിന്‍ ആരംഭിച്ചു. ക്യാംപെയിന്റെ ഭാഗമായി ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം ഈ എട്ട് സംസ്ഥാനങ്ങളിലെ ഭാഷകളിലുമായി പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് അവകാശികളില്ലാത്ത ഇത്തരം ഫണ്ടുകളുടെ ഭൂരിഭാഗവും തമിഴ്‌നാട്, പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കര്‍ണാടക, ബിഹാര്‍, തെലങ്കാന/ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലെ ബാങ്കുകളിലാണ്.

10 വർഷം

ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ച് 10 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കാത്ത സേവിംഗ്സ്/കറന്റ് അക്കൗണ്ടുകളിലെ ബാലന്‍സുകള്‍ അവകാശികളില്ലാത്ത നിക്ഷേപങ്ങളായി (അണ്‍ ക്ലെയിംഡ് ഡിപ്പോസിറ്റ്) കണക്കാക്കുന്നു. കൂടാതെ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 10 വര്‍ഷത്തിനുള്ളില്‍ ക്ലെയിം ചെയ്യാത്ത ടേം ഡെപ്പോസിറ്റുകളും ഇതില്‍ പെടുന്നു. ഇത്തരം പണം പിന്നീട് ആര്‍ബിഐ നിയന്ത്രിക്കുന്ന 'ഡെപ്പോസിറ്റര്‍ എജ്യുക്കേഷന്‍ ആന്‍ഡ് അവേര്‍നസ് ഫണ്ടിലേക്ക്' മാറ്റുന്നു. ഇവിടെ നിക്ഷേപകര്‍ക്ക് അവസാനഘട്ടം എന്ന നിലയില്‍ ബാങ്കില്‍ നിന്ന് ബാധകമായ പലിശ സഹിതം ക്ലെയിം ചെയ്യാന്‍ അര്‍ഹതയുണ്ട്. എന്നിരുന്നാലും, ബാങ്കുകളും ആര്‍ബിഐയും കാലാകാലങ്ങളില്‍ പൊതുജന ബോധവല്‍ക്കരണ ക്യാംപെയിനുകള്‍ നടത്തിയിട്ടും ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ അളവ് വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രവണതയാണ് കാണിക്കുന്നതെന്ന് സെന്‍ട്രല്‍ ബാങ്ക് അഭിപ്രായപ്പെട്ടു.

അക്കൗണ്ട് ക്ലോസ് ചെയ്യണം

അക്കൗണ്ട് പ്രവര്‍ത്തിക്കാതെ കിടക്കുന്നതിനാലോ അതല്ലെങ്കില്‍ മെച്യൂര്‍ഡ് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ക്കായി ബാങ്കുകളില്‍ റിഡംപ്ഷന്‍ ക്ലെയിമുകള്‍ സമര്‍പ്പിക്കാത്തത് മൂലമോ ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ആകില്ല. ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങള്‍ കൂടുന്നത് പ്രധാനമായും സേവിംഗ്സ്/കറന്റ് അക്കൗണ്ടുകള്‍ ഇത്തരത്തില്‍ ക്ലോസ് ചെയ്യാത്തത് മൂലമാണ്. അന്തരിച്ച നിക്ഷേപകരുടെ അക്കൗണ്ടുകളിലെ പണം നോമിനികള്‍/നിയമപരമായ അവകാശികള്‍ പണം തിരികെ എടുക്കാന്‍ മുന്നോട്ട് വരാത്ത കേസുകളും ഇതില്‍ പെടുന്നു. ഇത്തരം ആളുകളെയോ, നോമിനികളേയോ തിരിച്ചറിയാനും നിക്ഷേപങ്ങള്‍ ക്ലെയിം ചെയ്യാനും സഹായിക്കുകയാണ് ക്യാംപെയിന്‍ ലക്ഷ്യമിടുന്നത്.