image

28 July 2022 5:00 AM GMT

Banking

വായ്പ തിരിച്ചടവ് കൂടി; എസ്ബിഐ കാര്‍ഡ്‌സിൻറെ അറ്റാദായം ഇരട്ടിയായി

MyFin Desk

വായ്പ തിരിച്ചടവ് കൂടി; എസ്ബിഐ കാര്‍ഡ്‌സിൻറെ അറ്റാദായം ഇരട്ടിയായി
X

Summary

 വായ്പ തിരിച്ചടവ് കൂടിയതിനെ തുടര്‍ന്ന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന്റെ (എസ്ബിഐ കാര്‍ഡ്) അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 627 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 305 കോടി രൂപയായിരുന്നു. ഈ പാദത്തിലെ മൊത്തം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 2,451 കോടി രൂപയില്‍ നിന്ന് 3,263 കോടി രൂപയിലേക്ക് ഉയര്‍ന്നതായി എസ്ബിഐ കാര്‍ഡ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. അവലോകന പാദത്തിലെ പലിശ […]


വായ്പ തിരിച്ചടവ് കൂടിയതിനെ തുടര്‍ന്ന് ജൂണ്‍ 30ന് അവസാനിച്ച ആദ്യ പാദത്തില്‍ എസ്ബിഐ കാര്‍ഡ്സ് ആന്‍ഡ് പേയ്മെന്റ് സര്‍വീസസിന്റെ (എസ്ബിഐ കാര്‍ഡ്) അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 627 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 305 കോടി രൂപയായിരുന്നു. ഈ പാദത്തിലെ മൊത്തം വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 2,451 കോടി രൂപയില്‍ നിന്ന് 3,263 കോടി രൂപയിലേക്ക് ഉയര്‍ന്നതായി എസ്ബിഐ കാര്‍ഡ്‌സ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.
അവലോകന പാദത്തിലെ പലിശ വരുമാനം മുന്‍ വര്‍ഷം ഇതേ് പാദത്തിലെ 1,153 കോടി രൂപയില്‍ നിന്ന് 1,387 കോടി രൂപയായി ഉയര്‍ന്നു. അതേസമയം ഫീസില്‍ നിന്നും കമ്മീഷനില്‍ നിന്നുമുള്ള വരുമാനം മുന്‍ വര്‍ഷം രേഖപ്പെടുത്തിയ 1,099 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 1,538 കോടി രൂപയായി ഉയര്‍ന്നു. ആസ്തി നിലവാരത്തിന്റെ കാര്യത്തില്‍, കമ്പനിയുടെ മൊത്ത നിഷ്‌ക്രിയ ആസ്തി 2021 ജൂണ്‍ 30 ലെ 3.91 ശതമാനത്തില്‍ നിന്ന് 2022 ജൂണ്‍ 30 ലെ മൊത്തം വായ്പകളുടെ 2.24 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷം ഇതേ പാദത്തിലെ 0.88 ശതമാനത്തില്‍ നിന്ന് 0.78 ശതമാനമായി കുറഞ്ഞു.