image

5 Aug 2022 3:03 AM GMT

Investments

റിപ്പോ: പണമൊഴുക്ക് കൂടും, നിങ്ങളുടെ എഫ്ഡിയ്ക്ക് എത്ര പലിശ കിട്ടും?

MyFin Desk

റിപ്പോ: പണമൊഴുക്ക് കൂടും, നിങ്ങളുടെ എഫ്ഡിയ്ക്ക് എത്ര പലിശ കിട്ടും?
X

Summary

  ആര്‍ബി ഐ യുടെ തുടര്‍ച്ചയായ റിപ്പോ വര്‍ധന വായ്പാ ഗഢുവില്‍ വര്‍ധന വരുത്തുന്നത് പോലെ തന്നെ നിക്ഷേപ പലിശയിലും പ്രതിഫലിക്കും. സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ഒട്ടനവധി പേര്‍, പ്രത്യേകിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ ഉണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി മൂന്ന് തവണയാണ് ആര്‍ബി ഐ റിപ്പോ ഉയര്‍ത്തിയത്. പണനയ സമിതിയുടെ അവസാന നിരക്ക് വര്‍ധന പ്രഖ്യാപിക്കപ്പെട്ടത് വെള്ളിയാഴ്ചയാണ്. അര ശതമാനം. ഇതോടെ മൂന്ന് മാസത്തിനിടെ ആകെ വരുത്തിയ വര്‍ധന 1.40 […]


ആര്‍ബി ഐ യുടെ തുടര്‍ച്ചയായ റിപ്പോ വര്‍ധന വായ്പാ ഗഢുവില്‍ വര്‍ധന വരുത്തുന്നത് പോലെ തന്നെ നിക്ഷേപ പലിശയിലും പ്രതിഫലിക്കും. സ്ഥിര നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കുന്ന ഒട്ടനവധി പേര്‍, പ്രത്യേകിച്ച് വിശ്രമ ജീവിതം നയിക്കുന്നവര്‍ ഉണ്ട്. കഴിഞ്ഞ മൂന്ന് മാസങ്ങളിലായി മൂന്ന് തവണയാണ് ആര്‍ബി ഐ റിപ്പോ ഉയര്‍ത്തിയത്. പണനയ സമിതിയുടെ അവസാന നിരക്ക് വര്‍ധന പ്രഖ്യാപിക്കപ്പെട്ടത് വെള്ളിയാഴ്ചയാണ്. അര ശതമാനം. ഇതോടെ മൂന്ന് മാസത്തിനിടെ ആകെ വരുത്തിയ വര്‍ധന 1.40 ശതമാനമാണ്. ആകെ റിപ്പോ നിരക്ക് 5.40 ശതമാനം. ഇത് വായ്പകളുടെ ഇഎം ഐ ഉയര്‍ത്തും. ഒപ്പം നിക്ഷേപ പലിശയിലും വര്‍ധന ഉണ്ടാകും. നിലവില്‍ ആദ്യ റിപ്പോ വര്‍ധന വായ്പ പലിശയിലും സ്ഥിര നിക്ഷേപമടക്കമുള്ളവയിലും പ്രതിഫലിക്കുന്നുണ്ട്.

രണ്ട് തവണകളിലായി 90 ബിപിഎസ് ആണ് നേരത്തെ ഉയര്‍ത്തിയത്. സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.5 ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി വര്‍ധിപ്പിച്ചാല്‍, അഞ്ച് വര്‍ഷത്തേക്കുള്ള ഒരു ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപനത്തിന്് 3,436 രൂപ വര്‍ഷത്തില്‍ അധിക പലിശ ലഭിക്കും. റിപ്പോ ഇനിയും വര്‍ധിപ്പിക്കുമെന്ന അഭ്യൂഹമുണ്ട്. പല പ്രമുഖ ചെറുകിട ബാങ്കുകളും സാധാരണ പൗരന്മാര്‍ക്ക് സ്ഥിര നിക്ഷേപ പലിശ നിരക്ക് 6.5 ശതമാനവും, മുതിര്‍ന്ന പൗരന്മാര്‍ക്ക് ഏഴ് ശതമാനമോ അതിന് മുകളിലോ വാഗ്ദാനം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.

ഉദാഹരണത്തിന്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക് എന്നിവ സാധാരണ പൗരന്മാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക് 6.5 ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ഈ ബാങ്കുകളില്‍ നിന്ന് ഏഴ് ശതമാനം ലഭിക്കുന്നു. ആര്‍ബിഎല്‍ ബാങ്കിന് 6.65 ശതമാനം ആണ് ഏറ്റവും ഉയര്‍ന്ന നിരക്ക്. പുതിയ നിരക്ക് വര്‍ധനയുടെ പശ്ചാത്തലത്തില്‍ സ്ഥിര നിക്ഷേപ പലിശ 7.5 ശതമാനം വരെ ഉയര്‍ന്നക്കാം. അതേ സമയം മുതിര്‍ന്ന പൗരന്‍മാര്‍ക്ക് കൂടിയ നിരക്കിനും അര്‍ഹതയുണ്ട്.