image

8 Aug 2022 11:29 PM GMT

Banking

9-12 ലക്ഷം പരിധിയില്‍ ഭവന വായ്പയുമായി പിഎന്‍ബി യുടെ 'ഉന്നതി'

MyFin Desk

9-12 ലക്ഷം പരിധിയില്‍ ഭവന വായ്പയുമായി പിഎന്‍ബി യുടെ ഉന്നതി
X

Summary

  ഡെല്‍ഹി: അഫോര്‍ഡബിള്‍ ഹൗസിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സിന്റെ 'ഉന്നതി' വായ്പ പദ്ധതി വിപുലീകരിക്കുന്നു. 9 മുതല്‍ 12 ലക്ഷം രൂപ വരെ വായ്പ ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സ് എംഡിയും സിഇഒയുമായ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു. താങ്ങാനാവുന്ന ഭവന വായ്പയായി നിലവിലുള്ള 18-19 ലക്ഷം രൂപയില്‍ നിന്ന് വ്യത്യസ്തമായാണ് ഉന്നതിക്ക് കീഴില്‍ ഇങ്ങനെ ഒരു വായ്പ വിഭാഗം സൃഷ്ടിച്ചിരിക്കുന്നത്. പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് […]


ഡെല്‍ഹി: അഫോര്‍ഡബിള്‍ ഹൗസിങ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സിന്റെ 'ഉന്നതി' വായ്പ പദ്ധതി വിപുലീകരിക്കുന്നു. 9 മുതല്‍ 12 ലക്ഷം രൂപ വരെ വായ്പ ആവശ്യമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഹൗസിങ് ഫിനാന്‍സ് എംഡിയും സിഇഒയുമായ ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു. താങ്ങാനാവുന്ന ഭവന വായ്പയായി നിലവിലുള്ള 18-19 ലക്ഷം രൂപയില്‍ നിന്ന് വ്യത്യസ്തമായാണ് ഉന്നതിക്ക് കീഴില്‍ ഇങ്ങനെ ഒരു വായ്പ വിഭാഗം സൃഷ്ടിച്ചിരിക്കുന്നത്.

പിഎന്‍ബി ഹൗസിംഗ് ഫിനാന്‍സ് ഇത്തരം ലോണുകള്‍ നല്‍കിയിരുന്നില്ല. മറ്റു ചില ഹോം ഫിനാന്‍സ് കമ്പനികളാണ് ഇത്തരത്തിലുള്ള ലോണുകള്‍ വാഗ്ദാനം ചെയ്യുന്നത്. രാജ്യത്തെ ഏകദേശം 140 ജില്ലകളില്‍ ഈ സേവനമുണ്ടാകും.

മെയ്, ജൂണ്‍ മാസങ്ങളില്‍ റിപ്പോ നിരക്കില്‍ 90 ബേസിസ് പോയിന്റ് വര്‍ധിച്ചതും നിര്‍മാണ സാമഗ്രികളുടെ വില വര്‍ധിച്ചതും ഡിമാന്‍ഡില്‍ അല്‍പ്പം പിന്നോട്ടടിക്കുന്നുവെന്ന് ബില്‍ഡര്‍മാര്‍ പറയുന്നതായി ഹര്‍ദയാല്‍ പ്രസാദ് പറഞ്ഞു. 2022 മാര്‍ച്ച് വരെ ഉണ്ടായതിനെ അപേക്ഷിച്ച് വ്യവസായത്തിന് കുറവ് അനുഭവപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 50 ബേസിസ് പോയിന്റ് കൂട്ടിയ സാഹചര്യത്തില്‍ പലിശനിരക്ക് വര്‍ധിക്കും. പലിശനിരക്ക് ഉയരുകയാണെങ്കിലും സാധ്യതകളും ഡിമാന്‍ഡും നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2022 ജൂണില്‍ അവസാനിച്ച പാദത്തില്‍, ഉന്നതി പോര്‍ട്ട്‌ഫോളിയോയ്ക്ക് കീഴില്‍ കമ്പനി 140-142 കോടി രൂപ വിതരണം ചെയ്തു.