image

12 Aug 2022 9:22 AM GMT

Tax

ചുറ്റി വരിഞ്ഞു ജി എസ്‌ ടി: ഹോട്ടല്‍, യാത്രാ ടിക്കറ്റ് ബുക്കിംഗ് ക്യാന്‍സല്‍ ചെയ്താലും പണി കിട്ടും

Mohan Kakanadan

GST
X

Summary

ഡെൽഹി: യാത്രാ ടിക്കറ്റുകള്‍ (ബസ്, ട്രെയിന്‍, വിമാനം) ബുക്ക് ചെയ്ത ശേഷം പിന്നീട് ക്യാന്‍സല്‍ ചെയ്താലും ജിഎസ്ടി ഈടാക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം.


ഡെൽഹി: യാത്രാ ടിക്കറ്റുകള്‍ (ബസ്, ട്രെയിന്‍, വിമാനം) ബുക്ക് ചെയ്ത ശേഷം പിന്നീട് ക്യാന്‍സല്‍ ചെയ്താലും ജിഎസ്ടി ഈടാക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം.

എന്നാല്‍ 'ക്യാന്‍സലേഷന്‍ ചാര്‍ജ്' ഉള്ള സേവനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമാകുയെന്നും ഈ സേവനത്തിന്റെ കീഴില്‍ വരുന്നത് കൊണ്ടാണ് ജി എസ് ടി ഈടാക്കുവാന്‍ തീരുമാനിച്ചതെന്നും ധനമന്ത്രാലയം അറിയിച്ചു.

വിനോദ പരിപാടികളുടെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുമ്പോഴും ഹോട്ടല്‍ ബുക്ക് ചെയ്ത ശേഷം ക്യാന്‍സലേഷന്‍ നടത്തിയാലും ജി എസ്‌ ടി പിടിക്കുമെന്നു മന്ത്രാലയം ഇറക്കിയ അറിയിപ്പിലുണ്ട്.

എന്നാൽ, ഇത്തരത്തിലുള്ള ബുക്കിംഗുകള്‍ക്ക് ക്യാന്‍സലേഷന്‍ ചാര്‍ജ് ഇല്ലെങ്കില്‍ ജിഎസ്ടി അടയ്‌ക്കേണ്ടതില്ല. ക്യാന്‍സലേഷന്‍ തുകയുടെ നിശ്ചിത ശതമാനമാണ് ജിഎസ്ടി ആയി നല്‍കേണ്ടത്.

ചരക്ക് സേവന നികുതി സംബന്ധിച്ച് വെട്ടിപ്പുകള്‍ തടയുന്നതിനും സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോള്‍ ബില്ല് ചോദിച്ച് വാങ്ങാന്‍ പൊതുജനത്തെ പ്രേരിപ്പിക്കുന്നതിനമായി ലക്കി ബില്‍ ആപ്പ് ഇറക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് (കേരളം) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രതിവര്‍ഷം 5 കോടി രൂപയുടെ വരെ സമ്മാനങ്ങള്‍ നേടാനുള്ള അവസരവും ലക്കി ബില്‍ ആപ്പ് ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആപ്പിന്റെ ഉദ്ഘാടനം ആഗസ്റ്റ് 16-ന് വൈകിട്ട് നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.