image

18 Aug 2022 4:38 AM GMT

Banking

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ വരട്ടെ, യുപിഐ പേയ്‌മെന്റിന് ചാര്‍ജ് വരുന്നു ?

wilson Varghese

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ വരട്ടെ, യുപിഐ പേയ്‌മെന്റിന് ചാര്‍ജ് വരുന്നു ?
X

Summary

ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴും കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ ഫോണ്‍ നമ്പറിലേക്കോ പണം കൈമാറുന്ന യുപിഐ അധിഷ്ഠിത വിനിമയത്തിന് സര്‍വീസ് ചാര്‍ജ് വരുമോ? ഇക്കാര്യത്തില്‍ പുനരാലോചന നടത്താമെന്നാണ് ആര്‍ബി ഐ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിരിക്കുന്നത്. നിലവില്‍ എത്ര കുറഞ്ഞ തുകയും ഇങ്ങനെ കൈമാറ്റം ചെയ്യാനാകും. അതേ സമയം ഉയര്‍ന്ന തുകയ്ക്ക് രണ്ട് ലക്ഷം എന്ന പരിധിയുണ്ട്. ഒരു രൂപയടക്കം എത്ര കുറഞ്ഞ വിനിമയവും അനായാസേന മൊബൈല്‍ ഫോണിലൂടെ ഗുഗിള്‍ പേ, പേടിഎം, […]


ഹോട്ടലില്‍ ഭക്ഷണം കഴിക്കുമ്പോഴും കടകളില്‍ സാധനങ്ങള്‍ വാങ്ങുമ്പോഴും ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ ഫോണ്‍ നമ്പറിലേക്കോ പണം കൈമാറുന്ന യുപിഐ അധിഷ്ഠിത വിനിമയത്തിന് സര്‍വീസ് ചാര്‍ജ് വരുമോ? ഇക്കാര്യത്തില്‍ പുനരാലോചന നടത്താമെന്നാണ് ആര്‍ബി ഐ ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിരിക്കുന്നത്.

നിലവില്‍ എത്ര കുറഞ്ഞ തുകയും ഇങ്ങനെ കൈമാറ്റം ചെയ്യാനാകും. അതേ സമയം ഉയര്‍ന്ന തുകയ്ക്ക് രണ്ട് ലക്ഷം എന്ന പരിധിയുണ്ട്. ഒരു രൂപയടക്കം എത്ര കുറഞ്ഞ വിനിമയവും അനായാസേന മൊബൈല്‍ ഫോണിലൂടെ ഗുഗിള്‍ പേ, പേടിഎം, ഭീം ആപ്പ്, ഫോണ്‍ പേ പോലുള്ള ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ചോ പണം കൈമാറാം എന്നതാണ് ഇവിടുത്തെ നേട്ടം. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ( എന്‍പിസിഐ) പുറത്തു വിട്ട കണക്കനുസരിച്ച് ജൂലായില്‍ മാത്രം 600 കോടി യുപിഐ ഇടപാടുകളാണ് ഇന്ത്യയില്‍ ആകെ നടന്നത്.

2016 ല്‍ യുപി ഐ സംവിധാനം തുടങ്ങിയതിന് ശേഷം ഒരു മാസം നടക്കുന്ന കൂടിയ ഇടപാടാണിത്. ഇതിലൂടെ ആകെ കൈമാറ്റം ചെയ്യപ്പെട്ടത് 10.62 ലക്ഷം കോടി രൂപയാണ് എന്നതറിയുമ്പോള്‍ യുപി ഐ ഇടപാടിന്റെ ജനപ്രീയത തിരിച്ചറിയാവുന്നതേയുള്ളു. തൊട്ടടുത്ത മാസത്തെ അപേക്ഷിച്ച് 7.16 ശതമാനമാണ് ജൂലായ് മാസത്തില്‍ ഇടപാടുകളിലെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയത്. അകെ കൈമാറ്റം ചെയ്യപ്പെട്ട തുകയുടെ മൂല്യത്തിലാകട്ടെ വര്‍ധന 4.76 ശതമാനവും. ഒറ്റ വര്‍ഷം കൊണ്ട് ഇടപാടുകളുടെ എണ്ണത്തില്‍ ഇരട്ടിയും മൂല്യത്തില്‍ 75 ശതമാനവും വര്‍ധന രേഖപ്പെടുത്തിയെന്നും എന്‍പിസി ഐഎ ഡാറ്റ വ്യക്തമാക്കുന്നു.

എന്നാല്‍ സൗജന്യമായി ഇങ്ങനെ സൗകര്യപ്രദമായി കൈമാറ്റം ചെയ്യുന്ന വിനിമയ സംവിധാനത്തിന് സര്‍വീസ് ചാര്‍ജ് വന്നേക്കുമെന്നാണ് സൂചനകള്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരോട് ഫീഡ് ബാക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ് (യുപിഐ), ഇമ്മീഡിയേറ്റ് പേയ്‌മെന്റ് സര്‍വീസ് ( ഐഎംപിഎസ്), നാഷണല്‍ ഇലക്ട്രോണിക് ഫണ്ട ട്രാന്‍സ്ഫര്‍
(എന്‍ഇഎഫ്ടി), റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് (ആര്‍ടിജിഎസ്) എന്നീ സംവിധാനങ്ങളിലൂടെ പണം കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകാവുന്ന പേയ്‌മെന്റ് സംബന്ധിച്ച ചട്ടങ്ങള്‍ക്ക് രൂപ രേഖവേണമെന്നാണ് ആര്‍ബി ഐ വ്യക്തമാക്കുന്നത്. ഇതു കൂടാതെ

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റുകള്‍ ഇവയ്‌ക്കെല്ലാമുള്ള പേയമന്റെ സംവിധാനങ്ങള്‍ സ്ട്രീം ലൈന്‍ ചെയ്യേണ്ടതുണ്ട.് ആര്‍ ബി ഐ ഡിസ്‌കഷന്‍ പേപ്പറില്‍ ഇതും വ്യക്തമാക്കുന്നു. മുകളില്‍ പറഞ്ഞ ഭൂരിഭാഗം ഇടപാടുകള്‍ക്കും നിലവില്‍ തുകയുടെ മൂല്യമനുസരിച്ച് ചാര്‍ജ് ഈടാക്കുന്നുണ്ട്. എന്നാല്‍ യുപി ഐ പേയ്‌മെന്റിന് ചാര്‍ജ് ഈടാക്കിയിരുന്നില്ല.

ഐഎംപിഎസിന്റെ അതേ സേവനമാണ് യുപി ഐ നല്‍കുന്നത് അതുകൊണ്ട് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ഈടാക്കാവുന്നതാണെന്നാണ് ആര്‍ബി ഐ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. കൈമാറുന്ന തുകയുടെ മൂല്യമനുസരിച്ച് ഇത് ആകാം. പണവിനിമയത്തില്‍ ഉള്‍പ്പെടുന്ന വിവിധ ഇടത്തട്ട് സ്ഥാപനങ്ങള്‍ക്ക് വീതിച്ച് നല്‍കുന്നതിനായി മര്‍ച്ചന്റസ് എടുക്കുന്ന ചാര്‍ജാണ് എംഡിആര്‍. ഇത്തരം സ്ഥാപനങ്ങള്‍ക്ക് സാങ്കേതികമായി സംവിധാനം ഒരുക്കുന്നതിന് വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ടെന്നും അതുകൊണ്ട് പേയ്‌മെന്റിന്റെ മൂല്യമനുസരിച്ച് സര്‍വീസ് ചാര്‍ജ് വേണമെന്നും നേരത്തെ മുതല്‍ ആവശ്യമുയരുന്നുണ്ട്. സാങ്കേതിക വിദ്യ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നതിനും വലിയ മുതല്‍ മുടക്ക് വേണം. നിലവില്‍ 800 രൂപയുടെ യുപി ഐ പേയ്‌മെന്റിന് ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സ്ഥാപനങ്ങള്‍ ബാങ്കുകള്‍ എന്നിവയ്ക്ക് രണ്ട രൂപ ചെലവ് വരുന്നുണ്ടെന്നാണന് കണക്ക്.