image

20 Aug 2022 11:36 PM GMT

Lifestyle

കയറ്റുമതിയിൽ ഇടിവ്; ഉൽപാദന മേഖല ആശങ്കയിൽ: റിപ്പോർട്ട്

MyFin Bureau

കയറ്റുമതിയിൽ ഇടിവ്; ഉൽപാദന മേഖല ആശങ്കയിൽ: റിപ്പോർട്ട്
X

Summary

ഡെൽഹി: 2023 നടപ്പു സാമ്പത്തിക വർഷത്തിൽ വിദേശ വ്യപാരത്തിലുണ്ടാകാവുന്ന ഇടിവ് മൂലം രാജ്യത്തെ ഉൽപാദന മേഖല മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. കയറ്റുമതിയിലുള്ള വളർച്ച മൂലം 2022 സാമ്പത്തിക വർഷത്തിൽ ഉൽപാദന മേഖല മികച്ച നേട്ടം കൈവരിച്ചിരുന്നു. വ്യവസായ വരുമാനത്തെ കുറിച്ചും ചരക്ക് കയറ്റുമതിയെക്കുറിച്ചും ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസേർച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. റിപ്പോർട്ട് പ്രകാരം 2022 ൽ ഉണ്ടായ ചരക്ക് കയറ്റുമതിയിലുള്ള വർദ്ധനവ് ഉൽപാദന മേഖലയിൽ ഗുണകരമായെങ്കിലും അത് നടപ്പു സാമ്പത്തിക വർഷത്തിൽ […]


ഡെൽഹി: 2023 നടപ്പു സാമ്പത്തിക വർഷത്തിൽ വിദേശ വ്യപാരത്തിലുണ്ടാകാവുന്ന ഇടിവ് മൂലം രാജ്യത്തെ ഉൽപാദന മേഖല മാന്ദ്യത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.

കയറ്റുമതിയിലുള്ള വളർച്ച മൂലം 2022 സാമ്പത്തിക വർഷത്തിൽ ഉൽപാദന മേഖല മികച്ച നേട്ടം കൈവരിച്ചിരുന്നു.

വ്യവസായ വരുമാനത്തെ കുറിച്ചും ചരക്ക് കയറ്റുമതിയെക്കുറിച്ചും ഇന്ത്യ റേറ്റിംഗ്‌സ് ആൻഡ് റിസേർച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

റിപ്പോർട്ട് പ്രകാരം 2022 ൽ ഉണ്ടായ ചരക്ക് കയറ്റുമതിയിലുള്ള വർദ്ധനവ് ഉൽപാദന മേഖലയിൽ ഗുണകരമായെങ്കിലും അത് നടപ്പു സാമ്പത്തിക വർഷത്തിൽ നില നിർത്താൻ സാധ്യതയില്ല.

റഷ്യ-യുക്രൈൻ യുദ്ധം മൂലം വികസ്വര സമ്പദ് വ്യവസ്ഥകളിലുണ്ടായ മാന്ദ്യവും, ചൈനയിൽ കോവിഡ് 19 നിയന്ത്രണങ്ങൾ കടുപ്പിച്ചത് ഇന്ത്യയിലെ വിവിധ ചെറുകിട മേഖലകളുടെ പ്രവർത്തനങ്ങളെ ബാധിച്ചതും, റഷ്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ വിലക്കുകൾ മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസങ്ങളുമെല്ലാം ഇതിനു കാരണമായതായി റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയുടെ ശരാശരി വാർഷിക ചരക്ക് കയറ്റുമതി 2016-20 സാമ്പത്തിക വർഷത്തിൽ 297.02 ബില്യൺ ഡോളറായിരുന്നു. ഇത് 2019 ൽ ഉയർന്ന് 330.08 ബില്യൺ ഡോളറായി. 2022 സാമ്പത്തിക വർഷത്തിൽ ഇത് എക്കാലത്തെയും ഉയർന്ന 421.89 ഡോളറായി ഉയർന്നു.

2023-ൽ ഇത് നേടാൻ സാധ്യതയില്ലെന്നാണ് ഇന്ത്യ റേറ്റിംഗ്‌സ് റിപ്പോർട്ട് പറയുന്നത്.

മെറ്റൽ, ടെക്സ്റ്റൈൽ, ഫർമസ്യൂട്ടിക്കൽസ്, ഭക്ഷ്യ ഉത്പന്നങ്ങൾ എന്നിവയാണ് കയറ്റുമതിയിൽ 2022-ൽ ഉയർന്ന തിരിച്ചു വരവ് നടത്തിയത്.

ടെക്സ്റ്റൈൽ വിഭാഗത്തിൽ ഉത്പാദനത്തോടൊപ്പം, കയറ്റുമതിയിലും ഇറക്കുമതിയിലും വലിയൊരു കുതിച്ചു ചാട്ടമാണ് കാഴ്ചവെച്ചത്.

ഈ മേഖലകളെല്ലാം മൊത്ത വ്യാവസായിക രംഗത്ത് 26.4 വിഹിതവും ചരക്കു കയറ്റുമതിയിൽ 24.1 ശതമാനവും റിപ്പോർട്ട് ചെയ്തിരുന്നു.