image

4 Sep 2022 6:06 AM GMT

Corporates

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാൻ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു

MyFin Bureau

ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാൻ  സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു
X

Summary

മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി. രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി. […]


മുംബൈ: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ചു. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്ക്കിടെ മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ മിസ്ത്രി സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തിലാണ് അന്ത്യം. മിസ്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്ന കാര്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരുക്കേറ്റു. ഇവരെ ഗുജറാത്തിലെ ആശുപത്രിയിലേക്ക് മാറ്റി.
രത്തന്‍ ടാറ്റ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം 2012 ഡിസംബറിലാണ് സൈറസ് മിസ്ത്രി ടാറ്റ സണ്‍സിന്റെ ചെയര്‍മാനായി ചുമതലയേറ്റത്. 2016 ഒക്ടോബറില്‍ സൈറസ് മിസ്ത്രിയെ സ്ഥാനത്തുനിന്ന് നീക്കി. പിന്നീട് എന്‍.ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി ചുമതലയേറ്റു.
ടാറ്റ സണ്‍സിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ നീക്കാനുള്ള ടാറ്റ ഗ്രൂപ്പിന്റെ തീരുമാനം ശരിവച്ച 2021ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി മേയ് മാസത്തില്‍ സുപ്രീം കോടതി തള്ളിയിരുന്നു.