image

9 Sep 2022 5:11 AM GMT

Mutual Funds

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിൽ ഇടിവ്, ആഗസ്റ്റിൽ 6,120 കോടി

MyFin Desk

ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിൽ ഇടിവ്, ആഗസ്റ്റിൽ 6,120 കോടി
X

Summary

ഡെല്‍ഹി: ഓഗസ്റ്റില്‍ ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 6,120 കോടി രൂപയുടെ നിക്ഷേപം. അസ്ഥിരമായ ഓഹരി വിപണി അന്തരീക്ഷത്തിനിടയില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള നിക്ഷേപമാണിത്. ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവിന്റെ തുടര്‍ച്ചയായ 18-ാം മാസമായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിക്ഷേപത്തിന്റെ വേഗത കുറയുകയാണ്. ജൂലൈയിലെ 8,898 കോടി രൂപ, ജൂണിലെ 15,495 കോടി രൂപ, മേയിലെ 18,529 കോടി രൂപ, ഏപ്രിലിലെ 15,890 കോടി രൂപ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ […]


ഡെല്‍ഹി: ഓഗസ്റ്റില്‍ ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയത് 6,120 കോടി രൂപയുടെ നിക്ഷേപം. അസ്ഥിരമായ ഓഹരി വിപണി അന്തരീക്ഷത്തിനിടയില്‍ 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുള്ള നിക്ഷേപമാണിത്.
ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള നിക്ഷേപ വരവിന്റെ തുടര്‍ച്ചയായ 18-ാം മാസമായിരുന്നു ഇത്. എന്നാല്‍, കഴിഞ്ഞ കുറച്ച് മാസങ്ങളായി നിക്ഷേപത്തിന്റെ വേഗത കുറയുകയാണ്.
ജൂലൈയിലെ 8,898 കോടി രൂപ, ജൂണിലെ 15,495 കോടി രൂപ, മേയിലെ 18,529 കോടി രൂപ, ഏപ്രിലിലെ 15,890 കോടി രൂപ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഓഗസ്റ്റിലെ അറ്റ നിക്ഷേപം കുറവാണെന്ന് അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.
2021 ഒക്ടോബറില്‍ ഓഹരിയധിഷ്ടിത മ്യൂച്വല്‍ ഫണ്ടുകളിലേക്ക് എത്തിയ 5,215 കോടി രൂപയ്ക്കുശേഷമുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപമാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓഹരിയധിഷ്ടിത പദ്ധതികളിലേക്ക് 2021 മാര്‍ച്ച് മുതലാണ് നിക്ഷേപം കാര്യമായ തോതില്‍ നടക്കുന്നത്. 2020 ജൂലൈ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള എട്ട് മാസത്തേക്ക് ഈ പദ്ധതികളില്‍ നിന്നും 46,791 കോടി രൂപയാണ് പിന്‍വലിച്ചത്. പണപ്പെരുപ്പ പ്രവണതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ വിപണികള്‍ അസ്ഥിരമായി തുടരുകയാണ്. ഓഹരിയധിഷ്ടിത ഫണ്ടുകള്‍ക്കു പുറമേ, ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളില്‍ കഴിഞ്ഞ മാസം 49,164 കോടി രൂപയുടെ നിക്ഷേപം ഉണ്ടായി. ഇത് ജൂലൈയിലെ 4,930 കോടി രൂപയേക്കാള്‍ കൂടുതലാണ്. എന്നിരുന്നാലും, ഹൈബ്രിഡ് സ്‌കീമുകളില്‍ നിന്ന് 6,601 കോടി രൂപയും ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ (ഇടിഎഫ്) 38 കോടി രൂപയും പിന്‍വലിക്കുകയും ചെയ്തു. മൊത്തത്തില്‍, മ്യൂച്വല്‍ ഫണ്ട് വ്യവസായം ഓഗസ്റ്റില്‍ 65,077 കോടി രൂപയുടെ അറ്റ നിക്ഷേപം രേഖപ്പെടുത്തി, ജൂലൈയില്‍ ഇത് 23,605 കോടി രൂപയായിരുന്നു. നിക്ഷേപ വരവിലൂടെ വ്യവസായത്തിന്റെ കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) ജൂലൈ അവസാനത്തെ 37.75 ലക്ഷം കോടിയില്‍ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 39.34 ലക്ഷം കോടി രൂപയായി.