image

15 Sep 2022 2:34 AM GMT

News

വായ്പകളുടെ അടിസ്ഥാന നിരക്ക് ഉയര്‍ത്തി എസ്ബിഐ

MyFin Desk

വായ്പകളുടെ അടിസ്ഥാന നിരക്ക് ഉയര്‍ത്തി എസ്ബിഐ
X

Summary

  വായ്പാ പലിശ നിരക്കില്‍ വര്‍ധനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). അടിസ്ഥാന നിരക്കും ബെഞ്ച് മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് നിരക്കും (ബിപിഎല്‍ആര്‍) 70 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഉയര്‍ത്തിയിരിക്കുകയാണ് ബാങ്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന നിരക്കില്‍ 8.7 ശതമാനവും, ബിപിഎല്‍ആറില്‍ 13.45 ശതമാനവും വര്‍ധയുണ്ടാകും. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. മുമ്പ് ജൂണ്‍ 15 നാണ് അടിസ്ഥാന നിരക്കിലും ബിപിഎല്‍ആറിലും ബാങ്ക് മാറ്റം വരുത്തിയത്. അടിസ്ഥാന നിരക്ക് മാനദണ്ഡമാക്കി വായ്പ […]


വായ്പാ പലിശ നിരക്കില്‍ വര്‍ധനവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). അടിസ്ഥാന നിരക്കും ബെഞ്ച് മാര്‍ക്ക് പ്രൈം ലെന്‍ഡിംഗ് നിരക്കും (ബിപിഎല്‍ആര്‍) 70 ബേസിസ് പോയിന്റ് (ബിപിഎസ്) വരെ ഉയര്‍ത്തിയിരിക്കുകയാണ് ബാങ്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ അടിസ്ഥാന നിരക്കില്‍ 8.7 ശതമാനവും, ബിപിഎല്‍ആറില്‍ 13.45 ശതമാനവും വര്‍ധയുണ്ടാകും. പുതുക്കിയ നിരക്കുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. മുമ്പ് ജൂണ്‍ 15 നാണ് അടിസ്ഥാന നിരക്കിലും ബിപിഎല്‍ആറിലും ബാങ്ക് മാറ്റം വരുത്തിയത്.

അടിസ്ഥാന നിരക്ക് മാനദണ്ഡമാക്കി വായ്പ സ്വീകരിച്ചവരുടെ എറ്റവും കുറഞ്ഞ പലിശ നിരക്കാണ് ബേസ് റേറ്റ്. വര്‍ധന വരുന്നതോടെ തിരിച്ചടവ് തുക ഉയരുകയോ ഇഎം ഐ കാലാവധി ഉയരുകയോ ചെയ്യും.

ആര്‍ബിഐ റിപ്പോ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പിഎന്‍ബി, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുള്‍പ്പെടെ പല ബാങ്കുകളും വായ്പകളുടെ പലിശ നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.