ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന, എസ്ബിഐ ' വി കെയര്‍' നിക്ഷേപ പദ്ധതി നീട്ടി | Myfin Global Finance Media Pvt. Ltd.
Sunday, September 25, 2022
  • Loading stock data...
HomePersonal FinanceBankingഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന, എസ്ബിഐ ' വി കെയര്‍' നിക്ഷേപ പദ്ധതി നീട്ടി

ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്യുന്ന, എസ്ബിഐ ‘ വി കെയര്‍’ നിക്ഷേപ പദ്ധതി നീട്ടി

 

ജീവിത സായാഹ്നത്തില്‍ പലിശ വരുമാനം കൊണ്ട് ജീവിക്കുന്ന വിരമിച്ചവരടക്കമുള്ളവര്‍ക്ക് ഉയര്‍ന്ന നിരക്ക് വാഗ്ദാനം ചെയ്യുന്ന ‘എസ്ബിഐ വി കെയര്‍’ നിക്ഷേപ പദ്ധതി വീണ്ടും നീട്ടി. പുതിയ തീയതി അനുസരിച്ച് 2023 മാര്‍ച്ച് 31 വരെ ഈ പദ്ധതിയില്‍ നിക്ഷേപം നടത്താം.

ഇത് ആറാം തവണയാണ് പദ്ധതിയുടെ കാലാവധി നീട്ടുന്നത്. ആര്‍ ബി ഐ റിപ്പോ നിരക്കില്‍ വര്‍ധന വരുത്തിയതിനെ തുടര്‍ന്ന് ബാങ്കുകള്‍ നിക്ഷേപ പലിശയില്‍ വര്‍ധന വരുത്തുന്നുണ്ട്. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് പദ്ധതി നീട്ടുന്നത്. 2020 ലാണ് പദ്ധതിയ്ക്ക് തുടക്കമിടുന്നത്.

പലിശ 6.45 ശതമാനം
സാധാരണക്കാര്‍ക്ക് ലഭിക്കുന്നതിനേക്കാളും 0.8 ശതമാനം പലിശ ഇത്തരം നിക്ഷേപകര്‍ക്ക് അധികം ലഭിക്കും. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് നിലവിലെ പലിശ നിരക്ക് 5.65 ശതമാനമാണ്. വി കെയര്‍ പദ്ധതി അനുസരിച്ച് മുതര്‍ന്ന പൗരന്‍മാര്‍ക്ക് 6.45 ശതമാനം പലിശ ലഭിക്കും.

പലിശ മാസത്തിലൊരിക്കൽ വാങ്ങാം. അല്ലെങ്കിൽ ഒരു  വര്‍ഷം നാല് തവണകളായും വാങ്ങാം. 50,000 രൂപയില്‍ കൂടുതലാണ് പലിശ വരുമാനമെങ്കില്‍ ടിഡിഎസ് പിടിക്കും.   സേവിംഗ്സ് അക്കൌണ്ടിലേതടക്കം ബാങ്കിലെ എല്ലാ നിക്ഷേപങ്ങളില്‍ നിന്നും ആകെ ലഭിക്കുന്ന പലിശ വരുമാനം 50,000 ല്‍ കൂടിയാലാണ് ടിഡിഎസ് പിടിക്കുക.

എന്‍ ആര്‍ ഐ കള്‍ക്ക് ഈ പദ്ധതിയില്‍ നിക്ഷേപം നടത്താനാവില്ല. അറുപത് വയസിന് മുകളിലുള്ള എന്‍ ആര്‍ ഐ അല്ലാത്തവര്‍ക്ക് വേണ്ടിയാണ് ഈ നിക്ഷേപ പദ്ധതി. പരമാവധി 10 വര്‍ഷമാണ് നിക്ഷേപ കാലാവധി.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!