ഫെഡ് പലിശ വര്‍ധന വിനയായി, ബിറ്റ് കൊയിൻ സര്‍വകാല തകര്‍ച്ചയില്‍ | Myfin Global Finance Media Pvt. Ltd.
Monday, October 3, 2022
  • Loading stock data...
HomeLead Storyഫെഡ് പലിശ വര്‍ധന വിനയായി, ബിറ്റ് കൊയിൻ സര്‍വകാല തകര്‍ച്ചയില്‍

ഫെഡ് പലിശ വര്‍ധന വിനയായി, ബിറ്റ് കൊയിൻ സര്‍വകാല തകര്‍ച്ചയില്‍

 

യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ ബിറ്റ് കൊയിൻ  വില സര്‍വകാല തകര്‍ച്ചയില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ബിറ്റ് കൊയിന്റെ വിലയില്‍ 2 ശതമാനത്തിലേറെ ഇടിവ് വന്നു. ഇന്ന് ഉച്ചയോടെ 18,735 ഡോളറായിരുന്നു ബിറ്റ് കൊയിൻറെ വില. വൈകുന്നേരം മൂന്ന് മണിയോടെ ഇത് 19,130.05 ഡോളറായി ഉയര്‍ന്നു. എന്നിരുന്നാലും മൂല്യം വീണ്ടും താഴേയ്ക്ക് പോകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എഥേറിയം 1,288.28 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇതിന് പുറമേ എക്സ്ആര്‍പി, ഡോജ്കൊയിന്‍, ടെഥര്‍, കാര്‍ഡാനോ, ബിറ്റ്കൊയിന്‍ ക്യാഷ് എന്നിവയുടെയെല്ലാം മൂല്യം താഴേയ്ക്ക് പോകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 2020 ഡിസംബറിന് ശേഷം ബിറ്റ് കൊയിന്റെ മൂല്യത്തില്‍ ഏറ്റവുമധികം തകര്‍ച്ച നേരിടുന്നത് ഇപ്പോഴാണ്.

യുഎസ് ഫെഡ് ബുധനാഴ്ച്ച 75 ബിപിഎസ് (0.75 ശതമാനം) പലിശ നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരുന്നു. ഇതോടെ അവിടെ പലിശനിരക്ക് 3.25 ശതമാനം എന്ന ശ്രേണിയിലേക്ക് ഉയര്‍ന്നു. പണപ്പെരുപ്പം ശക്തമായ സാഹചര്യത്തില്‍ ഇതിന്റെ പ്രതിരോധത്തിനായി 2023 ല്‍ 4.60 ശതമാനം വരെ പലിശ നിരക്ക് ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍.

- Advertisment -
Google search engine

RELATED ARTICLES

error: Content is protected !!