image

22 Sep 2022 11:38 PM GMT

Forex

രൂപ വിലയിടിവ് റിക്കോഡില്‍ തുടരുന്നു, ഡോളറിന് 81.23 നിലയില്‍

MyFin Bureau

രൂപ വിലയിടിവ് റിക്കോഡില്‍ തുടരുന്നു, ഡോളറിന് 81.23 നിലയില്‍
X

Summary

മുംബൈ: യുഎസ് ഫെഡ് റിസേര്‍വ് പലിശ നിരക്കില്‍ 0.75 ശതമാനം വര്‍ധന വരുത്തിയതിന് പിന്നാലെ തളര്‍ന്ന് വീണ രൂപയുടെ പതനം തുടരുന്നു. വെള്ളിയാഴ്ച രൂപ സര്‍വകാല റിക്കോഡായ 81 മാര്‍ക്ക് പിന്നിട്ടു. വെള്ളിയാഴ്ച രൂപയുടെ മൂല്യം ഡോളറൊന്നിന് 81.23 എന്ന നിലയിലേക്ക് താഴ്ന്നു. വ്യാഴാഴ്ച 79.97 നിലവാരത്തില്‍ നിന്നും 80.86 നിലയിലേക്ക് വീണിരുന്നു. ആഗോളതലത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായി പണപ്പെരുപ്പത്തോത് മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെ് നേരിടാന്‍ മുക്കാല്‍ ശതമാനമാണ് അമേരിക്കന്‍ ഫെഡ് റിസേര്‍വ് പലിശ നിരക്കില്‍ […]


മുംബൈ: യുഎസ് ഫെഡ് റിസേര്‍വ് പലിശ നിരക്കില്‍ 0.75 ശതമാനം വര്‍ധന വരുത്തിയതിന് പിന്നാലെ തളര്‍ന്ന് വീണ രൂപയുടെ പതനം തുടരുന്നു. വെള്ളിയാഴ്ച രൂപ സര്‍വകാല റിക്കോഡായ 81 മാര്‍ക്ക് പിന്നിട്ടു.
വെള്ളിയാഴ്ച രൂപയുടെ മൂല്യം ഡോളറൊന്നിന് 81.23 എന്ന നിലയിലേക്ക് താഴ്ന്നു. വ്യാഴാഴ്ച 79.97 നിലവാരത്തില്‍ നിന്നും 80.86 നിലയിലേക്ക് വീണിരുന്നു.
ആഗോളതലത്തില്‍ എല്ലാ സമ്പദ് വ്യവസ്ഥയ്ക്കും ഭീഷണിയായി പണപ്പെരുപ്പത്തോത് മാറ്റമില്ലാതെ തുടരുകയാണ്. ഇതിനെ് നേരിടാന്‍ മുക്കാല്‍ ശതമാനമാണ് അമേരിക്കന്‍ ഫെഡ് റിസേര്‍വ് പലിശ നിരക്കില്‍ വര്‍ധന വരുത്തിയത്. ഇത് മറ്റ് കറന്‍സികളെ ആകെ ദുര്‍ബലമാക്കുകയായിരുന്നു.
ഡോളര്‍ സൂചിക 111 സോണില്‍ തന്നെ തുടരുകയാണ്. 20 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് ഈ സൂചിക ഈ നിലവാരത്തിലെത്തുന്നത്.
യൂറോ, യെന്‍, പൗണ്ട് അടക്കം ആഗോളതലത്തില്‍ പ്രമുഖമായ ആറ് കറന്‍സികളുമായി ഡോളറിനുള്ള മൂല്യം ഓരോ 15 സെക്കന്റിലും നിര്‍ണയിക്കപ്പെടുന്ന സൂചികയാണിത്.