image

23 Sep 2022 12:25 AM GMT

Economy

പണപ്പെരുപ്പം 4%-ല്‍ താഴെ നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി

MyFin Bureau

പണപ്പെരുപ്പം 4%-ല്‍ താഴെ നിലനിര്‍ത്താനുള്ള ശ്രമങ്ങളിലാണ് സര്‍ക്കാരെന്ന് കേന്ദ്ര ധനമന്ത്രി
X

Summary

പുണെ: പണപ്പരുപ്പം നാല് ശതമാനമായി നിലനിര്‍ത്താനും, ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. പണപ്പെരുപ്പത്തെ സംബന്ധിച്ചിടത്തോളം, ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം ഞാന്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കാറുണ്ട്. പണപ്പെരുപ്പം ഒരു തലത്തില്‍ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഉദാഹരണത്തിന്, ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണയുടെ തീരുവ എടുത്തുകളയുന്നതുവഴി താങ്ങാനാവുന്ന വിലയില്‍ എണ്ണ രാജ്യത്തേക്ക് വരുന്നു. പണപ്പെരുപ്പത്തിന്റെ പ്രശ്‌നം ആഗോള പശ്ചാത്തലത്തില്‍ മനസ്സിലാക്കണമെന്നും വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി […]


പുണെ: പണപ്പരുപ്പം നാല് ശതമാനമായി നിലനിര്‍ത്താനും, ജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാനും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
പണപ്പെരുപ്പത്തെ സംബന്ധിച്ചിടത്തോളം, ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോഴെല്ലാം ഞാന്‍ പാര്‍ലമെന്റില്‍ ഉത്തരം നല്‍കാറുണ്ട്. പണപ്പെരുപ്പം ഒരു തലത്തില്‍ നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ്. ഉദാഹരണത്തിന്, ഇറക്കുമതി ചെയ്ത ഭക്ഷ്യ എണ്ണയുടെ തീരുവ എടുത്തുകളയുന്നതുവഴി താങ്ങാനാവുന്ന വിലയില്‍ എണ്ണ രാജ്യത്തേക്ക് വരുന്നു. പണപ്പെരുപ്പത്തിന്റെ പ്രശ്‌നം ആഗോള പശ്ചാത്തലത്തില്‍ മനസ്സിലാക്കണമെന്നും വിലക്കയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി ധനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ കാണാത്ത തരത്തിലുള്ള ഉയര്‍ന്ന പണപ്പെരുപ്പമാണ് അമേരിക്ക അനുഭവിക്കുന്നത്. ജര്‍മ്മനിയിലാകട്ടെ കഴിഞ്ഞ 38 വര്‍ഷത്തിനിടയില്‍ അനുഭവിക്കാത്ത ഉയര്‍ന്ന പണപ്പെരുപ്പമാണ് നേരിടുന്നത്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയായി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തുന്നുണ്ട്. ജനങ്ങള്‍ക്ക് എല്ലാ സാധനങ്ങളും ന്യായവിലയ്ക്കും കൃത്യസമയത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്നും, സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലെത്തുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പണപ്പെരുപ്പമാകട്ടെ, വിനിമയ നിരക്കാകട്ടെ അങ്ങനെ സമ്പദ്വ്യവസ്ഥയുടെ എല്ലാ വശങ്ങളും സര്‍ക്കാര്‍ നോക്കുന്നുണ്ടെന്ന് സീതാരാമന്‍ പറഞ്ഞു.
അര്‍ഹരായ ആളുകള്‍ക്ക് ഈടൊന്നുമില്ലാതെയാണ് മുദ്ര വായ്പകള്‍ നല്‍കുന്നത്. മുദ്ര വായ്പാ പദ്ധതി ആരംഭിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കുകളോട് യാതൊരു ഈടുമില്ലാതെ വായ്പ നല്‍കാനാണ് ആവശ്യപ്പെട്ടത്. കോര്‍പ്പറേറ്റ് ഇതര, കാര്‍ഷികേതര ചെറുകിട,സൂക്ഷ്മ സംരംഭങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതിനായാണ് പ്രധാനമന്ത്രി മുദ്ര യോജന (പിഎംഎംവൈ) ആരംഭിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ വലിയൊരു വിഭാഗം ജനങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്നും അവര്‍ പറഞ്ഞു.
ഉജ്ജ്വല (ദരിദ്രകുടുംബങ്ങള്‍ക്കുള്ള എല്‍പിജി കണക്ഷനുകള്‍), പ്രധാനമന്ത്രി ആവാസ് യോജന (കുറഞ്ഞ ചെലവില്‍ ഭവനനിര്‍മ്മാണം), അല്ലെങ്കില്‍ കര്‍ഷകര്‍ക്ക് 6,000 രൂപ (പിഎം കിസാന്‍ സമ്മാന്‍ നിധിക്ക്) എന്നിവ നല്‍കുന്നത് സാധാരണ പൗരന്മാര്‍ക്ക് വേണ്ടിയാണെന്നും ധനമന്ത്രി അഭിപ്രായപ്പെട്ടു.