image

24 Sep 2022 4:08 AM GMT

Stock Market Updates

വിപണി പോയ വാരം: കനത്ത വില്‍പ്പനയില്‍ നഷ്ടം കുമിഞ്ഞുകൂടി

Bijith R

വിപണി പോയ വാരം: കനത്ത വില്‍പ്പനയില്‍ നഷ്ടം കുമിഞ്ഞുകൂടി
X

Summary

കൊച്ചി: അമേരിക്കന്‍ ഫെഡ് നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതിനാല്‍ ഇന്ത്യന്‍ വിപണി കഴിഞ്ഞ ആഴ്ച ഒരു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. പണപ്പെരുപ്പം മൂലം ഫെഡ് 75 ബേസിസ് പോയിന്റ് നിരക്ക് ഉയര്‍ത്തുകയും കുടുതല്‍ വലിയ വര്‍ധനവുകള്‍ പുറമേ ഉണ്ടാകുമെന്ന സൂചനയുമാണ് ഓഹരികളുടെ കനത്ത വില്‍പ്പനയിക്കിടയാക്കിയത്. നിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്. നിരക്ക് വര്‍ധന പ്രതീക്ഷിച്ച രീതിയിലാണെങ്കിലും കൂടുതല്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ക്കും അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ഫെഡിന്റെ പ്രവചനങ്ങള്‍ […]


കൊച്ചി: അമേരിക്കന്‍ ഫെഡ് നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വിറ്റഴിച്ചതിനാല്‍ ഇന്ത്യന്‍ വിപണി കഴിഞ്ഞ ആഴ്ച ഒരു ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. പണപ്പെരുപ്പം മൂലം ഫെഡ് 75 ബേസിസ് പോയിന്റ് നിരക്ക് ഉയര്‍ത്തുകയും കുടുതല്‍ വലിയ വര്‍ധനവുകള്‍ പുറമേ ഉണ്ടാകുമെന്ന സൂചനയുമാണ് ഓഹരികളുടെ കനത്ത വില്‍പ്പനയിക്കിടയാക്കിയത്. നിരക്കുകള്‍ ദീര്‍ഘകാലത്തേക്ക് ഉയര്‍ന്ന നിലയില്‍ തുടരാന്‍ സാധ്യതയുണ്ട്.

നിരക്ക് വര്‍ധന പ്രതീക്ഷിച്ച രീതിയിലാണെങ്കിലും കൂടുതല്‍ ഉയര്‍ന്ന പലിശ നിരക്കുകള്‍ക്കും അമേരിക്കന്‍ സാമ്പത്തിക വളര്‍ച്ചയ്ക്കും വേണ്ടിയുള്ള ഫെഡിന്റെ പ്രവചനങ്ങള്‍ പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു.

യുഎസ് ഫെഡിന്റെ പണനയ തീരുമാനം ഏഷ്യന്‍, യൂറോപ്യന്‍ കറന്‍സികള്‍ക്കെതിരെ യുഎസ് ഡോളർ കുത്തനെ വർധിക്കാൻ കാരണമായി. ഇത് ആഗോള ഓഹരികളില്‍ വലിയ തോതിലുള്ള വില്‍പ്പനയ്ക്ക് കാരണമായി. ഡോളറിനെതിരെ രൂപ 81 എന്ന നില മറികടന്നു. വെള്ളിയാഴ്ച്ച വ്യാപാരത്തിൽ ഡോളറിനെതിരെ 81.24 എന്ന എക്കാലത്തേയും താഴ്ന്ന നിലയിലേയ്ക്ക് കൂപ്പുകുത്തിയ രൂപ വ്യാപാരം അവസാനിപ്പിച്ചത് 80.98-ലാണ്..

'ഫെഡറല്‍ റിസര്‍വിന്റെ ഏറ്റവും പുതിയ വര്‍ധനയുമായി പൊരുത്തപ്പെടാന്‍ യൂറോപ്യന്‍, ഏഷ്യന്‍, മറ്റ് കേന്ദ്ര ബാങ്കുകള്‍ എന്നിവ ശ്രമിക്കുന്നുണ്ട്. നിക്ഷേപകര്‍ ഏറ്റവും പുതിയ മാക്രോ ഇക്കണോമിക്, മോണിറ്ററി, ജിയോപൊളിറ്റിക്കല്‍ സംഭവവികാസങ്ങള്‍ മനസ്സിലാക്കാന്‍ പാടുപെടുകയാണ്. ഈ സാഹചര്യത്തില്‍ ഇപിഎഫ്ആര്‍ അധിഷ്ഠിത കണക്കനുസരിച്ചു ഓഹരി-ബോണ്ട് ഫണ്ടുകളിൽ നിന്ന് ഏകദേശം 7 ബില്യണ്‍ ഡോളര്‍ പുറത്തേക്കൊഴുകിയതായി,' ഇപിഎഫ്ആര്‍ ഗ്ലോബല്‍ റിസര്‍ച്ച് ഡയറക്ടര്‍ കാമറൂണ്‍ ബ്രാന്‍ഡ് പറയുന്നു.

46 ട്രില്യണ്‍ ഡോളറിലധികം ആസ്തിയുള്ള ഇപിഎഫ്ആര്‍ ഗ്ലോബല്‍ റിസര്‍ച്ച് ആഗോളതലത്തില്‍ പരമ്പരാഗതവും അല്ലാത്തതുമായ 145,500 ഫണ്ടുകൾ കൈകാര്യം ചെയ്യുന്നുണ്ട്.

യുഎസ് ഫെഡറല്‍ റിസർവ് നയപരമായ തീരുമാനം പ്രഖ്യാപിച്ചതിന് ശേഷമുള്ള അവസാന രണ്ട് ട്രേഡിംഗ് സെഷനുകളില്‍, വിദേശ നിക്ഷേപകര്‍ 5,127.12 കോടി രൂപയുടെ ആഭ്യന്തര ഓഹരികള്‍ വിറ്റഴിച്ചു.

'യുഎസ് ഫെഡിന്റെ ഈ നിരക്കുയര്‍ത്തല്‍ തീരുമാനം ആഗോളതലത്തില്‍ മാന്ദ്യ ഭീതി വര്‍ധിപ്പിക്കുകയും ആഭ്യന്തര വിപണികളിൽ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു,' മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ റീട്ടെയില്‍ റിസര്‍ച്ച് മേധാവി സിദ്ധാര്‍ത്ഥ ഖേംക പറഞ്ഞു.

സെന്‍സെക്സില്‍ 14 ശതമാനം ഇടിവോടെ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് കഴിഞ്ഞയാഴ്ച ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. അള്‍ട്രാടെക് സിമന്റ്, എന്‍ടിപിസി എന്നിവ അഞ്ച് ശതമാനത്തിലധികം നഷ്ടത്തിലാണ്.

പ്രമുഖ സ്വകാര്യ ബാങ്കുകളായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊട്ടക് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവ മൂന്ന് ശതമാനത്തിലധികം നഷ്ടത്തോടെയാണ് ആഴ്ച ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്കിനും ആക്‌സിസ് ബാങ്കിനും യഥാക്രമം 2.89 ശതമാനവും 2.63 ശതമാനവും നഷ്ടം നേരിട്ടു.