image

1 Oct 2022 3:28 AM GMT

Banking

റീപോ നിരക്ക് വർധന സ്വാഗതാർഹമെന്ന് കേരളത്തിലെ ബാങ്കർമാർ

Myfin Editor

റീപോ നിരക്ക് വർധന സ്വാഗതാർഹമെന്ന് കേരളത്തിലെ ബാങ്കർമാർ
X

Summary

കൊച്ചി: വെള്ളിയാഴ്ച ആർ ബി ഐ നടത്തിയ പണനയ യോഗത്തിൽ റീപോ നിരക്ക് അരശതമാനത്തോളം അഥവാ 50 ബേസിസ് പോയിന്റ് വർധിപ്പിച്ചത് അനുയോജ്യമായ നടപടിയാണെന്ന് കേരളത്തിലെ പ്രമുഖ ബാങ്കർമാർ അഭിപ്രായപ്പെട്ടു. നിയന്ത്രണാതീതമായി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ, സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനു ഇത്തരമൊരു നടപടി സ്വാഗതാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. മെയ് മാസത്തിനു ശേഷം നാലാം തവണയാണ് റീപോ നിരക്ക് ഉയർത്തുന്നത്. ഇതോടെ നിലവിൽ റീപോ നിരക്ക് 5.90 ശതമാനമായി. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. "ആഗോള […]


കൊച്ചി: വെള്ളിയാഴ്ച ആർ ബി ഐ നടത്തിയ പണനയ യോഗത്തിൽ റീപോ നിരക്ക് അരശതമാനത്തോളം അഥവാ 50 ബേസിസ് പോയിന്റ് വർധിപ്പിച്ചത് അനുയോജ്യമായ നടപടിയാണെന്ന് കേരളത്തിലെ പ്രമുഖ ബാങ്കർമാർ അഭിപ്രായപ്പെട്ടു.

നിയന്ത്രണാതീതമായി പണപ്പെരുപ്പം വർധിക്കുന്ന സാഹചര്യത്തിൽ, സമ്പദ് വ്യവസ്ഥയെ പിന്തുണക്കുന്നതിനു ഇത്തരമൊരു നടപടി സ്വാഗതാർഹമാണെന്ന് അവർ അഭിപ്രായപ്പെട്ടു. മെയ് മാസത്തിനു ശേഷം നാലാം തവണയാണ് റീപോ നിരക്ക് ഉയർത്തുന്നത്. ഇതോടെ നിലവിൽ റീപോ നിരക്ക് 5.90 ശതമാനമായി. 2019 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.

"ആഗോള തലത്തിൽ പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യയുടെ വളർച്ചയിൽ ആർ ബി ഐയ്ക്ക് ആത്മവിശ്വാസമുണ്ട്. നിലവിൽ താല്കാലികമായുള്ള പണലഭ്യതയുടെ കമ്മി പരിഹരിക്കുന്നതിനുള്ള നടപടികൾ ആർ ബി ഐ സ്വീകരിക്കുന്നുണ്ട്. വർഷത്തിന്റെ രണ്ടാം പകുതിയിൽ സർക്കാർ ചെലവ് ഇനിയും ഉയർന്നേക്കാം. എന്നാൽ ഇത് പണ ലഭ്യത നില നിർത്തുന്നതിനു സഹായിച്ചേക്കാം. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനും, വളർച്ചയെ പിന്തുണക്കുന്നതിനും ഈ നടപടി അഭികാമ്യമാണ്‌" ഫെഡറൽ ബാങ്കിന്റെ ഗ്രൂപ്പ് പ്രസിഡന്റും, സി എഫ് ഓ യുമായ വെങ്കട്ടരാമൻ വെങ്കടേശ്വരൻ അഭിപ്രായപ്പെട്ടു.

ആഭ്യന്തര വളർച്ച ശുഭകരമായി മുന്നേറുമെന്നു൦, 2024 സാമ്പത്തിക വർഷത്തിൽ വർദ്ധനവുണ്ടാകുമെന്നും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം ഡിയും സി ഇ ഒയുമായ മുരളി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.

ആർ ബി ഐ നവംബർ, ജനുവരി മാസങ്ങളിൽ നടത്താനിരിക്കുന്ന അടുത്ത പണനയ യോഗത്തിൽ വീണ്ടും റീപോ നിരക്കുയർത്തുമെന്നാണ് ബാങ്കർമാർ കണക്കാക്കുന്നത്. എങ്കിലും മറ്റു കേന്ദ്ര ബാങ്കുകൾ എടുത്തേക്കാവുന്ന കർശന നടപടികളെയും, പണപ്പെരുപ്പത്തെ മുൻ നിർത്തി വരാനിരിക്കുന്ന ഡാറ്റയേയും ആശ്രയിച്ചായിരിക്കും ഇതിന്റെ തോത് നിശ്ചയിക്കാൻ സാധിക്കുക.