image

2 Oct 2022 3:41 AM GMT

Business

ആസന്നമായ ഉത്സവ സീസണിൽ ഇന്ത്യക്കാർ പണം വാരിക്കോരി ചെലവഴിക്കുമെന്ന് റിപ്പോർട്ട്

Myfin Editor

ആസന്നമായ ഉത്സവ സീസണിൽ ഇന്ത്യക്കാർ പണം വാരിക്കോരി ചെലവഴിക്കുമെന്ന്  റിപ്പോർട്ട്
X

Summary

ഡെൽഹി: രാജ്യത്ത് വരുന്ന ഉത്സവ സീസണോടനുബന്ധിച്ചു ഉപഭോക്തൃ ചെലവ് വർധിക്കുമെന്ന് ഡെലോയിറ്റിന്റെ റിപ്പോർട്ട്. ഗ്ലോബൽ സ്റ്റേറ്റ് ഓഫ് ദി കൺസ്യൂമർ ട്രാക്കറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, ഉപഭോക്താക്കൾ യാത്രകൾക്കും, ഹോട്ടലുകളിലെ താമസത്തിനുമാണ് ഏറ്റവുമധികം ചിലവഴിക്കുന്നതെന്നു കണ്ടെത്തി. ഒപ്പം പുതിയതോ, ഉപയോഗിച്ചതു ആയ വാഹനങ്ങൾ വാങ്ങുന്നതിനും ഉപഭോക്താക്കളുടെ താല്പര്യം വർധിച്ചിട്ടുണ്ട്. വിനോദം, റസ്റ്റോറന്റുകൾ, വിനോദ യാത്രകൾ തുടങ്ങിയവയിൽ ചെലവ് 30 ശതമാനത്തോളം വർധിപ്പിക്കാൻ ഉപഭോക്താക്കൾ തയാറാണെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. 13 ശതമാനത്തോളം ഉപഭോക്താക്കളും […]


ഡെൽഹി: രാജ്യത്ത് വരുന്ന ഉത്സവ സീസണോടനുബന്ധിച്ചു ഉപഭോക്തൃ ചെലവ് വർധിക്കുമെന്ന് ഡെലോയിറ്റിന്റെ റിപ്പോർട്ട്.

ഗ്ലോബൽ സ്റ്റേറ്റ് ഓഫ് ദി കൺസ്യൂമർ ട്രാക്കറിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റിപ്പോർട്ട് പ്രകാരം, ഉപഭോക്താക്കൾ യാത്രകൾക്കും, ഹോട്ടലുകളിലെ താമസത്തിനുമാണ് ഏറ്റവുമധികം ചിലവഴിക്കുന്നതെന്നു കണ്ടെത്തി. ഒപ്പം പുതിയതോ, ഉപയോഗിച്ചതു ആയ വാഹനങ്ങൾ വാങ്ങുന്നതിനും ഉപഭോക്താക്കളുടെ താല്പര്യം വർധിച്ചിട്ടുണ്ട്. വിനോദം, റസ്റ്റോറന്റുകൾ, വിനോദ യാത്രകൾ തുടങ്ങിയവയിൽ ചെലവ് 30 ശതമാനത്തോളം വർധിപ്പിക്കാൻ ഉപഭോക്താക്കൾ തയാറാണെന്നും കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.

13 ശതമാനത്തോളം ഉപഭോക്താക്കളും തുണിത്തരങ്ങൾ വാങ്ങുന്നതിൽ കൂടുതൽ താല്പര്യം കാണിക്കുമ്പോൾ 10 ശതമാനം ഉപഭോക്താക്കൾ ഇലട്രോണിക്ക് ഗൃഹോപകരണങ്ങളും 13 ശതമാനം ആളുകൾ വിനോദത്തിനായും പണം ചെലവഴിക്കാനാണ് താല്പര്യം കാണിക്കുന്നത്.

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കം ചെയുന്ന സാഹചര്യത്തിൽ അടുത്ത 4 ആഴ്ചകളിൽ വിനോദ യാത്രകളിലും ഗണ്യമായ വർദ്ധനവുണ്ടാകുമെന്നു റിപ്പോർട്ടിൽ പറയുന്നു. ഉപഭോക്താക്കളിൽ 88 ശതമാനം ആൾക്കാരും ഇതിനു പദ്ധതിയിടുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഉപഭോഗത്തിലെ വർദ്ധനവ് ഏറ്റവും കൂടുതൽ ഗുണം ചെയുന്നത് ഓട്ടോ മൊബൈൽ വ്യവസായത്തിനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ വാഹനം വാങ്ങാനുള്ള ഉപഭോക്താളുടെ താല്പര്യം 9 ശതമാനം ഉയർന്നു. ഏപ്രിൽ മാസത്തിൽ 69 ശതമാനം ഉണ്ടായിരുന്നത് ഓഗസ്റ്റ് മാസമായപ്പോഴേക്കു 78 ശതമാനമായി വർധിച്ചു.

ഓൺലൈൻ വഴിയുള്ള വാങ്ങലും പാൻഡെമിക് സമയത്തുള്ളതിനേക്കാൾ വർധിക്കുമെന്നും കണക്കുകൾ വ്യക്തമാകുന്നു.

23 രാജ്യങ്ങളിൽ നിന്നായി ആയിരത്തോളം ഉപഭോക്താക്കളിൽ സർവ്വേ നടത്തിയാണ് ഡെലോയിറ്റ് ഡാറ്റ തയാറാക്കിയിട്ടുള്ളത്.