image

3 Oct 2022 10:04 PM GMT

Stock Market Updates

ഏഷ്യൻ വിപണികൾ നേട്ടത്തിൽ, ഇന്ത്യൻ വിപണിക്കും പ്രതീക്ഷ

James Paul

ഏഷ്യൻ വിപണികൾ നേട്ടത്തിൽ, ഇന്ത്യൻ വിപണിക്കും പ്രതീക്ഷ
X

Summary

എസ്‌ജിഎക്‌സ് നിഫ്റ്റി ചൊവ്വാഴ്ച നേട്ടത്തോടെ അരംഭിക്കുകയും, 247.50 പോയിന്റ് ഉയർന്ന് വ്യാപാരം തുടരുകയും ചെയ്യുന്നതിനാൽ ഇന്ത്യൻ വിപണിയും നേട്ടത്തോടെ ആരംഭിക്കാൻ സാധ്യത. രാവിലെ 8 മണിയോടെ എസ്‌ജിഎക്‌സ് നിഫ്റ്റി ഫ്യൂച്ചറുകൾ 200 പോയിന്റ് ഉയർന്ന് 17,115 ലെവലിൽ എത്തി. സെൻസെക്‌സ്, നിഫ്റ്റി സൂചികകൾ ആഗോള വിപണിയോട് ചേർന്ന് ഇന്ന് മികച്ച നിലയിൽ തുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ആഗോളതലത്തിൽ, യുഎസ് ഓഹരികൾ ഒറ്റരാത്രികൊണ്ട് തിരിച്ചുവരവ് നടത്തി. ഡൗ ജോൺസ് ഏകദേശം 2.7 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. എസ് ആന്റ് […]


എസ്‌ജിഎക്‌സ് നിഫ്റ്റി ചൊവ്വാഴ്ച നേട്ടത്തോടെ അരംഭിക്കുകയും, 247.50 പോയിന്റ് ഉയർന്ന് വ്യാപാരം തുടരുകയും ചെയ്യുന്നതിനാൽ ഇന്ത്യൻ വിപണിയും നേട്ടത്തോടെ ആരംഭിക്കാൻ സാധ്യത.

രാവിലെ 8 മണിയോടെ എസ്‌ജിഎക്‌സ് നിഫ്റ്റി ഫ്യൂച്ചറുകൾ 200 പോയിന്റ് ഉയർന്ന് 17,115 ലെവലിൽ എത്തി. സെൻസെക്‌സ്, നിഫ്റ്റി സൂചികകൾ ആഗോള വിപണിയോട് ചേർന്ന് ഇന്ന് മികച്ച നിലയിൽ തുറക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ആഗോളതലത്തിൽ, യുഎസ് ഓഹരികൾ ഒറ്റരാത്രികൊണ്ട് തിരിച്ചുവരവ് നടത്തി. ഡൗ ജോൺസ് ഏകദേശം 2.7 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. എസ് ആന്റ് പി 500 2.6 ശതമാനവും നാസ്ഡാക്ക് 2.3 ശതമാനവും ഉയർന്നു.

ഏഷ്യയിലും ഇന്ന് രാവിലെ നിക്കി 2.7 ശതമാനവും സ്ട്രെയ്റ്റും ഒരു ശതമാനവും ഉയർന്നു. എസ് ആന്റ് പി/എഎസ്എക്സ് 200, കോസ്പി എന്നിവ 2 ശതമാനം വീതം ഉയർന്നു.

ചരക്ക് വിപണിയിൽ ബ്രെന്റ് ക്രൂഡ് 0.5 ശതമാനം ഉയർന്ന് ബാരലിന് 89 ഡോളറിലെത്തി. ബുധനാഴ്ചത്തെ ഒപെക് മീറ്റിംഗിനായി നിക്ഷേപകർ കാത്തിരിക്കുന്നു.

നിഫ്റ്റി

നിഫ്റ്റിയുടെ പ്രധാന പിന്തുണ 16,832 ആണ്. തുടർന്ന് 16,570 ആണ്. സൂചിക മുകളിലേക്ക് നീങ്ങുകയാണെങ്കിൽ, ശ്രദ്ധിക്കേണ്ട പ്രധാന പ്രതിരോധ നിലകൾ 17272, 17449 എന്നിവയാണ്.

എച്ച്‌ഡിഎഫ്‌സി

എച്ച്‌ഡിഎഫ്‌സിയുടെ വായ്പകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7,132 കോടി രൂപയിൽ നിന്ന്, ഈ വർഷം 9,145 കോടി രൂപയായി ക്രമീകരിച്ചതിനാൽ എച്ച്‌ഡിഎഫ്‌സി ഓഹരികൾ ഇന്ന് ശ്രദ്ധാ കേന്ദ്രമാകും.

വിദേശ സ്ഥാപന നിക്ഷേപകർ

വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐകൾ) 1,565.31 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ, ആഭ്യന്തര സ്ഥാപന നിക്ഷേപകർ (ഡിഐഐകൾ) 3,245.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

വാൾസ്ട്രീറ്റിന്റെ മൂന്ന് പ്രധാന സൂചികകൾ തിങ്കളാഴ്ച 2 ശതമാനത്തിലധികം ഉയർന്ന് ക്ലോസ് ചെയ്തു.

ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 765.38 പോയിന്റ് അഥവാ 2.66 ശതമാനം ഉയർന്ന് 29,490.89 എന്ന നിലയിലെത്തി. എസ് ആന്റ് പി 500 92.81 പോയിൻറ് അഥവാ 2.59 ശതമാനം ഉയർന്ന് 3,678.43 ൽ; നാസ്ഡാക്ക് കോമ്പോസിറ്റ് 239.82 പോയിന്റ് അഥവാ 2.27 ശതമാനം ഉയർന്ന് 10,815.44 ൽ എത്തി.

ഏഷ്യൻ വിപണികൾ

ഏഷ്യൻ വിപണികൾ നിക്കി, സ്‌ട്രെയിറ്റ്‌സ് ടൈംസ്, തായ്‌വാൻ വെയ്റ്റഡ്, കോസ്‌പി എന്നിവ 1-2 ശതമാനം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

എസ്ജിഎക്സ് നിഫ്റ്റി

എസ്‌ജിഎക്‌സ് നിഫ്റ്റി 247.50 പോയിന്റ് നേട്ടത്തോടെ വ്യാപാരം നടത്തുന്നു. സിംഗപ്പൂർ എക്‌സ്‌ചേഞ്ചിൽ നിഫ്റ്റി ഫ്യൂച്ചറുകൾ 17,116 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ഇലക്‌ട്രോണിക്‌സ് മാർട്ട് ഇന്ത്യ ഐപിഒ

കൺസ്യൂമർ ഡ്യൂറബിൾസ് ആൻഡ് ഇലക്‌ട്രോണിക്‌സ് റീട്ടെയ്‌ലറായ ഇലക്‌ട്രോണിക്‌സ് മാർട്ട് ഇന്ത്യയുടെ പ്രാഥമിക പൊതു ഓഫർ (ഐപിഒ) ഇന്ന് സബ്‌സ്‌ക്രിപ്‌ഷനായി തുറന്ന് ഒക്ടോബർ 7-ന് അവസാനിക്കും.

ഓഫറിന്റെ പ്രൈസ് ബാൻഡ് ഒരു ഷെയറിന് 56-59 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

ഇനീഷ്യൽ പബ്ലിക് ഓഫർ (ഐപിഒ) തുറക്കുന്നതിന് മുന്നോടിയായി ആങ്കർ ബുക്കിലൂടെ കമ്പനി 150 കോടി രൂപ സമാഹരിച്ചു.

എക്‌സ്‌ചേഞ്ചുകളുമായുള്ള ഫയലിംഗ് പ്രകാരം ഒരു ഷെയറിന് 59 രൂപ നിരക്കിൽ നിക്ഷേപകർക്ക് 2.54 കോടി ഇക്വിറ്റി ഷെയറുകൾ അനുവദിക്കുന്നതിന് കമ്പനി അന്തിമരൂപം നൽകി.

ദുര്‍ബലമായ ആഗോള പ്രവണതകള്‍ക്കും, വിദേശ നിക്ഷേപകരുടെ വിറ്റഴിക്കലിനും ഇടയിൽ ഇന്ത്യൻ വിപണി ഇന്നലെ നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 638.11 പോയിന്റ് അഥവാ 1.11 ശതമാനം താഴ്ന്നു 56,788.81 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 207 പോയിന്റ് അഥവാ 1.21 ശതമാനം താഴ്ന്നു 16,887.35 യിലും ക്ലോസ് ചെയ്തു.

എൻഎസ്ഇ-യിൽ 42 ഓഹരികൾ ഇടിഞ്ഞപ്പോൾ 8 എണ്ണം മാത്രമാണ് നേട്ടത്തിൽ അവസാനിച്ചത്.