image

7 Oct 2022 6:02 AM GMT

Social Security

എന്‍പിഎസ് നിക്ഷേപകര്‍ക്ക് ഇനി പണം പിന്‍വലിക്കാന്‍ എസ്എല്‍ഡബ്ല്യു പ്ലാന്‍

MyFin Desk

എന്‍പിഎസ് നിക്ഷേപകര്‍ക്ക് ഇനി പണം പിന്‍വലിക്കാന്‍ എസ്എല്‍ഡബ്ല്യു പ്ലാന്‍
X

Summary

  നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സിസ്റ്റമാറ്റിക് ലംപ്സം വിത്ഡ്രോവല്‍ പ്ലാന്‍ (എസ്എല്‍ഡബ്ല്യു) വഴി നിക്ഷേപം പിന്‍വലിക്കാം എന്ന നിര്‍ദ്ദേശവുമായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി (പിഎഫ്ആര്‍ഡിഎ). ഈ പ്ലാന്‍ വഴി എന്‍പിഎസിലെ നിക്ഷേപകര്‍ക്ക് എല്ലാ മാസവും, മൂന്നുമാസം കൂടുമ്പോള്‍, ആറ് മാസത്തിലൊരിക്കല്‍, വാര്‍ഷിക അടിസ്ഥാനത്തില്‍ ഇങ്ങനെ ഏതെങ്കിലും കാലയളവില്‍ തുകകള്‍ പിന്‍വലിക്കാം. നിക്ഷേപകന് 75 വയസ് ആകുന്നതുവരെയെ ഈ സേവനം ലഭിക്കു. ഇതിനായി നിക്ഷേപകന്‍ ഓണ്‍ലൈനായോ, ഓഫ്ലൈനായോ ഒരു തവണ അപേക്ഷ നല്‍കണം. ഈ മാസം […]


നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്ക് സിസ്റ്റമാറ്റിക് ലംപ്സം വിത്ഡ്രോവല്‍ പ്ലാന്‍ (എസ്എല്‍ഡബ്ല്യു) വഴി നിക്ഷേപം പിന്‍വലിക്കാം എന്ന നിര്‍ദ്ദേശവുമായ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അതോറിറ്റി (പിഎഫ്ആര്‍ഡിഎ). ഈ പ്ലാന്‍ വഴി എന്‍പിഎസിലെ നിക്ഷേപകര്‍ക്ക് എല്ലാ മാസവും, മൂന്നുമാസം കൂടുമ്പോള്‍, ആറ് മാസത്തിലൊരിക്കല്‍, വാര്‍ഷിക അടിസ്ഥാനത്തില്‍ ഇങ്ങനെ ഏതെങ്കിലും കാലയളവില്‍ തുകകള്‍ പിന്‍വലിക്കാം. നിക്ഷേപകന് 75 വയസ് ആകുന്നതുവരെയെ ഈ സേവനം ലഭിക്കു. ഇതിനായി നിക്ഷേപകന്‍ ഓണ്‍ലൈനായോ, ഓഫ്ലൈനായോ ഒരു തവണ അപേക്ഷ നല്‍കണം. ഈ മാസം 19 നുള്ളില്‍ ഇതു സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ പിഎഫ്ആര്‍ഡിഎ വിജ്ഞാപനം ഇറക്കി.

ഇത് അംഗീകരിക്കപ്പെട്ടാല്‍, എന്‍പിഎസ് ഉടമകള്‍ക്ക് വേഗത്തില്‍ വലിയ തുകകള്‍ പിന്‍വലിക്കാം. നിലവില്‍ എന്‍പിഎസ് ഉപഭോക്താക്കള്‍ക്ക് നിക്ഷേപത്തിന്റെ 60 ശതമാനം പിന്‍വലിക്കാനും ശേഷക്കുന്ന 40 ശതമാനം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ആന്വയിറ്റി പ്ലാനിനും ഉപയോഗിക്കണമെന്നായിരുന്നു. കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പാണ് പിന്‍വലിക്കുന്നതെങ്കില്‍ അതായത് നിക്ഷേപകന് 60 വയസാകുന്നതിനു മുമ്പാണെങ്കില്‍ 20 ശതമാനം തുക പിന്‍വലിക്കാനേ അനുവാദമുള്ളു. അവശേഷിക്കുന്ന 80 ശതമാനം തുക ആന്വിറ്റി പെന്‍ഷന്‍ പ്ലാന്‍ വാങ്ങാന്‍ ഉപയോഗിക്കണം. തുക പിന്‍വലിക്കാന്‍ അഞ്ച് വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം. എന്‍പിഎസിലെ നിക്ഷേപം 2.5 ലക്ഷം രൂപയോ അതില്‍ കുറവോ ആണെങ്കില്‍ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ അനുവാദമുണ്ട്.

എന്നാല്‍, പുതിയ രീതിയനുസരിച്ച് നിക്ഷേപകനാണ് എത്ര രൂപ വീതം പിന്‍വലിക്കണം എന്നു തീരുമാനിക്കുന്നത്. ഈ സേവനം ടിയര്‍-1, ടിയര്‍-2 അക്കൗണ്ടുകള്‍ക്കാണ് നല്‍കുന്നത്. എസ്എല്‍ഡബ്ല്യു പ്ലാനിന് അപേക്ഷ നല്‍കിയാല്‍ ടിയര്‍-1 അക്കൗണ്ടില്‍ നിക്ഷേപം നടത്താന്‍ അനുവദിക്കുന്നില്ല. എസ്എല്‍ഡബ്ല്യു പ്ലാന്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പിന്നെ ഭാഗികമായ പിന്‍വലിക്കല്‍ അനുവദിക്കില്ല.

ടിയര്‍-2 അക്കൗണ്ടില്‍ നിക്ഷേപകന് 60 വയസാകുന്നതുവരെ എപ്പോള്‍ വേണമെങ്കിലും എസ്എല്‍ഡബ്ല്യു പ്ലാന്‍ സെറ്റ് ചെയ്യാം.