image

12 Oct 2022 11:31 PM GMT

News

89% സ്ത്രീകളും സാമ്പത്തിക തീരുമാനങ്ങള്‍ക്ക് ഭര്‍ത്താക്കന്‍മാരെ ആശ്രയിക്കുന്നു: സര്‍വേ

MyFin Desk

89% സ്ത്രീകളും സാമ്പത്തിക തീരുമാനങ്ങള്‍ക്ക് ഭര്‍ത്താക്കന്‍മാരെ ആശ്രയിക്കുന്നു: സര്‍വേ
X

Summary

  സ്ത്രീകള്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് എങ്ങിനെയാണ്? സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചോ, അതോ മറ്റാരുടെയെങ്കിലും പ്രേരണയിലോ? ഇൻഷുറസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ സര്‍വെ പറയുന്നത് വേറിട്ടൊരു കഥയാണ്. പരാശ്രയം വിവാഹിതരായ സ്ത്രീകളില്‍ 89 ശതമാനവും സാമ്പത്തിക തീരുമാനങ്ങളില്‍ പങ്കാളിയെ/ ഭര്‍ത്താവനെ ആശ്രയിക്കുന്നുണ്ട് ഇന്ത്യയിൽ. അതേസമയം, വിവാഹം കഴിക്കുന്നതിന് മുമ്പ് ഇവര്‍ പിതാവിനെ ആണ് ഇത്തരം കാര്യങ്ങളില്‍ ആശ്രയിക്കുക. രണ്ടായായലും ആശ്രിതത്വം നിർബന്ധം. പിതാവില്‍ നിന്ന് വിവാഹ ശേഷം ഭര്‍ത്താവിലേക്ക് സൂത്രത്തില്‍ ആശ്രിതത്വം മാറ്റുകയാണ് […]


സ്ത്രീകള്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുന്നത് എങ്ങിനെയാണ്? സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ചോ, അതോ മറ്റാരുടെയെങ്കിലും പ്രേരണയിലോ? ഇൻഷുറസ് കമ്പനിയായ ടാറ്റ എഐഎ ലൈഫ് ഇന്‍ഷുറന്‍സ് നടത്തിയ സര്‍വെ പറയുന്നത് വേറിട്ടൊരു കഥയാണ്.

പരാശ്രയം

വിവാഹിതരായ സ്ത്രീകളില്‍ 89 ശതമാനവും സാമ്പത്തിക തീരുമാനങ്ങളില്‍ പങ്കാളിയെ/ ഭര്‍ത്താവനെ ആശ്രയിക്കുന്നുണ്ട് ഇന്ത്യയിൽ. അതേസമയം, വിവാഹം കഴിക്കുന്നതിന് മുമ്പ് ഇവര്‍ പിതാവിനെ ആണ് ഇത്തരം കാര്യങ്ങളില്‍ ആശ്രയിക്കുക. രണ്ടായായലും ആശ്രിതത്വം നിർബന്ധം. പിതാവില്‍ നിന്ന് വിവാഹ ശേഷം ഭര്‍ത്താവിലേക്ക് സൂത്രത്തില്‍ ആശ്രിതത്വം മാറ്റുകയാണ് ചെയ്യുന്നത്. സ്ത്രീകള്‍ വിവാഹിതരാകുന്ന ശരാശരി പ്രായം 22 ആയതിനാല്‍ നിര്‍ണായക സാമ്പത്തിക തീരുമാനങ്ങള്‍ അവര്‍ക്ക് സാധ്യമല്ലാതെ വരുന്നു. രാജ്യത്തെ 18 നഗരങ്ങളിലെ 25-55 വയസ് കാരായ 1000 സ്ത്രീകളെ എടുത്താണ് സര്‍വെ തയ്യാറാക്കിയത്.

കുടുംബ ബജറ്റ്

സാമ്പത്തിക കാര്യങ്ങളിൽ 39 ശതമാനം സ്ത്രീകളും പ്രതിമാസ ബജറ്റ് ആസൂത്രണം ചെയ്യുന്നതില്‍ പരിമിതപ്പെട്ടിരിക്കുന്നു. 42 ശതമാനത്തോളം സ്തീകളും ഇതിനെ കുറിച്ച് അവബോധമുള്ളവരാണെങ്കിലും ഭൂരിഭാഗം പേരും സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ കഴിയാത്തവരാണ്.

കാലങ്ങളായി സ്ത്രീ ശാക്തീകരണവും, സമത്വവും ചര്‍ച്ച ചെയ്യപ്പെടുമ്പോഴും സമ്പാദിക്കുന്ന വരുമാനം വിനിയോഗിക്കുന്നതിനുള്ള സ്വാതന്ത്ര്യം പലരിലും നിഷേധിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ഥ്യം. എങ്കിലും, 44 ശതമാനം സ്ത്രീകളും സ്വന്തമായി സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാന്‍ തയ്യാറാണ്.
പ്രൊഫഷണല്‍ രംഗങ്ങളിലേക്കുള്ള സ്ത്രീകളുടെ കടന്നു വരവില്‍ പ്രകടമായ വര്‍ധനവാണ് ഇന്ത്യയില്‍ ഉണ്ടാവുന്നതെന്ന് സർവെ പറയുന്നു. ഏകദേശം 59 ശതമാനം സ്ത്രീകളും സാമ്പത്തിക കാര്യങ്ങള്‍ സ്വന്തമായല്ല തീരുമാനിക്കുന്നതെന്നാണ് വെളിപ്പെടുത്തൽ.