image

14 Oct 2022 12:54 AM GMT

Banking

മൈന്‍ഡ് ട്രീയുടെ അറ്റാദായം 27 .5 ശതമാനം ഉയര്‍ന്നു

MyFin Desk

മൈന്‍ഡ് ട്രീയുടെ അറ്റാദായം 27 .5 ശതമാനം ഉയര്‍ന്നു
X

Summary

  സെപ്റ്റംബര്‍ പാദത്തില്‍ പ്രമുഖ ഐ ടി കമ്പനിയായ മൈന്‍ഡ് ട്രീയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 27.5 ശതമാനം വര്‍ധിച്ചു 508 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 398 കോടി രൂപയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.5 ശതമാനം ഉയര്‍ന്ന് 3,400 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,586 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ കമ്പനി എട്ടു കരാറുകള്‍ നേടിയിരുന്നു. യൂറോപ്പിലെ മുന്‍ നിര ധനകാര്യ സ്ഥാപനത്തില്‍ […]


സെപ്റ്റംബര്‍ പാദത്തില്‍ പ്രമുഖ ഐ ടി കമ്പനിയായ മൈന്‍ഡ് ട്രീയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 27.5 ശതമാനം വര്‍ധിച്ചു 508 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 398 കോടി രൂപയായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 31.5 ശതമാനം ഉയര്‍ന്ന് 3,400 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 2,586 കോടി രൂപയായിരുന്നു.

ഈ പാദത്തില്‍ കമ്പനി എട്ടു കരാറുകള്‍ നേടിയിരുന്നു. യൂറോപ്പിലെ മുന്‍ നിര ധനകാര്യ സ്ഥാപനത്തില്‍ നിന്നും നാലു വര്‍ഷത്തേക്കുള്ള കരാറും ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ സ്വീഡിഷ് സെക്യുരിറ്റി പ്രോഡക്ട് കമ്പനിയില്‍ നിന്നും മറ്റൊരു കരാറും ലഭിച്ചിട്ടുണ്ട്.

കമ്പനിയുടെ വരുമാനം (എബിറ്റ്ട) 21 ശതമാനമായി. തുടര്‍ച്ചയായ ഏഴാം പാദത്തിലും അഞ്ച് ശതമാനത്തിലധികം വരുമാന വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയുന്നത്. കൂടാതെ കമ്പനിക്കു 518 മില്യണ്‍ ഡോളറിന്റെ ഓര്‍ഡര്‍ ബുക്ക് ഈ പാദത്തില്‍ ലഭിച്ചുവെന്നുംകമ്പനിയുടെ സിഇഓ ദേബാശിഷ് ചാറ്റര്‍ജി പറഞ്ഞു.