image

17 Oct 2022 6:34 AM GMT

Industries

5ജി നെറ്റ് വര്‍ക്ക്; റിലയന്‍സ് ജിയോയില്‍ നിന്നും കരാര്‍ സ്വന്തമാക്കി നോക്കിയ

MyFin Desk

5ജി നെറ്റ് വര്‍ക്ക്; റിലയന്‍സ് ജിയോയില്‍ നിന്നും കരാര്‍ സ്വന്തമാക്കി നോക്കിയ
X

Summary

ഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ് വര്‍ക്കുകളില്‍ ഒന്ന് നിര്‍മ്മിക്കുന്നതിനായി ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോയില്‍ നിന്ന് കരാര്‍ നേടിയതായി ഫിന്‍ലന്‍ഡ് ആസ്ഥാനമായ കമ്പനി നോക്കിയ. കരാറിന് കീഴില്‍, നോക്കിയ അതിന്റെ എയര്‍സ്‌കെയില്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഉപകരണങ്ങള്‍, ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി മാസ്സിവ് എംഐഎംഒ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) ആന്റിനകള്‍, വ്യത്യസ്ത സ്പെക്ട്രം ബാന്‍ഡുകളെ പിന്തുണയ്ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്സ് (ആര്‍ആര്‍എച്ച്) എന്നിവയും സ്വയം സംഘടിപ്പിക്കുന്ന നെറ്റ് വര്‍ക്ക് സോഫ്റ്റ് […]


ഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ 5ജി നെറ്റ് വര്‍ക്കുകളില്‍ ഒന്ന് നിര്‍മ്മിക്കുന്നതിനായി ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോയില്‍ നിന്ന് കരാര്‍ നേടിയതായി ഫിന്‍ലന്‍ഡ് ആസ്ഥാനമായ കമ്പനി നോക്കിയ. കരാറിന് കീഴില്‍, നോക്കിയ അതിന്റെ എയര്‍സ്‌കെയില്‍ പോര്‍ട്ട്ഫോളിയോയില്‍ നിന്നുള്ള ഉപകരണങ്ങള്‍, ബേസ് സ്റ്റേഷനുകള്‍, ഉയര്‍ന്ന ശേഷിയുള്ള 5ജി മാസ്സിവ് എംഐഎംഒ (മള്‍ട്ടിപ്പിള്‍ ഇന്‍പുട്ട് മള്‍ട്ടിപ്പിള്‍ ഔട്ട്പുട്ട്) ആന്റിനകള്‍, വ്യത്യസ്ത സ്പെക്ട്രം ബാന്‍ഡുകളെ പിന്തുണയ്ക്കുന്നതിനുള്ള റിമോട്ട് റേഡിയോ ഹെഡ്സ് (ആര്‍ആര്‍എച്ച്) എന്നിവയും സ്വയം സംഘടിപ്പിക്കുന്ന നെറ്റ് വര്‍ക്ക് സോഫ്റ്റ് വെയര്‍ എന്നിവയും നല്‍കും.

റിലയന്‍സ് ജിയോ അതിന്റെ 4ജി നെറ്റ്വര്‍ക്കുമായി സംവദിക്കുന്ന 5ജി സ്റ്റാന്‍ഡ്‌ലോണ്‍ നെറ്റ്വര്‍ക്ക് വിന്യസിക്കാനാണ് പദ്ധതിയിടുന്നത്. മെഷീന്‍ ടു മെഷീന്‍ കമ്മ്യൂണിക്കേഷന്‍സ്, നെറ്റ് വര്‍ക്ക് സ്ലൈസിംഗ്, അള്‍ട്രാ ലോ-ലേറ്റന്‍സി തുടങ്ങിയ വിപുലമായ 5ജി സേവനങ്ങള്‍ നല്‍കാന്‍ ഈ നെറ്റ്വര്‍ക്ക് ജിയോയെ പ്രാപ്തമാക്കും.

തങ്ങളുടെ എല്ലാ ഉപഭോക്താക്കളുടെയും അനുഭവം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും പുതിയ നെറ്റ്വര്‍ക്ക് സാങ്കേതികവിദ്യകളില്‍ തുടര്‍ച്ചയായി നിക്ഷേപം നടത്താന്‍ ജിയോ പ്രതിജ്ഞാബദ്ധമാണ്. നോക്കിയയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ആഗോളതലത്തില്‍ ഏറ്റവും നൂതനമായ 5ഏ നെറ്റ്വര്‍ക്കുകളില്‍ ഒന്നായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്, റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി പറഞ്ഞു.

നോക്കിയയുടെ പ്രസിഡന്റും സിഇഒയുമായ പെക്ക ലന്‍ഡ്മാര്‍ക്ക് ഈ ഇടപാടിനെ വിപണിയിലെ 'പ്രധാനമായ വിജയം' എന്നാണ് വിശേഷിപ്പിച്ചത്. നോക്കിയയ്ക്ക് ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യമുണ്ട്. ഈ ഇടപാടോടെ, ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍ക്കുള്ള വിതരണക്കാരാകും നോക്കിയ.