image

21 Oct 2022 1:09 AM GMT

ഇന്‍ഫോസിസ് ജീവനക്കാര്‍ക്കും 'പുറം പണി' ചെയ്യാം, അനുമതിയോടെ

MyFin Desk

ഇന്‍ഫോസിസ് ജീവനക്കാര്‍ക്കും പുറം പണി ചെയ്യാം, അനുമതിയോടെ
X

Summary

  ഡെല്‍ഹി: ഇന്‍ഫോസിസിലെ ജീവനക്കാര്‍ക്ക് 'ജിഗ് തൊഴിലുകള്‍' ചെയ്യാമെന്ന് കമ്പനി. പക്ഷേ, കമ്പനിയിലെ ജോലിക്കു പുറമേ ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ മാനേജര്‍മാരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. കൂടാതെ, ഈ ജോലികള്‍ ഇന്‍ഫോസിസിന്റെ ജോലിയെ ഒരു തരത്തിലും ബാധിക്കരുതെന്നും, ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളിലേക്ക് നീങ്ങരുതെന്നും കമ്പനി ജീവനക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ തൊഴിലിനെ ജിഗ് തൊഴിലുകള്‍ എന്നോ മൂണ്‍ലൈറ്റിംഗ് എന്നോ പറയാനാകില്ലെന്നും കമ്പനി വ്യക്തമാക്കുന്നു. ജീവനക്കാര്‍ ഒരു കമ്പനിയിലെ തൊഴിലിനു പുറമേ, കമ്പനിക്ക് പുറത്ത് മറ്റൊരു ജോലി […]


ഡെല്‍ഹി: ഇന്‍ഫോസിസിലെ ജീവനക്കാര്‍ക്ക് 'ജിഗ് തൊഴിലുകള്‍' ചെയ്യാമെന്ന് കമ്പനി. പക്ഷേ, കമ്പനിയിലെ ജോലിക്കു പുറമേ ഇത്തരം ജോലികള്‍ ചെയ്യുന്നവര്‍ മാനേജര്‍മാരുടെ മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. കൂടാതെ, ഈ ജോലികള്‍ ഇന്‍ഫോസിസിന്റെ ജോലിയെ ഒരു തരത്തിലും ബാധിക്കരുതെന്നും, ഇന്‍ഫോസിസിന്റെ പ്രവര്‍ത്തനങ്ങളുമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളിലേക്ക് നീങ്ങരുതെന്നും കമ്പനി ജീവനക്കാരോട് വ്യക്തമാക്കിയിട്ടുണ്ട്. ഈ തൊഴിലിനെ ജിഗ് തൊഴിലുകള്‍ എന്നോ മൂണ്‍ലൈറ്റിംഗ് എന്നോ പറയാനാകില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

ജീവനക്കാര്‍ ഒരു കമ്പനിയിലെ തൊഴിലിനു പുറമേ, കമ്പനിക്ക് പുറത്ത് മറ്റൊരു ജോലി ചെയ്യുന്നതിനെയാണ് മൂണ്‍ലൈറ്റിംഗ് എന്നു പറയുന്നത്. രണ്ടാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ച സമയത്ത് ഇന്‍ഫോസിസ് മൂണ്‍ലൈറ്റിനെ പിന്തുണയ്ക്കുന്നില്ലെന്നും, കഴിഞ്ഞ ഒരു വര്‍ഷമായി ഇങ്ങനെ രണ്ട് ജോലികള്‍ ചെയ്യുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ഇന്നലെ കമ്പനി ജീവനക്കാര്‍ക്ക് അയച്ച മെയിലില്‍, 'ഏതെങ്കിലും ജീവനക്കാര്‍ ജിഗ് തൊഴിലുകള്‍ ചെയ്യാന്‍ താല്‍പര്യമുണ്ടങ്കില്‍ അവര്‍ക്ക് അത് ചെയ്യാം. മാനേജര്‍, ബിസിനസ് പാര്‍ട്ണര്‍-എച്ച്ആര്‍ എന്നിവരുടെ മുന്‍കൂര്‍ അനുമതി വാങ്ങിയതിനുശേഷം വ്യക്തിപരമായ സമയത്ത് ഈ ജോലികള്‍ ചെയ്യാം. ഇത് ഒരിക്കലും ഇന്‍ഫോസിസിനെയോ, ഇന്‍ഫോസിസിന്റെ ഉപഭോക്താക്കളെയോ വെല്ലുവിളിക്കുന്ന തരത്തിലാകരുത്' കമ്പനി വ്യക്തമാക്കി.

കമ്പനിയില്‍ കാര്യക്ഷമമായി ജോലി ചെയ്യുന്നതിനെ ഇത് സ്വാധീനിക്കരുതെന്നും, ഇന്‍ഫോസിസിന്റെ തൊഴില്‍ കരാര്‍ പ്രകാരം പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുള്ള മേഖലകളില്‍ ജോലി ചെയ്യരുതെന്നും കമ്പനി മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇന്‍ഫോസിസ് തന്നെ നിരവധി ജിഗ് തൊഴിലുകള്‍ക്കുള്ള അവസരം നല്‍കുന്നുണ്ടെന്നും കമ്പനി വ്യക്തമാക്കുന്നു.

കഴിഞ്ഞ മാസം വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി 300 ജിവനക്കാരെയാണ് മൂണ്‍ലൈറ്റിംഗിന്റെ പേരില്‍ കമ്പനിയില്‍ നിന്നും പുറത്താക്കിയത്. കമ്പനി ഇതുവരെ രണ്ട് തൊഴിലുകള്‍ക്ക് അനുമതി നല്‍കിയിട്ടില്ല. ഇത് കമ്പനിയെ സംബന്ധിച്ച് വലിയ പ്രശ്നമല്ലെന്ന് എച്ച്സിഎല്ലും വ്യക്തമാക്കിയിരുന്നു.