image

3 Nov 2022 3:26 AM GMT

Banking

റീട്ടെയില്‍ ഇടപാടിനുള്ള ഇ-റുപ്പി ട്രയല്‍ ഉടന്‍:ആര്‍ബിഐ

MyFin Desk

റീട്ടെയില്‍ ഇടപാടിനുള്ള ഇ-റുപ്പി ട്രയല്‍ ഉടന്‍:ആര്‍ബിഐ
X

Summary

മുംബൈ: ആര്‍ബിഐയുടെ പുതിയ ഡിജിറ്റല്‍ പണമായ ഇ-റുപ്പിയുടെ റീട്ടെയില്‍ ഇടപാടിനായുള്ള ട്രയല്‍ ഈ മാസം തന്നെ അവതരിപ്പിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്. ആര്‍ബിഐയുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) ഹോള്‍സെയില്‍ ഇടപാടുകള്‍ക്കായുള്ള പൈലറ്റ് പ്രോജക്ട് ചൊവ്വാഴ്ച്ചയാണ് അവതരിപ്പിച്ചത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളാണ് പൈലറ്റ് പ്രോജക്ടില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ 275 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും […]


മുംബൈ: ആര്‍ബിഐയുടെ പുതിയ ഡിജിറ്റല്‍ പണമായ ഇ-റുപ്പിയുടെ റീട്ടെയില്‍ ഇടപാടിനായുള്ള ട്രയല്‍ ഈ മാസം തന്നെ അവതരിപ്പിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്തദാസ്.
ആര്‍ബിഐയുടെ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സിയുടെ (സിബിഡിസി) ഹോള്‍സെയില്‍ ഇടപാടുകള്‍ക്കായുള്ള പൈലറ്റ് പ്രോജക്ട് ചൊവ്വാഴ്ച്ചയാണ് അവതരിപ്പിച്ചത്. എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ ബാങ്കുകളാണ് പൈലറ്റ് പ്രോജക്ടില്‍ പങ്കെടുക്കുന്നത്. ആദ്യ ദിനത്തില്‍ 275 കോടി രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു. ഇത് രാജ്യത്തെ കറന്‍സികളുടെ ചരിത്രത്തില്‍ ഒരു നാഴികകല്ലാണെന്നും ഗവര്‍ണര്‍ വിശേഷിപ്പിച്ചു. സിബിഡിസിയുടെ റീട്ടെയില്‍ ഇടപാടിനുള്ള ട്രയല്‍ ഈ മാസം ഉണ്ടാകുമെന്നും, തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും, നിലവില്‍ സിബിഡിസി നേരിടുന്ന സാങ്കേതികപരമായും മറ്റുമുള്ള വെല്ലുവിളികളെ പൂര്‍ണമായി പരിഹരിച്ച് അവതരിപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കെസിസി ലോണ്‍ പൈലറ്റ് പ്രോജക്ട് വിജയം
അതേസമയം, കാര്‍ഷിക വായ്പകളുടെ ഡിജിറ്റലൈസേഷന്‍ സംബന്ധിച്ച പൈലറ്റ് പ്രോജക്റ്റ് വിജയകരമായതിനാല്‍, 2023-ല്‍ ചെറുകിട ബിസിനസ് വായ്പകളിലേക്കും ഇത് വ്യാപിപ്പിക്കാന്‍ ആര്‍ബിഐ ആഗ്രഹിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ മധ്യപ്രദേശിലും തമിഴ്നാട്ടിലുമാണ് എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ കെസിസി (കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്) ലോണുകളുടെ പൈലറ്റിന്റെ പ്രോജക്ട് നടപ്പിലാക്കുന്നത്. എന്‍ഡ്-ടു-എന്‍ഡ് ഡിജിറ്റല്‍ കെസിസി ലോണുകളുടെ കാര്യത്തില്‍, ഒരു ബാങ്ക് ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളില്‍ നിന്നുള്ള ഡാറ്റ പ്രോസസ്സ് ചെയ്യുകയാണ്, ഒരു കര്‍ഷകന്റെ ഭൂമിയും മുന്‍ വര്‍ഷങ്ങളില്‍ ആ ഭൂമിയില്‍ എന്താണ് കൃഷി ചെയ്തിരുന്നതെന്നുള്ള സാറ്റലൈറ്റ് ഡാറ്റ വിശകലനം ചെയ്യാന്‍ നിര്‍മ്മിതബുദ്ധിയാണ് ഉപയോഗിക്കുന്നത്. കൂടാതെ, ഡോക്യുമെന്റേഷന്‍ പ്രക്രിയയും ലളിതമാണ്, കര്‍ഷകന്‍ കുറഞ്ഞത് ഒരു ബാങ്ക് ശാഖ ഒന്നോ, രണ്ടോ തവണ സന്ദര്‍ശിക്കണം, ദാസ് വ്യക്തമാക്കി. ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതിന് ബാങ്കുകളും അവരുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെഡറല്‍ ബാങ്കിനോടും, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയോടും ചേര്‍ന്ന് കര്‍ഷകര്‍ക്കുള്ള ഡിജിറ്റല്‍ വായ്പകള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്നും, പദ്ധതി സുഗമമായി പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ ഭൂരേഖകള്‍ പൂര്‍ണ്ണമായും ഡിജിറ്റൈസ് ചെയ്യണമെന്നും പട്ടയം പരിശോധിക്കുന്ന നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.