image

4 Nov 2022 1:01 AM GMT

Pension

പിഎഫ് കേസില്‍ ആശ്വാസം: 15,000 രൂപ എന്ന ശമ്പളപരിധി റദ്ദാക്കി സുപ്രീം കോടതി

MyFin Desk

പിഎഫ് കേസില്‍ ആശ്വാസം: 15,000 രൂപ എന്ന ശമ്പളപരിധി റദ്ദാക്കി സുപ്രീം കോടതി
X

Summary

ഡെല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന വിധിയുമായി സുപ്രീം കോടതി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയാണ് സുപ്രീ കോടതി ഭാഗികമായി ശരിവെച്ചത്. പെന്‍ഷനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച 15,000 രൂപ എന്ന ശമ്പള പരിധി സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. മാത്രമല്ല 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് […]


ഡെല്‍ഹി: പ്രോവിഡന്റ് ഫണ്ട് പെന്‍ഷന്‍ കേസില്‍ തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന വിധിയുമായി സുപ്രീം കോടതി. ശമ്പളത്തിന് ആനുപാതികമായി ഉയര്‍ന്ന പെന്‍ഷന്‍ നല്‍കണമെന്ന കേരള ഹൈക്കോടതി വിധിയാണ് സുപ്രീ കോടതി ഭാഗികമായി ശരിവെച്ചത്. പെന്‍ഷനു വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ച 15,000 രൂപ എന്ന ശമ്പള പരിധി സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവും സുപ്രീം കോടതി റദ്ദാക്കി.

മാത്രമല്ല 1.16 ശതമാനം വിഹിതം തൊഴിലാളികള്‍ നല്‍കണമെന്ന ഭേദഗതിയും സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം പുതിയ പെന്‍ഷന്‍ പദ്ധതിയിലേക്ക് മാറാന്‍ നാലു മാസം കൂടി സമയം അധികമായി നല്‍കിയിട്ടുണ്ട്. അതായത്, ഉയര്‍ന്ന പെന്‍ഷന്‍ സ്‌കീമിലേക്ക് മാറുന്നതിനായി, പെന്‍ഷന്‍ ഫണ്ടിലേക്ക് ഉയര്‍ന്ന തുക ഈടാക്കാനുള്ള ഓപ്ഷന്‍ ഈ നാലു മാസത്തിനകം ജീവനക്കാര്‍ക്ക് സമര്‍പ്പിക്കാം.

കേരള ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജികളില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റ് 11നു വാദം പൂര്‍ത്തിയാക്കിയിരുന്നു. പിഎഫ് നിയമഭേദഗതി റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ ഇപിഎഫ്ഒ നല്‍കിയ അപ്പീല്‍ നല്‍കിയിരുന്നു. ഇത് സുപ്രീം കോടതി നേരത്തെ തള്ളി. ഈ വിധി പുനഃപരിശോധിക്കണമെന്ന് കാട്ടി ഇപിഎഫ്ഒയും തൊഴില്‍ മന്ത്രാലയവും നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി ഇത്തവണ പരിഗണിച്ചത്.

കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം വന്ന 2014 സെപ്റ്റംബര്‍ ഒന്നിനു മുമ്പ് ഉയര്‍ന്ന പെന്‍ഷന് ഓപ്ഷന്‍ നല്‍കാതെ വിരമിച്ചവര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷത്തെ ശരാശരി ശമ്പളമായിരിക്കും പെന്‍ഷന്‍ നിശ്ചയിക്കുന്നതിന് കണക്കാക്കുക. കേരള ഹൈക്കോടതി വിധിപ്രകാരം ഇത് അവസാനത്തെ 12 മാസത്തെ ശമ്പളത്തിന്റെ ശരാശരിയായിരുന്നു.

ഉത്തരവ് നടപ്പാക്കുന്നത് ആറു മാസത്തേക്ക് സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്. തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാവകാശം നല്‍കുന്നതിനാണ് വിധി നടപ്പാക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചത്. കട്ട് ഓഫ് തീയതി മൂലം ഓപ്ഷന്‍ നല്‍കാന്‍ കഴിയാതെപോയ ജീവനക്കാര്‍ക്ക് ഒരവസരവും കൂടി നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിലുണ്ട്.