image

5 Nov 2022 6:00 AM GMT

Company Results

എസ്ബിഐയുടെ ലാഭത്തില്‍ 74% വര്‍ധന

MyFin Desk

എസ്ബിഐയുടെ ലാഭത്തില്‍ 74% വര്‍ധന
X

Summary

ഡെല്‍ഹി : സെപ്റ്റംബര്‍ പാദത്തില്‍ എസ്ബിഐയുടെ നികുതി കിഴിച്ചുള്ള ലാഭം (വാര്‍ഷികാടിസ്ഥാനത്തില്‍) 74 ശതമാനം വര്‍ധിച്ചു 13,264.62 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7626.57 കോടി രൂപയായിരുന്നു ലാഭം. മൊത്ത വരുമാനം (വാര്‍ഷികാടിസ്ഥാനത്തില്‍) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 77,689.09 കോടി രൂപയില്‍ നിന്നും 14 ശതമാനം വര്‍ധിച്ച് 88,733.86 കോടി രൂപയായി. അറ്റ പലിശ വരുമാനം, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 31,184 കോടി രൂപയില്‍ നിന്നും […]


ഡെല്‍ഹി : സെപ്റ്റംബര്‍ പാദത്തില്‍ എസ്ബിഐയുടെ നികുതി കിഴിച്ചുള്ള ലാഭം (വാര്‍ഷികാടിസ്ഥാനത്തില്‍) 74 ശതമാനം വര്‍ധിച്ചു 13,264.62 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 7626.57 കോടി രൂപയായിരുന്നു ലാഭം. മൊത്ത വരുമാനം (വാര്‍ഷികാടിസ്ഥാനത്തില്‍) കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 77,689.09 കോടി രൂപയില്‍ നിന്നും 14 ശതമാനം വര്‍ധിച്ച് 88,733.86 കോടി രൂപയായി.

അറ്റ പലിശ വരുമാനം, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 31,184 കോടി രൂപയില്‍ നിന്നും 13 ശതമാനം വര്‍ധിച്ച് 35,183 കോടി രൂപയായി. ആഭ്യന്തര അറ്റ പലിശ മാര്‍ജിന്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 5 ബേസിസ് പോയിന്റും പാദാടിസ്ഥാനത്തില്‍ 32 ബേസിസ് പോയിന്റും വര്‍ധിച്ച് 3.55 ശതമാനമായി. വായ്പ ചെലവ് (വാര്‍ഷികാടിസ്ഥാനത്തില്‍) 15 ബേസിസ് പോയിന്റ് വര്‍ധിച്ച് 0.28 ശതമാനമായി.

മൊത്ത നിഷ്‌ക്രിയ ആസ്തി 3.52 ശതമാനമായി. ഇതിനു തൊട്ടു മുന്‍പുള്ള ജൂണ്‍ പാദത്തില്‍ 3.91 ശതമാനവും, കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 4.9 ശതമാനവുമായിരുന്നു. അറ്റനിഷ്‌ക്രിയ ആസ്തി ജൂണ്‍ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1 ശതമാനത്തില്‍ നിന്നും 0.8 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1.52 ശതമാനമായിരുന്നു.

ആസ്തിയില്‍ നിന്നുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 38 ബേസിസ് പോയിന്റ് വര്‍ധിച്ച് 1.04 ശതമാനമായി. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാക്കുമ്പോള്‍ ആസ്തിയില്‍ നിന്നുള്ള വരുമാനം 0.76 ശതമാനമായി. അറ്റാദായം കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ റിപ്പോര്‍ട്ട് ചെയ്ത 14,131 കോടി രൂപയില്‍ നിന്നും 19,333 കോടി രൂപയായി. അറ്റ പലിശ വരുമാനം 13 ശതമാനം വര്‍ധിച്ച് 66,379 കോടി രൂപയായി.