image

11 Nov 2022 5:28 AM GMT

Mutual Funds

എസ്‌ഐപി യില്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ കാലാവധി എത്ര വര്‍ഷം?

Bijith R

എസ്‌ഐപി യില്‍ നിക്ഷേപത്തിന് തിരഞ്ഞെടുക്കാവുന്ന അനുയോജ്യ കാലാവധി എത്ര വര്‍ഷം?
X

Summary

അടിക്കടി വഷളാകുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കം, വിവിധ രാജ്യങ്ങള്‍ പിന്തുടരുന്ന കര്‍ശനമായ പണനയം, യു എസ,് യൂറോപ്പ് എന്നിവിടങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള വര്‍ധിച്ചു വരുന്ന സാധ്യതകള്‍. ഇങ്ങനെ ആഗോള വിപണികളില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്ന കാലമാണ്. ഇത്തരം വെല്ലുവിളികളെ മറികടക്കുന്നതിനനുയോജ്യമായ നിക്ഷേപ തന്ത്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് സ്വാഭാവികമായും ചെറുകിട നിക്ഷേപകര്‍. ഇത്തരം സാഹചര്യത്തില്‍ അപകട സാധ്യതകളെ ലഘൂകരിച്ച് ഹ്രസ്വ, മധ്യ, ദീര്‍ഘ കാലത്തേക്ക് എങ്ങിനെ ആദായകരമായി നിക്ഷേപം നടത്താനാവും. ഇതിനുള്ള യുക്തിസഹമായ മാര്‍ഗങ്ങള്‍ എന്തൊക്കെ? ഇത്തരം […]


ടിക്കടി വഷളാകുന്ന ഭൗമ രാഷ്ട്രീയ പിരിമുറുക്കം, വിവിധ രാജ്യങ്ങള്‍ പിന്തുടരുന്ന കര്‍ശനമായ പണനയം, യു എസ,് യൂറോപ്പ് എന്നിവിടങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിനുള്ള വര്‍ധിച്ചു വരുന്ന സാധ്യതകള്‍. ഇങ്ങനെ ആഗോള വിപണികളില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ ദൃശ്യമാകുന്ന കാലമാണ്. ഇത്തരം വെല്ലുവിളികളെ മറികടക്കുന്നതിനനുയോജ്യമായ നിക്ഷേപ തന്ത്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ് സ്വാഭാവികമായും ചെറുകിട നിക്ഷേപകര്‍. ഇത്തരം സാഹചര്യത്തില്‍ അപകട സാധ്യതകളെ ലഘൂകരിച്ച് ഹ്രസ്വ, മധ്യ, ദീര്‍ഘ കാലത്തേക്ക് എങ്ങിനെ ആദായകരമായി നിക്ഷേപം നടത്താനാവും. ഇതിനുള്ള യുക്തിസഹമായ മാര്‍ഗങ്ങള്‍ എന്തൊക്കെ? ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് സംബന്ധിച്ച് മൈഫിന്‍ പോയിന്റ് പ്രതിനിധി ആര്‍ ബിജിത്ത് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഡെപ്യൂട്ടി സിഎംഡിയും, സിബിഒ യുമായ ഡി പി സിംഗു മായി സംസാരിക്കുന്നു.

? നിലവില്‍ വിപണിയില്‍ തുടരുന്ന ഈ ചാഞ്ചാട്ടം റീട്ടെയില്‍ നിക്ഷേപകരുടെ താല്പര്യങ്ങളെയും, ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ട് പദ്ധതികളിലേക്കുള്ള അവരുടെ നിക്ഷേപത്തെയും ബാധിച്ചിട്ടുണ്ടോ

മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാധാന്യത്തെയും വിപണിയുടെ ചലനങ്ങളെയും മനസിലാക്കുന്നതില്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ ശേഷി കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഉയരുന്നുണ്ട്. ഹ്രസ്വ കാലത്തേക്ക് വിപണിയില്‍ നിക്ഷേപിച്ചവര്‍,വലിയ തോതിലുള്ള ചാഞ്ചാട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ദീര്‍ഘ കാലത്തേക്കുള്ള നിക്ഷേപമാണ് കാര്യമായ വരുമാനം ലഭിക്കുവാന്‍ കൂടുതല്‍ അഭികാമ്യമെന്നു മനസിലാക്കിയിട്ടുണ്ട്. അത്തരത്തില്‍ അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

പുതിയ നിക്ഷേപകരില്‍ അല്പം ആശങ്കയുണ്ടെങ്കിലും, പൊതുവെ നിക്ഷേപകരുടെ നിലപാട് ശുഭകരമായിരുന്നു. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടിലേക്കുള്ള ആഭ്യന്തര നിക്ഷേപകരുടെ ഒഴുക്ക് ഇത് വ്യക്തമാക്കുന്നുണ്ട്.

? ലോക ഉത്പാദനത്തിന്റെ മൂന്നിലൊന്ന് പ്രതിനിധീകരിക്കുന്ന രാജ്യങ്ങള്‍ 2023-ല്‍ മാന്ദ്യത്തിലാകുമെന്ന് ഐഎംഎഫ് അതിന്റെ വേള്‍ഡ് ഇക്കണോമിക് ഔട്ട്ലുക്കില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍, അത് ഇന്ത്യന്‍ ഓഹരി വിപണിയില്‍ എന്ത് തരത്തിലുള്ള ആഘാതമാണ് ചെലുത്തുക? മ്യൂച്ച്വല്‍ ഫണ്ടിലെ റീട്ടെയില്‍ നിക്ഷേപകര്‍ക്ക് എന്ത് തരത്തിലുള്ള നിക്ഷേപ തന്ത്രമാണ് സ്വീകരിക്കാന്‍ കഴിയുക?

ഒരു തുറന്ന സമ്പദ് വ്യവസ്ഥയായതിനാല്‍, ആഗോള സാമ്പത്തിക വളര്‍ച്ചയിലെ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് കഴിയില്ല. അതിനാല്‍ പ്രധാന ആഗോള സമ്പദ് വ്യവസ്ഥകളിലുണ്ടാകുന്ന മാന്ദ്യം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കും. ഇതൊക്കെയാണെങ്കിലും മറ്റുള്ള സമ്പദ് വ്യവസ്ഥകളെ വച്ചു നോക്കുമ്പോള്‍ ഇന്ത്യ വളരെ ഭേദപ്പെട്ട നിലയിലാണ് ഉള്ളത്. കഴിഞ്ഞ ഒരു ദശാബ്ദത്തിലം ഇവിടുത്തെ കുറഞ്ഞ നിക്ഷേപവും, കമ്പനികളുടെ മെച്ചപ്പെട്ട ബാലന്‍സ് ഷീറ്റും, കോര്‍പറേറ്റ്, ഇന്‍ഫ്രാസ്ട്രച്ചര്‍, റിയല്‍ എസ്റ്റേറ്റ് എന്നിവലയിലുടനീളമുള്ള മൂലധന ചെലവിന്റെ ഉയര്‍ച്ചാ സാധ്യതകളെ കൂടുതല്‍ ശക്തിപ്പെടുത്തി. അതിനാല്‍ വിപണികള്‍ സമീപ കാലത്തേക്ക് അസ്ഥിരമായി തന്നെ തുടരും. നിക്ഷേപകര്‍, ദീര്‍ഘ കാല വീക്ഷണത്തോടെ ഓഹരികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

? കഴിഞ്ഞ കുറച്ച മാസങ്ങളായി സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനിലൂടെ (എസ് ഐ പി )യുള്ള നിക്ഷേപങ്ങളില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ദീര്‍ഘ കാലത്തേക്ക് വരുമാനം വര്‍ധിപ്പിക്കാന്‍ നോക്കുന്ന ഒരാള്‍ക്ക് എസ് ഐ പിയില്‍ എടുക്കാന്‍ കഴിയുന്ന അനുയോജ്യമായ കാലാവധി എത്രയാണ്?

നിക്ഷേപകര്‍ ക്ര്യത്യമായ അച്ചടക്കത്തോടെ ക്രമമായ നിക്ഷേപം തുടരുന്നത് തന്നെയാണ് നല്ലത്. ഓരോരുത്തര്‍ക്കും, അവരുടെ ആവശ്യാനുസരണം അനുയോജ്യമായ എസ് ഐപി കാലാവധി തീരുമാനിക്കാവുന്നതാണ്. ഉദാഹരണത്തിന്, ഒരു വ്യക്തി അദ്ദേഹത്തിന്റെ വിരമിക്കല്‍ കാലത്തിന് വേണ്ടിയാണ് നിക്ഷേപിക്കുന്നതെങ്കില്‍, ആ പ്രായം എതത്തുന്നത് വരെ വരെ എസ് ഐപി തുടരാം. അതല്ല, ഒരു കാറു വാങ്ങുന്നതോ അല്ലെങ്കില്‍ വിദേശത്തു അവധി കാലം ചിലവഴിക്കുന്നതോ ആണ് ലക്ഷ്യമെങ്കില്‍ അതിനനുസരിച്ചുള്ള കാലാവധി തിരഞ്ഞെടുക്കാം. ദീര്‍ഘ കാലത്തേക്ക് വരുമാനം വര്‍ധിപ്പിക്കുന്നതിനു നിക്ഷേപകര്‍ ഇക്വിറ്റി സ്‌കീമുകളില്‍ ചുരുങ്ങിയത് നാലോ അഞ്ചോ വര്‍ഷത്തിലധികമുള്ള എസ് ഐ പികള്‍ തിരഞ്ഞെടുക്കുന്നതാവും നല്ലത്.

? വിപണിയില്‍ മുന്നേറ്റമുണ്ടാകുമ്പോള്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളേക്കാള്‍, സ്‌മോള്‍ , മിഡ് ക്യാപ് ഫണ്ടുകള്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാറുണ്ട്. അതേപോലെ, ഇടിയുന്ന സമയത്ത്, ലാര്‍ജ് ക്യാപ് ഫണ്ടുകളെ അവ 'അണ്ടര്‍ പെര്‍ഫോം' ചെയ്യുന്നു. ദീര്‍ഘ കാലത്തേക്ക്, ന്യായമായ വരുമാനം ലഭിക്കുന്നതിന് ഓരോ വിഭാഗത്തിലും എത്ര വിഹിതം വേണം?

ഓരോ വിഭാഗത്തിലേക്കുമുള്ള നിക്ഷേപം എല്ലാ നിക്ഷേപകര്‍ക്കും ഒരുപോലെ ആയിരിക്കില്ല. അത് ഓരോ വ്യക്തിയുടെയും, റിസ്‌ക് എടുക്കാനുള്ള കഴിവിനെയും, അവരുടെ സാമ്പത്തിക ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. സ്മോള്‍, മിഡ് ക്യാപ് ഫണ്ടുകളുമായി താരതമ്യം ചെയുമ്പോള്‍, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ ചാഞ്ചാട്ട സാധ്യത കുറവായിരിക്കും. ഉയര്‍ന്ന റിസ്‌ക് എടുക്കാന്‍ താല്പര്യമുള്ള നിക്ഷേപകന്, സ്മോള്‍, മിഡ് ക്യാപ് ഫണ്ടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാം. എന്നാല്‍ അല്ലാത്തവര്‍ ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിക്ഷേപം നടത്തുന്നതാവും ഉചിതം.

? ഇപ്പോള്‍ ഒറ്റത്തവണയായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക്, ഓഹരികള്‍ ഒരു മികച്ച ഓപ്ഷനാണോ? അതോ ഡെബ്റ്റ്, ഗോള്‍ഡ് ഫണ്ടുകള്‍ പരിഗണിക്കേണ്ടതുണ്ടോ ?

നിലവില്‍ ലഭ്യമായവയില്‍, ഡെബ്റ്റ് ഫണ്ടുകളില്‍ ആകര്‍ഷമായ നിക്ഷേപ അവസരങ്ങളുണ്ട്. ഇതുവരെ, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ ബെഞ്ച്മാര്‍ക്ക് നിരക്കുകള്‍ 190 ബേസിസ് പോയിന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നിരക്ക് ഇനിയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഉയര്‍ന്ന പലിശനിരക്കുകള്‍ക്കൊപ്പം, ബോണ്ട് യീല്‍ഡും വര്‍ദ്ധിച്ചു. ഈ ആകര്‍ഷകമായ നിരക്കുകളില്‍ നിക്ഷേപത്തിനുള്ള നല്ല അവസരമാണിത്.

ഈ വരുമാനം നിലനില്‍ക്കുകയും വരും വര്‍ഷങ്ങളില്‍ പണപ്പെരുപ്പം കുറയുകയും ചെയ്യുമ്പോള്‍ മികച്ച നേട്ടത്തിന് സാധ്യത കാണുന്നുണ്ട്. നിലവില്‍ പണപ്പെരുപ്പം ആ നേട്ടത്തിന്റെ മികവ് ഇല്ലാതാക്കുന്നു. ടാര്‍ഗറ്റ് മച്ച്വരിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്ന ഇടത്തരം, ദീര്‍ഘ കാല നിക്ഷേപകര്‍ക്ക് കാലാവധി പൂര്‍ത്തിയാകുന്നത് വരെ നിക്ഷേപം തുടരുകയാണെങ്കില്‍ മികച്ച വരുമാനം ലഭിക്കും. ദീര്‍ഘ കാലത്തേക്ക് ഡെബ്റ്റ് ഫണ്ടുകളില്‍ നിന്ന് ലഭിക്കുന്ന നികുതി നേട്ടം എടുത്തു പറയേണ്ടതാണ്.

? 25,000- 4,0000 ശമ്പള പരിധിയിലുള്ള, ഈയിടെ ജോലിക്ക് കയറിയ ഒരു തുടക്കക്കാരന് ദീര്‍ഘ കാലത്തേക്ക് വരുമാനം വര്‍ധിപ്പിക്കാനുള്ള നിക്ഷേപ തന്ത്രം ഉപദേശിക്കാമോ ?

ദീര്‍ഘ കാലത്തേക്ക് സമ്പാദ്യം വര്‍ധിപ്പിക്കുന്നതിന് ഓഹരി നിക്ഷേപങ്ങള്‍ നല്ലതാണ്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് ഉയര്‍ന്ന റിസ്‌ക് എടുക്കുന്നതിനുള്ള കഴിവും, ദീര്‍ഘ കാല നിക്ഷേപ വീക്ഷണവും ഉണ്ടായിരിക്കും. ഒരു വ്യക്തിയുടെ നിക്ഷേപ യാത്രയില്‍ ഇതിനു നിര്‍ണായകമായ പങ്കാണുള്ളത്. മുന്‍പ് പറഞ്ഞതുപോലെ, സമീപ കാലത്തേക്ക് ഓഹരി വിപണി ചാഞ്ചാട്ടത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത് ചിലര്‍ക്ക് അത്രത്തോളം ഗുണകരമാവില്ല. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍, ഡെബ്റ്റ്കളിലും നിക്ഷേപിക്കാവുന്നതാണ്. ഇക്വിറ്റി അധിഷ്ഠിത ഹൈബ്രിഡ് ഫണ്ടുകള്‍ ഇതില്‍ മികച്ച ഓപ്ഷനാണ്. ക്രമേണ ജീവിതം മുന്നോട്ട് പോകുന്നതോടെ ന്റ സാദ്ധ്യതകള്‍ കൂടുതല്‍ മനസിലാക്കി ആവശ്യാനുസരണം നിക്ഷേപങ്ങള്‍ പുനഃക്രമീകരിക്കാം.