image

7 Jan 2022 5:49 AM GMT

Insurance

ആരോഗ്യ സഞ്ചീവനി, കുറഞ്ഞ പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ കവറേജ്

MyFin Desk

ആരോഗ്യ സഞ്ചീവനി, കുറഞ്ഞ പ്രീമിയത്തില്‍ 10 ലക്ഷം രൂപ വരെ കവറേജ്
X

Summary

കുറഞ്ഞ പ്രീമിയത്തില്‍ പരമാവധി കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് ആരോഗ്യ സഞ്ചീവനി. 10 ലക്ഷം രൂപ വരെയാണ് ഇതിന്റ് കവറേജ് പരിധി. ഇന്‍ഷൂറന്‍സ് പോളിസി എന്ന നിലയില്‍ എടുക്കുന്ന ആളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നവ ആരോഗ്യ സഞ്ചീവനി എന്ന പേരില്‍ എല്ലാ കമ്പനികളും തുടങ്ങിയിരിക്കണമെന്ന ഐ ആര്‍ ഡി എ ഐ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഏപ്രില്‍ ഒന്നു മുതല്‍ ഈ പോളിസി നിലവില്‍ വന്നത്. എന്നാല്‍ തുടക്കത്തില്‍ ഇതിന്റെ കവറേജ് തുക പരമാവധി അഞ്ച് ലക്ഷമായിരുന്നു. […]


കുറഞ്ഞ പ്രീമിയത്തില്‍ പരമാവധി കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് ആരോഗ്യ സഞ്ചീവനി. 10 ലക്ഷം രൂപ വരെയാണ് ഇതിന്റ് കവറേജ് പരിധി....

കുറഞ്ഞ പ്രീമിയത്തില്‍ പരമാവധി കവറേജ് ലഭിക്കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് ആരോഗ്യ സഞ്ചീവനി. 10 ലക്ഷം രൂപ വരെയാണ് ഇതിന്റ് കവറേജ് പരിധി. ഇന്‍ഷൂറന്‍സ് പോളിസി എന്ന നിലയില്‍ എടുക്കുന്ന ആളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നവ ആരോഗ്യ സഞ്ചീവനി എന്ന പേരില്‍ എല്ലാ കമ്പനികളും തുടങ്ങിയിരിക്കണമെന്ന ഐ ആര്‍ ഡി എ ഐ നിര്‍ദേശമുണ്ടായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് ഏപ്രില്‍ ഒന്നു മുതല്‍ ഈ പോളിസി നിലവില്‍ വന്നത്. എന്നാല്‍ തുടക്കത്തില്‍ ഇതിന്റെ കവറേജ് തുക പരമാവധി അഞ്ച് ലക്ഷമായിരുന്നു. അതായിത് 50,000 ല്‍ തുടങ്ങി അഞ്ച ലക്ഷം വരെ. ഇതാണ് 10 ലക്ഷത്തിലേക്ക് ഒറ്റയടിക്ക് ഉയര്‍ത്തിയത്.

50,000 മുതല്‍ 10 ലക്ഷം വരെ

വ്യക്തിഗത ഇന്‍ഷുറന്‍സ് പോളിസി എന്ന നിലയ്ക്കും കുടുംബാംഗങ്ങള്‍ക്കെല്ലാം ചികിത്സാ കവറേജ് ലഭിക്കുന്ന പോളിസി എന്ന നിലയ്ക്കും ഇത് എടുക്കാം. വ്യക്തിഗത ഇന്‍ഷൂറന്‍സാണെങ്കില്‍ ഒരോ വ്യക്തിയ്ക്കും ഈ കവറേജ് ലഭിക്കും. അതല്ല ഫ്‌ളോട്ടര്‍ പ്ലാനാണെങ്കില്‍ കുടുംബത്തിന് മൊത്തമായിട്ടായിരിക്കും കവറേജ്. 18 നും 65 നും ഇടയിലുള്ളവര്‍ക്ക് ഇതില്‍ അംഗമാകാം. അര ലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഇങ്ങനെ കവറേജ് ആയി ലഭിക്കുക.

ഇന്ത്യയില്‍ ഇപ്പോള്‍ വിവിധ കമ്പനികള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വിതരണം ചെയ്യുന്നുണ്ടെങ്കിലും അടിസ്ഥാന പോളിസി എന്ന നിലയില്‍ ഏകരൂപമായ ഒന്ന് ഉണ്ടായിരുന്നില്ല. ഈ സാധ്യതയാണ് ഐ ആര്‍ ഡി എ ഐ മുന്നോട്ട് വച്ചത്. അതുവരെ കമ്പനികള്‍ സ്വന്തം നിലയ്ക്ക് ആണ് ഇത്തരം പോളിസികളുടെ ഘടന നിശ്ചയിച്ചിരുന്നത്. അതുകൊണ്ട് ഇതിന്റെ ചട്ടങ്ങളും നിബന്ധനകളും മനസിലാക്കുന്നതിന് പ്രയാസമുള്ളതും ഒളിഞ്ഞിരിക്കുന്ന ഒട്ടനവധി ക്ലോസുകള്‍ ഉളളതുമായിരുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് ലളിതമായ നിബന്ധനകളോടെ ഇത്തരം പോളിസികള്‍ കൊണ്ടുവരാന്‍ ഐ ആര്‍ ഡി എ ഐ ആവശ്യപ്പെട്ടത്. ആരോഗ്യ സഞ്ചീവനി എന്നായിരിക്കണം പോളിസികളുടെ പേരെന്നും ഇതിനോടൊപ്പം കമ്പനികളുടെ പേരും ചേര്‍ത്ത് അടിസ്ഥാന പോളിസികള്‍ വിതരണം ചെയ്യാമെന്നുമായിരുന്നു നിര്‍ദേശം. അതായിത് നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി രംഗത്തുളള എല്ലാ കമ്പനികള്‍ക്കും അടിസ്ഥാന പോളിസി എന്ന നിലയില്‍ ഇത് ഉണ്ടാകും.

ജീവിതം മുഴുവന്‍


ഈ പോളിസി എടുത്താല്‍ ജീവിത കാലം മുഴുവന്‍ പുതിക്കിക്കൊണ്ടിരിക്കാം. അതായിത് ഒരാള്‍ ജീവിച്ചിരിക്കുന്ന കാലമത്രയും ഇതിന്റെ കവറേജ് ലഭിക്കും. ഒരു വര്‍ഷമാണ് കാലാവധി. ഇതിന് മുമ്പേ തന്നെ പുതുക്കിക്കൊണ്ടിരിക്കണം. ഓണ്‍ലൈനായും ആവശ്യമായ പ്രീമിയം അടച്ച് പോളിസി പുതുക്കാം.

പ്രീമിയം


പ്രീമിയം വാര്‍ഷികമായോ മൂന്നു മാസം, ആറുമാസം തവണകളായോ അടയ്ക്കാം. അടിസ്ഥാന പോളിസിയായതിനാല്‍ ഇതിലെ പ്രീമിയം നിരക്ക് അഖിലേന്ത്യാ തലത്തില്‍ ഒന്നു തന്നെയായിരിക്കും. അടിസ്ഥാന പോളിസികളിലെ കവറേജുകള്‍ ഇതിനും ബാധകമാണ്. തിമിരം അടക്കമുള്ള അസുഖങ്ങള്‍ക്കും ഇതില്‍ കവറേജുണ്ടാകും. സര്‍ജറിയ്ക്ക് ഒരു കണ്ണിന് സം ഇന്‍ഷ്വേര്‍ഡിന്റെ 25 ശതമാനം വരെ കവറേജ് ലഭിക്കും. പരമാവധി 40,000 രൂപ യാണ് ഇങ്ങനെ ലഭിക്കുക.

അധിക ആനുകൂല്യം

ക്ലെയിം വേണ്ടി വരാത്ത വര്‍ഷങ്ങളിഓരോ വര്‍ഷവും സം ഇന്‍ഷ്വേര്‍ഡ് തുകയില്‍ അഞ്ച് ശതമാനം കണ്ട് വര്‍ധന ഉണ്ടാകും. പക്ഷെ, ഒരു കാര്യം ശ്രദ്ധിക്കണം. കൃത്യമായ പോളിസി അടയ്ക്കുന്നവര്‍ക്കേ ഈ ആനുകുല്യം ലഭിക്കൂ. മറ്റൊരു കാര്യവും ഇവിടെ പരിഗണിക്കേണ്ടതുണ്ട്. ഇങ്ങനെ ഒരോ വര്‍ഷവും 5 ശതമാനം കണ്ട് കൂടിയാലും പരമവാധി 50 ശതമാനമായി ഇത് പരിമിതപ്പെടുത്തിയിട്ടുണ്ട്. മഹമാരിയും ജീവിത ശൈലി രോഗങ്ങളും പ്രതിസന്ധിയായി തുടരുമ്പോള്‍ കൂടുതല്‍ കവറേജുള്ള ഇത്തരം അടിസ്ഥാന പോളിസികള്‍ ജനങ്ങള്‍ക്ക് ആശ്വാസമാണ്.

എങ്ങിനെ വാങ്ങാം
ഓണ്‍ലൈനായും ഈ പോളിസി വാങ്ങാം. അതാത് കമ്പനികളുടെ വൈബ്‌സൈറ്റ് ഇതിനായി ഉപയോഗിക്കാം. ഇതിനായി വിവിധ കമ്പനികളുടെ പ്രീമിയം താരതമ്യം ചെയ്യാവുന്നതാണ്. ഇതിന് ശേഷം ആവശ്യമായ തുക പ്രീമിയമായി ഒണ്‍ലൈന്‍ വഴി അടച്ച് പോളിസിക്കായി അപേക്ഷിക്കാം. വാങ്ങുന്നത് ഓണ്‍ലൈന്‍ ആയിട്ടാണെങ്കിലും ഫിസിക്കല്‍ ഫോമില്‍ ഇതിന്റെ രേഖകള്‍ വിതരണം ചെയ്തിരിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.