image

7 Jan 2022 5:27 AM GMT

Technology

ഈ ആപ്പുകള്‍ ഒഴിവാക്കൂ, പണം പിടുങ്ങുന്നത് തടയൂ

MyFin Desk

ഈ ആപ്പുകള്‍ ഒഴിവാക്കൂ, പണം പിടുങ്ങുന്നത് തടയൂ
X

Summary

  ആവശ്യത്തിനും അനാവശ്യത്തിനും ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരാണ് നമ്മള്‍. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ തട്ടിയെടുക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പണവും നഷ്ടപ്പെടാം. ഏതു കാര്യത്തിനാണെങ്കിലും ശരിയായ ആപ്പുുകള്‍ മാത്രം തിരഞ്ഞെടുക്കുക. കഴിഞ്ഞ ഏതാനം മാസത്തിനിടെ നാല് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത 150 ഓളം എസ് ബി ഐ അക്കൗണ്ടുടമകളുടെ പണം പോയിട്ടുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് അക്കൗണ്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം. ആപ്പുകളെ സൂക്ഷിക്കുകഇനി പറയുന്ന ആപ്പുകള്‍ എത്രയും വേഗം […]


ആവശ്യത്തിനും അനാവശ്യത്തിനും ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരാണ് നമ്മള്‍. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ നിര്‍ണായക...

 

ആവശ്യത്തിനും അനാവശ്യത്തിനും ആപ്പുകള്‍ ഡൗണ്‍ ലോഡ് ചെയ്യുന്നവരാണ് നമ്മള്‍. ഇങ്ങനെ ചെയ്യുമ്പോള്‍ സൂക്ഷിക്കണം. അല്ലെങ്കില്‍ നിങ്ങളുടെ നിര്‍ണായക വിവരങ്ങള്‍ തട്ടിയെടുക്കും എന്ന് മാത്രമല്ല ചിലപ്പോള്‍ പണവും നഷ്ടപ്പെടാം. ഏതു കാര്യത്തിനാണെങ്കിലും ശരിയായ ആപ്പുുകള്‍ മാത്രം തിരഞ്ഞെടുക്കുക. കഴിഞ്ഞ ഏതാനം മാസത്തിനിടെ നാല് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത 150 ഓളം എസ് ബി ഐ അക്കൗണ്ടുടമകളുടെ പണം പോയിട്ടുണ്ടെന്ന് ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് അക്കൗണ്ടുടമകള്‍ ജാഗ്രത പുലര്‍ത്തണം.

ആപ്പുകളെ സൂക്ഷിക്കുക
ഇനി പറയുന്ന ആപ്പുകള്‍ എത്രയും വേഗം ഒഴിവാക്കണമെന്നും തട്ടിപ്പില്‍ നിന്ന് സ്വയം രക്ഷപ്പെടണമെന്നും ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. അക്കൗണ്ടുടമകളുടെ വിയര്‍പ്പിന്റെ വിലയായ 70 ലക്ഷം രൂപയാണ് ഈ ആപ്പിലൂടെ തട്ടിപ്പുകാര്‍ കബളിപ്പിച്ചത് .ക്വിക്ക് സപ്പോര്‍ട്ട്, എനിഡെസ്‌ക്, ടീംവ്യൂയര്‍, മിംഗിള്‍വ്യൂ എന്നീ ആപ്ലിക്കേഷനുകള്‍ നിര്‍ബന്ധമായും ഒഴിവാക്കണമെന്നാണ് കേന്ദ്ര ബാങ്ക് നിര്‍ദേശം

പരാതി നല്‍കാം
യൂ പി ഐ (യൂണിഫൈഡ് പെയ്മെന്റ് ഇന്റര്‍ഫെയ്സ്) ഇടപാടിനും ബാങ്കിന്റെ ജാഗ്രതാ നിര്‍ദേശമുണ്ട്. പരിചയമില്ലാത്ത ഉറവിടങ്ങളില്‍ നിന്നുള്ള കളക്ട് റിക്വസ്റ്റ/ ക്യൂ ആര്‍ കോഡ് എന്നിവ സ്വീകരിക്കരുത്. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ തിരയുമ്പോള്‍ പോലും ജാഗ്രത വേണമെന്നും അറിയിപ്പില്‍ പറയുന്നു. ഹെല്‍പ് ലൈന്‍ നമ്പര്‍, കസ്റ്റമര്‍ കെയര്‍ നമ്പര്‍ എന്നിവ തിരയുമ്പോള്‍ അത് ബാങ്കിന്റെ യഥാര്‍ഥ വൈബ്സൈറ്റ് ആണെന്ന് ഉറപ്പു വരുത്തണം. ഏതെങ്കിലും വിധത്തിലുള്ള തട്ടിപ്പുുകളില്‍ പെട്ടാല്‍ എസ് ബി ഐ ഉപഭോക്താക്കള്‍ ഈ നമ്പറുകളില്‍ ബന്ധപ്പെ് പരാതി നല്‍കണം. 1800111109, 9449112211, 08026599990 എന്നിവയാണ് കസ്റ്റമര്‍ കെയര്‍ നമ്പര്‍. ദേശീയ സൈബര്‍ ക്രെം പോര്‍ട്ടലിലില്‍ പരാതി നല്‍കാന്‍ 155260 ഈ നമ്പറും ഉപയോഗിക്കാം.