image

7 Jan 2022 2:31 AM GMT

Insurance

ഒരേ പോളിസി വര്‍ഷത്തില്‍ കവറേജ് പരിധി പുനഃസ്ഥാപിക്കാം, ഈ ആഡ് ഓണ്‍ വഴി

MyFin Desk

ഒരേ പോളിസി വര്‍ഷത്തില്‍ കവറേജ് പരിധി പുനഃസ്ഥാപിക്കാം, ഈ ആഡ് ഓണ്‍ വഴി
X

Summary

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് സര്‍വ സാധാരണമാണ്. ഒരോരുത്തരുടെയും ആവശ്യങ്ങള്‍ അനുസരിച്ചുള്ള പോളിസികളും ആഡ് ഓണുകളും എല്ലാം പ്രത്യേകം ഇന്ന് ലഭ്യമാണ്. വ്യക്തികള്‍ക്കുള്ളതും കുടുംബാംഗങ്ങള്‍ക്കാകെ കവറേജ് ലഭിക്കുന്നതുമായി പോളിസികള്‍ യഥേഷ്ടം വിപണിയില്‍ ലഭിക്കുന്നുണ്ട്. പക്ഷെ നിലവിലുള്ള പോളിസിയുടെ കവറേജ് പരിധി കഴിഞ്ഞാല്‍ അതേ വര്‍ഷം പിന്നീട് ആശുപത്രിവാസം വേണ്ടി വന്നാല്‍ എന്തു ചെയ്യും? കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ആകെയുള്ള സം ഇന്‍ഷ്വേര്‍്ഡ് തുക ഒരു വര്‍ഷം മൂന്ന് ലക്ഷമാണെങ്കില്‍ ഒരംഗത്തിന് ഉണ്ടാകുന്ന അസുഖം കൊണ്ട് തന്നെ ആ പരിധി […]


ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് സര്‍വ സാധാരണമാണ്. ഒരോരുത്തരുടെയും ആവശ്യങ്ങള്‍ അനുസരിച്ചുള്ള പോളിസികളും ആഡ് ഓണുകളും എല്ലാം പ്രത്യേകം...

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇന്ന് സര്‍വ സാധാരണമാണ്. ഒരോരുത്തരുടെയും ആവശ്യങ്ങള്‍ അനുസരിച്ചുള്ള പോളിസികളും ആഡ് ഓണുകളും എല്ലാം പ്രത്യേകം ഇന്ന് ലഭ്യമാണ്. വ്യക്തികള്‍ക്കുള്ളതും കുടുംബാംഗങ്ങള്‍ക്കാകെ കവറേജ് ലഭിക്കുന്നതുമായി പോളിസികള്‍ യഥേഷ്ടം വിപണിയില്‍ ലഭിക്കുന്നുണ്ട്. പക്ഷെ നിലവിലുള്ള പോളിസിയുടെ കവറേജ് പരിധി കഴിഞ്ഞാല്‍ അതേ വര്‍ഷം പിന്നീട് ആശുപത്രിവാസം വേണ്ടി വന്നാല്‍ എന്തു ചെയ്യും?

കുടുംബാംഗങ്ങള്‍ക്ക് എല്ലാവര്‍ക്കുമായി ആകെയുള്ള സം ഇന്‍ഷ്വേര്‍്ഡ് തുക ഒരു വര്‍ഷം മൂന്ന് ലക്ഷമാണെങ്കില്‍ ഒരംഗത്തിന് ഉണ്ടാകുന്ന അസുഖം കൊണ്ട് തന്നെ ആ പരിധി എത്തിയെന്ന്് കരുതുക. അതേ പോളിസിവര്‍ഷത്തില്‍ അതേ അംഗത്തിന് തന്നെയോ വീട്ടിലെ മറ്റാര്‍ക്കെങ്കിലുമോ ആശുപത്രി വാസം വേണ്ടി വന്നാല്‍ പിന്നീടുള്ള ചെലവ് എങ്ങിനെ തരണം ചെയ്യും? സാധാരണ ഗതിയില്‍ ഇങ്ങനെ സംഭിവിച്ചുകൊള്ളണമെന്നില്ല. എന്നാല്‍ കോവിഡ് പോലുള്ള മാഹാമാരിക്കാലത്ത് ഒന്നിലധികം കുടുംബാംഗങ്ങള്‍ക്ക് ആശുപത്രി വാസം എന്നത് അസംഭാവ്യമല്ല.

കവറേജ് നീട്ടാം

ഇന്‍ഷൂറന്‍സ് പോളിസിയുടെ തുക മുഴുവന്‍ ഒറ്റയടിക്ക് ക്ലെയിം ചെയ്യപ്പെട്ടു പോയാല്‍ അവശേഷിക്കുന്ന മാസങ്ങളിലേക്ക് കവറേജ് നീട്ടിക്കിട്ടുന്ന ഓപ്ഷന്‍ ഇപ്പോള്‍ പല ഇന്‍ഷുറന്‍സ് കമ്പനികളും നല്‍കുന്നുണ്ട്. മഹാമാരിയുടെ കാലത്ത് ഇത്തരം ഓപ്ഷനുകള്‍ കാര്യമായ ഗുണം ചെയ്യും. പ്രത്യേകിച്ച് ഫാമിലി ഫ്ളോട്ടര്‍ പോളിസികളുടെ കാര്യത്തില്‍.

പ്രത്യേക പ്രീമിയം

വ്യക്തഗത-ഫാമിലി ഫ്ളോട്ടര്‍ പോളിസികള്‍ക്ക് നല്‍കുന്ന അധിക നേട്ടമാണിത്. ഒരു പോളിസിവര്‍ഷത്തിലുണ്ടാകുന്ന രണ്ടാമത്തെ ചികിത്സാ ചെലവുകള്‍ കവര്‍ ചെയ്യുന്നതിനുള്ള ആഡ് ഓണ്‍ പോളിസിയാണിത്. പോളിസിയുടെ സം ഇന്‍ഷ്വേര്‍ഡ് തുക മുഴുവന്‍ ഉപയോഗിക്കേണ്ടി വന്ന കേസുകളില്‍ തുടക്കത്തിലുണ്ടായിരുന്ന ഉയര്‍ന്ന കവറേജ് തുക പുനഃസ്ഥാപിക്കുന്നതാണിത്. അതായിത് പരിധി കഴിഞ്ഞാലും വീണ്ടും അതേ കവറേജ് നിലവിലുണ്ടാകും എന്ന് സാരം. ഇതിന് പ്രത്യേകം പ്രീമിയം നല്‍കേണ്ടി വരും. ഇതോടെ അതേ വര്‍ഷം മറ്റൊരു അസൂഖമുണ്ടായാല്‍ ആദ്യ അസുഖത്തിനെന്ന പോലെ പരിഗണനയുണ്ടാവുകയും ക്ലെയിം ലഭിക്കുകയും ചെയ്യും.

ആഡ് ഓണ്‍

ഫാമിലി ഫ്ളോട്ടര്‍ പോളിസികളിലാണ് ഇത്തരം ആഡ് ഒണിന് സാധ്യത കുടുതല്‍. ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഒരാളുടെ ചികിത്സ കൊണ്ട്് തന്നെ ക്ലെയിം പരിധി തീരുന്ന കേസുകളില്‍ മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കില്ല. കാരണം ഒരു പോളിസി വര്‍ഷത്തെ ക്ലെയിംപരിധി കഴിഞ്ഞിട്ടുണ്ടാകും. ഇവിടെ ഈ ആഡ് ഓണ്‍ ഉണ്ടെങ്കില്‍ ക്ലെയിം പരിധി ഉയരുകയും മറ്റ് കുടുംബാംഗങ്ങള്‍ക്ക് അതേ പോളിസി വര്‍ഷത്തില്‍ തുക ക്ലെയിം ചെയ്യുകയും ആകാം. ആദ്യരോഗിക്ക് ആദ്യ അസുഖമായി ബന്ധമില്ലെങ്കില്‍ പിന്നീട് വരുന്ന രോഗത്തിനും ക്ലെയിം ബാധകമായിരിക്കും.