image

7 Jan 2022 5:22 AM GMT

Savings

ഇ എസ്‌ ഐ: തൊഴിലാളികളുടെ രക്ഷ

MyFin Desk

ഇ എസ്‌ ഐ: തൊഴിലാളികളുടെ രക്ഷ
X

Summary

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ എസ് ഐ) ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള ഒരു പൊതു സാമൂഹിക സുരക്ഷ, ആരോഗ്യ ഇന്‍ഷുറന്‍സ് ഫണ്ടാണ്.


എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ എസ് ഐ) ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള ഒരു പൊതു സാമൂഹിക സുരക്ഷ, ആരോഗ്യ ഇന്‍ഷുറന്‍സ് ഫണ്ടാണ്. ഇ എസ്‌ ഐ...

എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് (ഇ എസ് ഐ) ഇന്ത്യന്‍ തൊഴിലാളികള്‍ക്കുള്ള ഒരു പൊതു സാമൂഹിക സുരക്ഷ, ആരോഗ്യ ഇന്‍ഷുറന്‍സ് ഫണ്ടാണ്. ഇ എസ്‌ ഐ നിയമം 1948-ല്‍ അനുശാസിക്കുന്ന നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ഇ എസ്‌ ഐ സി) ആണ് ഫണ്ട് കൈകാര്യം ചെയ്യുന്നത്. ഇത് ഇന്ത്യാ ഗവണ്‍മെന്റിന്റെ തൊഴില്‍ മന്ത്രാലയത്തിന് കീഴിലുള്ള ഒരു നിയമാനുസൃതവും സ്വയംഭരണാധികാരവുമുള്ള സ്ഥാപനമാണ്.

അസുഖം

രോഗം, പ്രസവം, താത്കാലികമോ സ്ഥിരമോ ആയ വൈകല്യം, തൊഴില്‍പരമായ രോഗം അല്ലെങ്കില്‍ തൊഴിലിടത്തിലെ ക്ഷതം മൂലമുള്ള മരണം പോലുള്ള അപകടങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് ലഭിക്കുന്നു. അപ്രതീക്ഷിത സാഹചര്യങ്ങളില്‍ ഉണ്ടാകുന്ന ശാരീരികമോ സാമ്പത്തികമോ ആയ ദുരിതങ്ങള്‍ക്ക് സമാശ്വാസമെന്ന നിലയിലാണ് ഇത്തരം സാമൂഹിക സുരക്ഷാ വ്യവസ്ഥകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സമൂഹത്തിലെ ഇല്ലായ്‌മ, ദാരിദ്രം, സാമൂഹിക അപചയം എന്നിവയില്‍ നിന്നു സംരക്ഷിക്കാനും പ്രതിസന്ധി ഘട്ടങ്ങളില്‍ മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

ആരോഗ്യ ഇൻഷുറൻസ്

ലോകമെമ്പാടുമുള്ള എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളെയും പോലെ ഇ എസ് ഐ യും അംഗങ്ങൾക്ക് ധനസഹായം നല്‍കുന്ന ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ്. ആരോഗ്യ ഇന്‍ഷുറന്‍സ് അക്കൗണ്ട് ആരംഭിച്ചു കഴിഞ്ഞാല്‍ ശമ്പളത്തിന്റെ ഒരു നിശ്ചിത ശതമാനം ജീവനക്കാരില്‍ നിന്നും അവരുടെ തൊഴിലുടമകളില്‍ നിന്നും സമാഹരിക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്, സംസ്ഥാന ഗവണ്‍മെന്റുകളും ചികിത്സാ ആനുകൂല്യത്തിന്റെ 1/8 ഭാഗം സംഭാവന ചെയ്യുന്നു. പ്രതിവര്‍ഷം 1500 രൂപയാണ് ഇന്‍ഷ്വര്‍ ചെയ്ത വ്യക്തിക്ക് സംസ്ഥാന ഗവണ്‍മെന്റുകള്‍ നല്‍കുക.

10 തൊഴിലാളികൾ

10 തൊഴിലാളികളില്‍ കൂടുതലുള്ള ഏതൊരു കമ്പനിയും ഇഎസ്‌ഐ യുടെ പരിധിയില്‍ വരും. 21,000 രൂപ മാസ ശമ്പളത്തിന് താഴെ ലഭിക്കുന്നവര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. ഈ പദ്ധതി പ്രകാരം കടകള്‍, റെസ്റ്റോറന്റുകള്‍ അല്ലെങ്കില്‍ ഹോട്ടലുകള്‍, സിനിമ തിയറ്ററുകള്‍, റോഡ് മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് സ്ഥാപനങ്ങള്‍, എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരെല്ലാം ഇഎസ്‌ഐ ക്ക് അര്‍ഹരാണ്.

ഏതെങ്കിലും അസുഖങ്ങളോ സങ്കീര്‍ണമായ ഓപ്പറേഷനോ ഉണ്ടെങ്കില്‍ ഇ എസ്‌ ഐ സി യുടെ പ്രത്യേക ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിക്കും. കൊവിഡ് മഹാമാരി കാലത്ത് ഇ എസ്‌ ഐ ഗുണഭോക്താക്കള്‍ക്ക് അവരുടെ അര്‍ഹമായ അവകാശത്തിന്‌ റഫറല്‍ കത്ത് ഇല്ലാതെ നേരിട്ട് ഇ എസ്‌ ഐ അനുബന്ധ ആശുപത്രിയില്‍ നിന്ന് അടിയന്തരമോ അടിയന്തിരമല്ലാത്തതോ ആയ ചികിത്സ തേടാമെന്ന വ്യവസ്ഥ നിലവില്‍ വന്നിരുന്നു.

#esi #employmentstateinsurance #healthinsurance #insurance#ഇ എസ് ഐ#സാമൂഹിക സുരക്ഷ#ആരോഗ്യ ഇന്‍ഷുറന്‍സ്

എച് എസ്

ജോലി സംബന്ധമായ ആരോഗ്യവും സുരക്ഷയും (ഒക്യുപേഷണല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി, ഒ എച് എസ്), ജോലിയിലുള്ള ആളുകളുടെ സുരക്ഷ, ആരോഗ്യം, ക്ഷേമം എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള മേഖലയാണ്. തൊഴിലാളികളുടെ ആരോഗ്യത്തിനായി പ്രത്യേകം നിയമം നടപ്പിലാക്കിയിട്ടുണ്ട്. സുരക്ഷിതവും ആരോഗ്യകരവുമായ തൊഴില്‍ അന്തരീക്ഷം പരിപോഷിപ്പിക്കുക എന്നതാണ് ഈ തൊഴില്‍ സുരക്ഷാ ആരോഗ്യ പരിപാടിയുടെ ലക്ഷ്യം. തൊഴില്‍ അന്തരീക്ഷം മൂലം അസുഖം ബാധിച്ചേക്കാവുന്ന എല്ലാ പൊതുജനങ്ങളെയും ഒ എച് എസ് സംരക്ഷിക്കുന്നു.

ആഗോളതലത്തില്‍, 2.78 ദശലക്ഷത്തിലധികം ആളുകള്‍ ജോലിസ്ഥലവുമായി ബന്ധപ്പെട്ട അപകടങ്ങളിലും രോഗങ്ങളിലും ഓരോ വർഷവും മരണമടയുന്നു. ഓരോ പതിനഞ്ച് സെക്കന്റിലും ഒരു മരണവും പ്രതിവര്‍ഷം 374 ദശലക്ഷം അധിക മാരകമല്ലാത്ത പരിക്കുകളും ഉണ്ടാവാറുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തൊഴില്‍ സംബന്ധമായ പരിക്കുകളുടെയും മരണത്തിന്റെയും സാമ്പത്തിക ഭാരം ഓരോ വര്‍ഷവും ആഗോള മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ ഏകദേശം നാല് ശതമാനമാണെന്ന് കണക്കാക്കപ്പെടുന്നു. അപകടങ്ങളിലൂടെയുണ്ടാവുന്ന മനുഷ്യ നഷ്ടവും വളരെ വലുതാണ്.

നിർമാണ മേഖല

പൊതു-നിയമ അധികാരപരിധിയില്‍, തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാരുടെ സുരക്ഷയ്ക്കായി പരിചരണം നല്‍കുന്നതിന് ഒരു പൊതു നിയമമുണ്ട്. അത് ഡ്യൂട്ടി ഓഫ് കെയര്‍ എന്ന് അറിയപ്പെടുന്നു. ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കുന്ന മേഖലയാണ് നിര്‍മാണ മേഖല. അപകടങ്ങള്‍ ജീവനക്കാര്‍ക്കും ഓര്‍ഗനൈസേഷനുകള്‍ക്കും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം എന്നതിനാല്‍ തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ തന്നെ കാര്‍ഷിക മേഖലയിലും തൊഴിലാളികള്‍ക്ക് പരിക്കുകള്‍ സംഭവിക്കാം. കര്‍ഷകത്തൊഴിലാളികള്‍ക്ക് പലപ്പോഴും ജോലി സംബന്ധമായ പരിക്കുകള്‍, ശ്വാസകോശ രോഗങ്ങള്‍, ശബ്ദം മൂലമുണ്ടാകുന്ന കേള്‍വിക്കുറവ്, ത്വക്ക് രോഗങ്ങള്‍, രാസ ഉപയോഗം അല്ലെങ്കില്‍ ദീര്‍ഘനേരം സൂര്യപ്രകാശം ഏല്‍ക്കുന്നത് കൊണ്ട് സംഭവിച്ചേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്.

 വികസിത രാജ്യങ്ങളില്‍ സേവന മേഖലയിലെ ജോലികളുടെ എണ്ണം കൂടിയതോടെ ഇരുന്നു കൊണ്ട് ചെയ്യുന്ന ജോലികള്‍ വര്‍ദ്ധിച്ചു. അതോടെ വ്യത്യസ്തമായ ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി, തൊഴില്‍ സമ്മര്‍ദ്ദം, അമിത ജോലി ഭാരം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‍നങ്ങളും ഉയര്‍ന്നു വന്നു.

ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും അവരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കുന്ന നിരവധി അപകടങ്ങള്‍ക്ക് വിധേയരാകുന്നു. തുടര്‍ച്ചയായ നീണ്ട മണിക്കൂറുകള്‍ നീളുന്ന ജോലി, മാറിക്കൊണ്ടിരിക്കുന്ന ഷിഫ്റ്റുകള്‍, പകര്‍ച്ചവ്യാധികള്‍, ദോഷകരമായ രാസവസ്തുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് എന്നിവയെല്ലാം ആരോഗ്യ പ്രവര്‍ത്തകരെ അപകടത്തിലാക്കുന്നതിനു ഇടയാക്കുന്നു.