image

8 Jan 2022 2:04 AM GMT

Banking

50,000 രൂപയുടെ ചെക്ക് ആണോ നല്‍കിയത്? തടസമില്ലാതെ മാറ്റിയെടുക്കാന്‍ ഇക്കാര്യം ചെയ്യാം

MyFin Desk

50,000 രൂപയുടെ ചെക്ക് ആണോ നല്‍കിയത്? തടസമില്ലാതെ മാറ്റിയെടുക്കാന്‍ ഇക്കാര്യം ചെയ്യാം
X

Summary

  ചെക്ക് തട്ടിപ്പുകള്‍ ഒരു പുതുമയല്ല. പല വിധത്തിലാണ് തട്ടിപ്പുകാര്‍ ചെക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള ചെക്കുകളിലെ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ആര്‍ ബി ഐ കൊണ്ടു വന്ന സംവിധാനമാണ് 'പോസിറ്റിവ് പേ'. ഇതനുസരിച്ച് ചെക്ക് പണമാക്കി മാറ്റാന്‍ ബാങ്കിലെത്തുമ്പോള്‍ ചെക്ക് കൈമാറിയ ആള്‍ മുമ്പേ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഒത്തു നോക്കിയാവും പണം കൈമാറുക. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ചെക്കുകള്‍ക്കാണ് ബാങ്കുകള്‍ ഈ സംവിധാനം സുരക്ഷാ തട്ട് എന്ന നിലയില്‍ ഏര്‍പ്പെടുത്തിരിക്കുന്നത്. അതായിത് തടസമേതുമില്ലാതെ […]


ചെക്ക് തട്ടിപ്പുകള്‍ ഒരു പുതുമയല്ല. പല വിധത്തിലാണ് തട്ടിപ്പുകാര്‍ ചെക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള ചെക്കുകളിലെ...

 

ചെക്ക് തട്ടിപ്പുകള്‍ ഒരു പുതുമയല്ല. പല വിധത്തിലാണ് തട്ടിപ്പുകാര്‍ ചെക്കുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള ചെക്കുകളിലെ ഇത്തരം അപകടങ്ങള്‍ക്ക് തടയിടാന്‍ ആര്‍ ബി ഐ കൊണ്ടു വന്ന സംവിധാനമാണ് 'പോസിറ്റിവ് പേ'. ഇതനുസരിച്ച് ചെക്ക് പണമാക്കി മാറ്റാന്‍ ബാങ്കിലെത്തുമ്പോള്‍ ചെക്ക് കൈമാറിയ ആള്‍ മുമ്പേ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ഒത്തു നോക്കിയാവും പണം കൈമാറുക. 50,000 രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ചെക്കുകള്‍ക്കാണ് ബാങ്കുകള്‍ ഈ സംവിധാനം സുരക്ഷാ തട്ട് എന്ന നിലയില്‍ ഏര്‍പ്പെടുത്തിരിക്കുന്നത്. അതായിത് തടസമേതുമില്ലാതെ പണകൈമാറ്റം പൂര്‍ത്തിയാക്കാന്‍ അര ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്‍ നല്‍കുമ്പോള്‍ നിങ്ങള്‍ ബാങ്കില്‍ വിവരം അറിയിച്ചിരിക്കണം. അല്ലെങ്കില്‍ ചെക്ക്് മടങ്ങിയേക്കാം.

ബാങ്കിനെ അറിയിക്കാം

പോസിറ്റീവ് പേ സംവിധാനത്തില്‍ ഉയര്‍ന്ന മൂല്യമുള്ള ചെക്ക് നല്‍കുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ ബാങ്കിനെ നെറ്റ് ബാങ്കിംഗ് വഴിയോ മൊബൈല്‍ ബാങ്കിംഗ് വഴിയോ അറിയിച്ചിരിക്കണം. പേര്, ചെക്ക് നമ്പര്‍, തുക, തീയതി, അക്കൗണ്ട് നമ്പര്‍, - എന്നിവയാണ് ബാങ്ക് ശാഖയില്‍ നല്‍കേണ്ടത്. നേരിട്ടും അറിയിക്കാം. ഈ വര്‍ഷം ജനുവരി 21 മുതലാണ് ഇത് പ്രാബല്യത്തില്‍ വന്നെതങ്കിലും ബാങ്കുകള്‍ ഇപ്പോഴാണ് ഇത് നടപ്പാക്കുന്നത്. 50,000 രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള ചെക്കുകള്‍ക്കാണ് ഇത് നടപ്പിലാക്കിയിട്ടുള്ളതെങ്കിലും വേണമെങ്കില്‍ മാത്രം ഈ സൗകര്യം ഉപയോഗിച്ചാല്‍ മതിയാകും. എന്നാല്‍ 5 ലക്ഷം രൂപയിക്ക് മുകളിലാണ് ചെക്ക് എങ്കില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

ഒത്തു നോക്കി പണം

ചെക്ക് നല്‍കുന്നയാള്‍ ബാങ്കില്‍ നല്‍കുന്ന വിവരങ്ങള്‍ ഒത്തു നോക്കിയാകും ഇനി മുതല്‍ പണം നല്‍കുക. ചെക്കിലേതും അക്കൗണ്ടുടമ കൈമാറിയതുമായ വിവരങ്ങള്‍ ഒന്നു തന്നെയാണെന്ന് ഉറപ്പു വരുത്തി മാത്രം പണം നല്‍കുന്നു. ഇതോടെ ഇത്തരം തട്ടിപ്പുകള്‍ക്ക് തടയിടാമെന്നാണ് ആര്‍ ബി ഐ കരുതുന്നത്. ഇപ്പോള്‍ പല ബാങ്കുകളും ഈ സംവിധാനം ഉപയോഗിച്ച് വരുന്നുണ്ട്. സെപ്റ്റംബര്‍ മുതല്‍ കൂടുതല്‍ ബാങ്കുകള്‍ ഈ സംവിധാനത്തിന്‍ കീഴിലേക്ക് വരും. ഇതിന്റെ ഭാഗമായി അക്കൗണ്ടുടമകള്‍ക്ക്് ബാങ്കുകള്‍ സന്ദേശമയക്കുന്നുണ്ട്.