image

8 Jan 2022 2:27 AM GMT

Insurance

ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച് പരാതികളുണ്ടോ? പരിഹാരമുണ്ട്

MyFin Desk

ഇന്‍ഷുറന്‍സ് ക്ലെയിം സംബന്ധിച്ച് പരാതികളുണ്ടോ? പരിഹാരമുണ്ട്
X

Summary

  കൃത്യമായി പ്രീമിയം തുക മുടക്കം വരാതെ വര്‍ഷങ്ങളോളം അടച്ച് പിന്നീട് എപ്പോഴെങ്കിലും ക്ലെയിം ചെയ്യേണ്ടി വരുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുട്ടു ന്യായങ്ങള്‍ നിരത്തി ഇത് നിക്ഷേധിക്കാനുള്ള ശ്രമങ്ങള്‍ വളരെ വിരളമായിട്ടെങ്കിലും നടത്താറുണ്ട്. എന്നാല്‍ ഇങ്ങനെ ക്ലെയിം നിഷേധിക്കാനുവുമോ? ഇല്ലെന്നാണ് ഇന്‍ഷുറന്‍സ് രംഗത്തെ നിയന്ത്രണ അതോറിറ്റിയായ ഐ ആര്‍ ഡി എ ഐ വ്യക്തമാക്കുന്നത്. ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അതോറിറ്റി കമ്പനികള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. കാരണമില്ലാതെ നിക്ഷേധിക്കരുത് ഇന്‍ഷൂറന്‍സ് പോളിസികളുടെ വലിയ പ്രശ്‌നമാണ് ക്ലെയിം സെറ്റില്‍മെന്റ്. […]


കൃത്യമായി പ്രീമിയം തുക മുടക്കം വരാതെ വര്‍ഷങ്ങളോളം അടച്ച് പിന്നീട് എപ്പോഴെങ്കിലും ക്ലെയിം ചെയ്യേണ്ടി വരുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍...

 

കൃത്യമായി പ്രീമിയം തുക മുടക്കം വരാതെ വര്‍ഷങ്ങളോളം അടച്ച് പിന്നീട് എപ്പോഴെങ്കിലും ക്ലെയിം ചെയ്യേണ്ടി വരുമ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മുട്ടു ന്യായങ്ങള്‍ നിരത്തി ഇത് നിക്ഷേധിക്കാനുള്ള ശ്രമങ്ങള്‍ വളരെ വിരളമായിട്ടെങ്കിലും നടത്താറുണ്ട്. എന്നാല്‍ ഇങ്ങനെ ക്ലെയിം നിഷേധിക്കാനുവുമോ? ഇല്ലെന്നാണ് ഇന്‍ഷുറന്‍സ് രംഗത്തെ നിയന്ത്രണ അതോറിറ്റിയായ ഐ ആര്‍ ഡി എ ഐ വ്യക്തമാക്കുന്നത്. ഇത്തരം നടപടികള്‍ ഉണ്ടാകാന്‍ പാടില്ലെന്ന് അതോറിറ്റി കമ്പനികള്‍ക്കയച്ച സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.

കാരണമില്ലാതെ നിക്ഷേധിക്കരുത്

ഇന്‍ഷൂറന്‍സ് പോളിസികളുടെ വലിയ പ്രശ്‌നമാണ് ക്ലെയിം സെറ്റില്‍മെന്റ്. ആശുപത്രി വാസത്തിന് ശേഷം ഡിസ്ചാര്‍ജ് വാങ്ങുമ്പോഴാകും പല കമ്പനികളും ഒരോ കാരണം നിരത്തി ക്ലെയിം നിരസിക്കുകയോ തുക കുറയ്ക്കുകയോ ചെയ്യുക. ജനറല്‍ ഇന്‍ഷുറന്‍സ് മേഖലയിലും ക്ലെയിം സെറ്റില്‍മെന്റ് പ്രശ്നങ്ങള്‍ സാധാരണമാണ്. ഇതാണ് അതോറി വിലക്കിയത്. സങ്കല്‍പ്പങ്ങളുടെ അടിസ്ഥാനത്തില്‍ ക്ലെയിം നിഷേധിക്കാനാവില്ലെന്ന് ഐ ആര്‍ ഡി എ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നന്നു. ഇനി ഏതെങ്കിലും ഗുരുതരമായ കാരണങ്ങളാല്‍ ക്ലെയിം നിക്ഷേധിക്കുകയാണെങ്കില്‍ അതിന് തക്കതായ ന്യായം പോളിസി ഉടമകളെ അറിയിച്ചിരിക്കണം. ലൈഫ്, ജനറല്‍, സ്റ്റാന്‍ഡ് എലോണ്‍ ഇന്‍ഷുറന്‍സുകള്‍ക്ക് ഇത് ബാധകമാണ്. കൂടാതെ ടി പി എ ( തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍മാര്‍) കള്‍ക്കും ഇത് ബാധകമാണ്. ടിപിഎ കള്‍ ക്ലെയിം സെറ്റില്‍മെന്റ് നടത്തുന്ന കേസുകളില്‍ പോളിസി ഉടമകള്‍ക്ക് എല്ലാ വിധിത്തിലുള്ള അറിയിപ്പുകളും ലഭിച്ചിരിക്കണമെന്നും വ്യവസ്ഥയുണ്ട്. പണമടച്ചത്, ക്ലെയിം നിഷേധിച്ചത് അതിന്റെ വ്യക്തമായ കാരണങ്ങള്‍ ഇവ കൃത്യമായും ഉപഭോക്താവിനെ അറിയിച്ചരിക്കണം.

പരാതിപ്പെടാം

നിങ്ങള്‍ക്ക് ക്ലെയിം സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ ആദ്യം ബന്ധപ്പെട്ട ബ്രാഞ്ചിലെ പരാതി പരിഹാര ഓഫീസറുമായി ബന്ധപ്പെടാം.
ഇവിടെ പരാതിയും അടിസ്ഥാനമായ രേഖകളും നല്‍കണം. ഒരു കാര്യം ശ്രദ്ധിക്കണം പരാതി സ്വീകരിച്ചതായി അക്‌നോളഡ്ജ്‌മെന്റ് വാങ്ങണം. സാധാരണ നിലയില്‍ 15 ദിവസത്തിനുള്ളില്‍ ഇത് പരിഹരിക്കേണ്ടതാണ്. പരിഹാരം ലഭിക്കാതിരിക്കുകയോ, പ്രതീക്ഷിച്ച നിലയില്‍ പരിഹരിക്കപ്പെടാതിരിക്കുകയോ ചെയ്താൽ ഐ ആര്‍ ഡി എ ഐ യുടെ ഉപഭോക്തൃ വിഭാഗത്തിലെ പരാതി പരിഹാര സെല്ലിനെ സമീപിക്കാം. 155255,18004254732 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പരാതി റജിസ്റ്റര്‍ ചെയ്യാം. complaints@irdai.gov.in എന്ന ഇ മെയില്‍ വിലാസത്തിലും പരാതി അയക്കാം. igms.irda.gov.in എന്ന ഐ ആര്‍ ഡി എ യുടെ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത് നിങ്ങളുടെ പരാതിയെ ട്രാക്ക് ചെയ്യാം.