image

8 Jan 2022 2:43 AM GMT

Fixed Deposit

വായ്പ വേണോ? കോ ലെന്‍ഡിങ് പുതിയ സാധ്യതയാണ്

MyFin Desk

വായ്പ വേണോ? കോ ലെന്‍ഡിങ് പുതിയ സാധ്യതയാണ്
X

Summary

  വായ്പകള്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വലിയ ബിസിനസ് മേഖലകളിലൊന്നാണ്. ഇത്രയേറെ മത്സരം നിലനില്‍ക്കുന്ന ഒരു രംഗം വായ്പ പോലെ മറ്റൊന്നില്ല. അതുകൊണ്ട് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കൂടുതല്‍ ഇടപാടുകാരെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ പരിഷ്‌കരിച്ച പദ്ധതികളുമായി നിരന്തരം വിപണിയില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയില്‍ അത്ര പരിചിതമല്ലാത്ത ഒരു വായ്പാ രീതിയാണ് കോ ലെന്‍ഡിംഗ് അഥവാ പങ്കാളിത്ത വായ്പ. എന്താണ് പങ്കാളിത്ത വായ്പ? പേര് സൂചിപ്പിക്കും പോലെ തന്നെ രണ്ട് പങ്കാളികള്‍ ചേര്‍ന്ന് വായ്പ നല്‍കുന്ന […]


വായ്പകള്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വലിയ ബിസിനസ് മേഖലകളിലൊന്നാണ്. ഇത്രയേറെ മത്സരം നിലനില്‍ക്കുന്ന ഒരു രംഗം വായ്പ പോലെ...

 

വായ്പകള്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സ്ഥാപനങ്ങളുടെയും വലിയ ബിസിനസ് മേഖലകളിലൊന്നാണ്. ഇത്രയേറെ മത്സരം നിലനില്‍ക്കുന്ന ഒരു രംഗം വായ്പ പോലെ മറ്റൊന്നില്ല. അതുകൊണ്ട് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും കൂടുതല്‍ ഇടപാടുകാരെ ഇതിലേക്ക് ആകര്‍ഷിക്കാന്‍ പരിഷ്‌കരിച്ച പദ്ധതികളുമായി നിരന്തരം വിപണിയില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നു. ഈ മേഖലയില്‍ അത്ര പരിചിതമല്ലാത്ത ഒരു വായ്പാ രീതിയാണ് കോ ലെന്‍ഡിംഗ് അഥവാ പങ്കാളിത്ത വായ്പ.

എന്താണ് പങ്കാളിത്ത വായ്പ?

പേര് സൂചിപ്പിക്കും പോലെ തന്നെ രണ്ട് പങ്കാളികള്‍ ചേര്‍ന്ന് വായ്പ നല്‍കുന്ന രീതി. ഇതിലൂടെ സഹകരിക്കുന്ന രണ്ട് സ്ഥാപനങ്ങക്കും നേട്ടമുണ്ടാകുക. കോ ലെന്‍ഡിങിനെ ഇങ്ങനെ വിലയിരുത്താം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മികവുറ്റ സേവനം ലഭിക്കുമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2020 ലാണ് ആര്‍ ബി ഐ ഇതിനുള്ള ചട്ടങ്ങള്‍ കൊണ്ടുവന്നത്. ഇതനുസരിച്ച് ഒരു വായ്പാ പങ്കാളി ബാങ്കായായിരിക്കും. അടുത്ത സഹകാരി ആര്‍ ബി ഐ യില്‍ റെജിസ്‌ട്രേഷനുള്ള ബാങ്കിതര ധനകാര്യ സ്ഥാപനവും (എന്‍ ബി എഫ് സി). ഇവ രണ്ടും ചേര്‍ന്ന് സംയുക്ത സംരഭമെന്ന രീതിയില്‍ വായ്പ നല്‍കും. സ്വകാര്യ- പൊതുമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന എച്ച് ഡി എഫ് സി, എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്കും ഈ വായ്പാ ചങ്ങലയുടെ കണ്ണികളാകാം.

ഗ്രാമങ്ങളിലേക്ക്

ഗ്രാമീണ മേഖലയില്‍ ഒളിഞ്ഞിരിക്കുന്ന വായ്പാ ഉപഭോക്താക്കളെ കണ്ടെത്താനും കൂടുതല്‍ പേരിലേക്ക് വായ്പ ഇടപപാടുകള്‍ വ്യാപിപ്പിക്കാനും ഇതിലൂടെ ബാങ്കുകള്‍ക്ക് കഴിയും. പലപ്പോഴും വിദൂര ഗ്രാമീണ മേഖലകളിലൊന്നും വലിയ ബാങ്കുകള്‍ക്ക് സാമിപ്യമില്ല. ഇത്തരം സ്ഥലങ്ങളില്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ശാഖകള്‍ ഉണ്ടാകുകയും ചെയ്യും. ഇതാണ് കൂട്ടുകച്ചവടത്തില്‍ ഇരുപങ്കാളികളും മുതലാക്കുക. ധനകാര്യ സ്ഥാപനങ്ങള്‍ ഭവന വായ്പ ആവശ്യമുള്ളവരെ കണ്ടെത്തി ആവശ്യമായ രേഖകള്‍ സംഘടിപ്പിച്ച് വായ്പ അനുവദിക്കും. ബാങ്കുകളാകും തുക അനുവദിക്കുക. യഥാര്‍ഥ ഇടപാടുകാരന് നല്‍കുന്നതാകട്ടെ എന്‍ ബി എഫ് സിയും. അതായിത് വായ്പ എടുക്കുന്ന ആളുമായി ബാങ്കുകള്‍ക്ക് നേരിട്ട് ബന്ധമുണ്ടാകില്ല. വായ്പ തുകയുടെ 80 ശതമാനം ബാങ്കുകളുടെ ബാലന്‍സ് ഷീറ്റിലും ബാക്കി 20 ശതമാനം ധനകാര്യ സ്ഥാപനങ്ങളുടേതിലും പ്രതിഫലിക്കും.

വായ്പാ നിരക്ക്

ഗ്രാമങ്ങളില്‍ ഇത്തരം ധനകാര്യ സ്ഥാപനങ്ങള്‍ ധാരാളമുളളതിനാല്‍ ഇവിടുത്തെ വായ്പാ ആവശ്യങ്ങള്‍ മിതമായ പലിശ നിരക്കില്‍ നിറവേറ്റി കൊടുക്കുകയാണ് ഇത്തരം കൂട്ടു വായ്പകളുടെ ഉദേശ്യം. വായ്പ നിരക്ക് സാധാരണ പലിശയെക്കാള്‍ അല്പം കൂടുതലാവും ഇവിടെ. എന്നാല്‍ വന്‍പലിശ വാങ്ങുന്ന സ്വകാര്യ ഫിനാന്‍സുകളില്‍ നിന്ന് ഏറെ താഴെയാവും നിരക്ക്. ഉദാഹരണത്തിന് പൊതുമേഖലാ ബാങ്കുകളുടെ ഭവന വായ്പാ പലിശ നിരക്ക് ഇപ്പോള്‍ 6.6 ശതമാനത്തിലാണ് തുടങ്ങുന്നത്. പങ്കാളിത്ത് വായ്പയില്‍ ഇത് 1-2 ശതമാനം അധികമായിരിക്കും. എങ്കിലും വട്ടിപ്പിരിവുക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷ നേടാന്‍ ഇത് സഹായിക്കും. എസ് ബി ഐ വിവിധ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായും മൈക്രോ ഫിനാന്‍സ് കമ്പനികളുമായും കൂട്ടു വായ്പപ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. മറ്റ് ബാങ്കുകളും ഈ രംഗത്തേക്ക് പ്രവേശിച്ചുകൊണ്ടിരിക്കുന്നു.

നേട്ടം


വായ്പ വേഗത്തില്‍ ലഭ്യമാകുന്നു എന്നതാണ് ഇവിടുത്തെ നേട്ടം. അനാവശ്യമായ നൂലാമാലകള്‍ ഒരു പരിധിവരെ ഒഴിവാക്കപ്പെടും. ബാങ്കുകളെ പോലെയല്ല, എന്‍ ബി എഫ് സി കള്‍ക്ക് ബിസിനസ് കൂട്ടേണ്ടി വരും എന്നുള്ളതിനാല്‍ പലിശ നിരക്ക് സംബന്ധിച്ച് വിട്ടുവീഴചയ്ക്കും സാധ്യതയുണ്ട്.

 

Tags: