image

8 Jan 2022 5:54 AM GMT

Banking

ഡിജിറ്റല്‍ പേയ്‌മെന്റ് ആദായ നികുതി റഡാറിലാണ്,സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

MyFin Desk

ഡിജിറ്റല്‍ പേയ്‌മെന്റ് ആദായ നികുതി റഡാറിലാണ്,സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട
X

Summary

  യു പി ഐ, ഇ-വാലറ്റ് പോലുള്ള ഇലക്ട്രോണിക് പണമിടപാടുകള്‍ ആദായ നികുതി നിരീക്ഷണവലയത്തിനകത്താണോ എന്ന കാര്യത്തില്‍ സംശയമുണ്ടോ? ഇ-വാലറ്റ്, യു പി ഐ പണവിനിമയങ്ങള്‍ ഇലക്ട്രോണിക് സ്വഭാവമുള്ളതും ഇത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതും ആകായാല്‍ ആദായ നികുതി വകുപ്പിന്റെ റഡാറിലായിയിരിക്കും ഇതും. അതുകൊണ്ട് തന്നെ ഇത്തരം പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന ഏതെങ്കിലും വിധത്തിലുളള വരുമാനം, വാടക, മ്യൂച്ച്വല്‍ ഫണ്ട്, ഓഹരി ഇവയെല്ലാം ഐ ടി ആര്‍ ഫയല്‍ […]


യു പി ഐ, ഇ-വാലറ്റ് പോലുള്ള ഇലക്ട്രോണിക് പണമിടപാടുകള്‍ ആദായ നികുതി നിരീക്ഷണവലയത്തിനകത്താണോ എന്ന കാര്യത്തില്‍ സംശയമുണ്ടോ? ഇ-വാലറ്റ്, യു പി ഐ...

 

യു പി ഐ, ഇ-വാലറ്റ് പോലുള്ള ഇലക്ട്രോണിക് പണമിടപാടുകള്‍ ആദായ നികുതി നിരീക്ഷണവലയത്തിനകത്താണോ എന്ന കാര്യത്തില്‍ സംശയമുണ്ടോ? ഇ-വാലറ്റ്, യു പി ഐ പണവിനിമയങ്ങള്‍ ഇലക്ട്രോണിക് സ്വഭാവമുള്ളതും ഇത് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നതും ആകായാല്‍ ആദായ നികുതി വകുപ്പിന്റെ റഡാറിലായിയിരിക്കും ഇതും. അതുകൊണ്ട് തന്നെ ഇത്തരം പണമിടപാടുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍ നിന്ന് ലഭിക്കുന്ന ഏതെങ്കിലും വിധത്തിലുളള വരുമാനം, വാടക, മ്യൂച്ച്വല്‍ ഫണ്ട്, ഓഹരി ഇവയെല്ലാം ഐ ടി ആര്‍ ഫയല്‍ ചെയ്യുമ്പോള്‍ സൂച്ചിപ്പിക്കേണ്ടതുണ്ട്.

ലഭ്യമായ ഫണ്ടുകള്‍ക്ക് ബാധകം

ഇ-വാലറ്റിലൂടെയുള്ള പണക്കൈമാറ്റവും ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വിനിമയവും ഇപ്പോള്‍ നടപ്പാക്കാം. ഇതിന് പുറമേയാണ് വാലറ്റുകളില്‍ നിന്ന് ആര്‍ ടി ജി എസ്, എന്‍ ഇ എഫ് ടി വഴി എപ്പോഴും ചെയ്യാവുന്ന പണകൈമാറ്റവും. ഇങ്ങനെ ഇ വാലറ്റുകളിലൂടെയും യൂപി ഐ വഴിയും നടത്തുന്ന പണമിടപാടുകള്‍ നികുതി വലയില്‍ ഉള്‍പ്പെടും. യു പി ഐ അല്ലെങ്കില്‍ ഇ വാലറ്റ് വഴി ലഭിക്കുന്ന ഫണ്ടുകളും ആദായ നികുതി റിട്ടേണില്‍ കാണിച്ചിരിക്കണം എന്നാണ് ഇതു സംബന്ധിച്ച വിദഗ്ധമതം.

ഒരു ലക്ഷം പരിധി

ഒരു ലക്ഷം രൂപയില്‍ കൂടുതലുളള ഇ വാലറ്റ് അല്ലെങ്കില്‍ യു പി ഐ പണക്കൈമാറ്റം നികുതി വിധേയമാണ്. ഇ വാലറ്റ് പണക്കൈമാറ്റം ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയമാകാനുള്ള പ്രധാന കാരണങ്ങളിലൊന്ന് ഇതിലൂടെ ലഭിക്കുന്ന കാഷ് ബാക്ക് പ്രതിഫലമാണ്. ഇങ്ങനെ ഏതെങ്കിലും വിധത്തില്‍ ലഭിക്കുന്ന കാഷ് ബാക്കുകളെല്ലാം നേരിട്ട് നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിലാണ് എത്തുക. ഒരു സാമ്പത്തിക വര്‍ഷം ഇങ്ങനെ ലഭിക്കുന്ന നേട്ടം 50,000 രൂപയില്‍ കൂടുതലാണെങ്കില്‍ അത് ആദായ നികുതി സെക്ഷന്‍ 56(2) അനുസരിച്ച് നികുതി വിധേയമാണ്.

ഗിഫ്റ്റ് വൗച്ചറുകള്‍


മറ്റൊരു ചട്ടമനുസരിച്ച് യു പി ഐ ട്രാന്‍സാക്ഷനായി തൊഴിലുടമ ജീവനക്കാരന് നല്‍കുന്ന 5,000 രൂപയില്‍ കൂടുതലുള്ള ഗിഫ്റ്റ് വൗച്ചറും നികുതി വിധേയമാണ്. കമ്പനികളും സ്ഥാപനങ്ങളും യു പി ഐ വഴി നല്‍കുന്ന 5,000 രൂപയ്ക്ക് മേലുളള ഗിഫ്റ്റ് വൗച്ചറുകള്‍ക്ക് നികുതിയുണ്ടാകും. സുഹൃത്തുക്കള്‍ അടക്കം ആരുടെയെങ്കിലും പക്കല്‍ നിന്ന് ഒരു സാമ്പത്തിക വര്‍ഷം ഇങ്ങനെ സ്വീകരിക്കുന്ന അര ലക്ഷം രൂപയ്ക്ക് മുകളിലുള്ള വൗച്ചറുകളും നികുതി വിധേയമായിരിക്കും. യു പി ഐ യിലൂടെ ഇപ്പോള്‍ ആര്‍ ടി ജി എസ് പണമിടപാടുകളും നടത്താം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള പണ വിനിമയം നികുതി വിധേയമാണ്.