image

8 Jan 2022 6:16 AM GMT

Banking

കുടുംബ പെന്‍ഷന് ജോയിന്റ് അക്കൗണ്ട് നിര്‍ബന്ധമുണ്ടോ?

MyFin Desk

കുടുംബ പെന്‍ഷന് ജോയിന്റ് അക്കൗണ്ട് നിര്‍ബന്ധമുണ്ടോ?
X

Summary

  കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് ജോലിയില്‍ നിന്ന് വിരമിച്ചയാളും അയാളുടെ ജീവിത പങ്കാളിയും ചേര്‍ന്നുള്ള ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം വ്യക്തമാക്കി. റിട്ടയര്‍ ചെയ്ത ആളും അയാളുടെ ജീവിത പങ്കാളിയും ഒരുമിച്ചുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്ന സാഹചര്യമല്ല എന്നത് ബന്ധപ്പെട്ട ഓഫീസ് മേധാവിക്ക് ബോധ്യപ്പെടുന്ന പക്ഷം ഈ നിബന്ധനയില്‍ ഇളവ് നല്‍കും. പ്രായോഗിക പ്രശ്‌നം പരിഗണിച്ച് ഇങ്ങനെ ഒരു തീരുമാത്തിലെത്തിയെങ്കിലും ജോയിന്റ് അക്കൗണ്ട തന്നെയാകും ഭാവിയില്‍ നന്നാവുക. കുടുംബ പെന്‍ഷണര്‍ അല്ലെങ്കില്‍ പങ്കാളി […]


കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് ജോലിയില്‍ നിന്ന് വിരമിച്ചയാളും അയാളുടെ ജീവിത പങ്കാളിയും ചേര്‍ന്നുള്ള ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമല്ലെന്ന്...

 

കുടുംബ പെന്‍ഷന്‍ ലഭിക്കുന്നതിന് ജോലിയില്‍ നിന്ന് വിരമിച്ചയാളും അയാളുടെ ജീവിത പങ്കാളിയും ചേര്‍ന്നുള്ള ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമല്ലെന്ന് കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയം വ്യക്തമാക്കി. റിട്ടയര്‍ ചെയ്ത ആളും അയാളുടെ ജീവിത പങ്കാളിയും ഒരുമിച്ചുള്ള ജോയിന്റ് ബാങ്ക് അക്കൗണ്ട് തുടങ്ങാവുന്ന സാഹചര്യമല്ല എന്നത് ബന്ധപ്പെട്ട ഓഫീസ് മേധാവിക്ക് ബോധ്യപ്പെടുന്ന പക്ഷം ഈ നിബന്ധനയില്‍ ഇളവ് നല്‍കും. പ്രായോഗിക പ്രശ്‌നം പരിഗണിച്ച് ഇങ്ങനെ ഒരു തീരുമാത്തിലെത്തിയെങ്കിലും ജോയിന്റ് അക്കൗണ്ട തന്നെയാകും ഭാവിയില്‍ നന്നാവുക. കുടുംബ പെന്‍ഷണര്‍ അല്ലെങ്കില്‍ പങ്കാളി പെന്‍ഷന്‍ തുക ജോയിന്റ് അക്കൗണ്ടിലേക്ക് നല്‍കാന്‍ ആവശ്യപ്പെടുന്ന പക്ഷം പുതിയ അക്കൗണ്ട് തുറക്കാന്‍ ബാങ്കുകള്‍ നിര്‍ബന്ധിക്കേണ്ടതില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. കാര്യക്ഷമവും പ്രശ്‌ന രഹിതവുമായ പെന്‍ഷന്‍ വിതരണത്തിനായിട്ടാണ് ജോയിന്റ് അക്കൗണ്ട് നിര്‍ബന്ധിച്ചിരുന്നത്.

62.5 ലക്ഷം പേര്‍

നേരത്തെ പെന്‍ഷന്‍ വിതരണം കാര്യക്ഷമമാക്കാന്‍ പെന്‍ഷന്‍ വകുപ്പ് ബാങ്കുകള്‍ക്ക് വേണ്ടി ഏകീകൃത മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. പെന്‍ഷന്‍ വിതരണത്തിനും മറ്റും ഓരോ ബാങ്കുകളും വ്യത്യസ്തങ്ങളായ ചട്ടങ്ങളാണ് നിര്‍ദേശിക്കുന്നത്. ഇത് രാജ്യത്തെ 62.5 ലക്ഷം വരുന്ന കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് വലിയ ബുദ്ധിമുണ്ടാക്കുന്ന സാഹചര്യത്തിലായിരുന്നു ഇത്.

ജോയിന്റ് അക്കൗണ്ട് നിലനില്‍ക്കുകയും പെന്‍ഷന്‍ പേയ്മെന്റ് ഓര്‍ഡറില്‍ ഫാമിലി പെന്‍ഷന്‍ ഭര്‍ത്താവ്/ഭാര്യ എന്നിവരുടെ പേരില്‍ അധികാരപ്പെടത്തുകയും ചെയ്തിട്ടുള്ള കേസുകളില്‍ പെന്‍ഷണര്‍ മരിച്ചാല്‍ ഭാര്യ/ ഭര്‍ത്താവ് ഫോം 14 സമര്‍പ്പിക്കേണ്ട കാര്യമില്ല. നിലവില്‍ ഇത്തരം കേസുകളില്‍ ഫോം 14 ബാങ്കുകള്‍ ആവശ്യപ്പെടാറുണ്ട്. ഇവിടെ ജീവിത പങ്കാളി മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി മാത്രം പെന്‍ഷന്‍ നല്‍കുന്ന ബ്രാഞ്ചില്‍ നല്‍കിയാല്‍ മതിയാകും. ജോയിന്റ് അക്കൗണ്ടില്ലാത്ത കേസുകളില്‍ ഇത് ബാധകമല്ല.

ലൈഫ് സര്‍ട്ടിഫിക്കറ്റ്


ആധാര്‍ അധിഷ്ഠിത ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റും സ്വീകരിച്ചിരിക്കണമെന്നും പെന്‍ഷന്‍ വിതരണം ചെയ്യുന്ന ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു . 80 വയസോ അതിന് മുകളിലോ പ്രായമുള്ള പെന്‍ഷണര്‍മാര്‍ക്ക് ഒ്‌ക്ടോബറിലും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം. സാധാരണ പെ്ന്‍ഷണറും ഫാമിലി പെന്‍ഷണറും നവംമ്പറല്‍ ഇത് സമര്‍പ്പിക്കണമെന്നാണ് ചട്ടം.

കുട്ടികള്‍


പെന്‍ഷണറുടെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിലും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. സുഖപ്പെടില്ലെന്നുറപ്പുള്ള കേസില്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതില്ല. താത്കാലികമായ ബലഹീനതയുള്ള കുട്ടികളുടെ കാര്യത്തില്‍ പെന്‍ഷന്‍ അനുവദിച്ചാല്‍ തന്നെ തുടര്‍ന്നും ഇത് ലഭിക്കാന്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റമില്ലെന്ന് കാണിച്ച് രക്ഷകര്‍ത്താവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പങ്കാളി ഫാമിലി പെന്‍ഷന്‍ സ്വീകരിക്കുന്ന ആളാണെങ്കില്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട് കാര്യമില്ല. പങ്കാളി അല്ലാതെയുള്ള ഫാമിലി പെന്‍ഷണറുടെ കാര്യത്തില്‍ അവര്‍ വിവാഹം/ പുന്‍ര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സത്യവാങ്മൂലം ഓരോ ആറു മാസം കൂടുമ്പോഴും നല്‍കിയിരിക്കണം.