image

8 Jan 2022 4:52 AM GMT

IPO

ഫണ്ട് സ്വരൂപിക്കാൻ ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്

MyFin Desk

ഫണ്ട് സ്വരൂപിക്കാൻ ഇനിഷ്യല്‍ പബ്ലിക് ഓഫറിങ്
X

Summary

വിപണിയില്‍ ഓഹരികള്‍ ട്രേഡ് ചെയ്യുന്നതിനു മുന്‍പായി അവ വാങ്ങാന്‍ സാധിക്കുന്നത് ഐ പി ഒയിലൂടെയാണ്.


കമ്പനികള്‍ അവയുടെ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തുകൊണ്ട് പൊതുജനങ്ങള്‍ക്ക് വാങ്ങാനും വില്‍ക്കാനും...

കമ്പനികള്‍ അവയുടെ ഓഹരികള്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തുകൊണ്ട് പൊതുജനങ്ങള്‍ക്ക് വാങ്ങാനും വില്‍ക്കാനും ലഭ്യമാക്കുന്നതിനെയാണ് ഇനിഷ്യല്‍ പബ്ലിക് ഓഫറിങ് എന്നു പറയുന്നത്. അതായത്, ഒരു കമ്പനിയുടെ വിപുലീകരണത്തിന് ധാരാളം ഫണ്ട് ആവശ്യമായി വരും. പുതിയ പാര്‍ടനർമാരെയും ഇന്‍വെസ്റ്റര്‍മാരെയുമെല്ലാം ചേര്‍ത്ത് ആവശ്യമായ തുക പല കമ്പനികളും കണ്ടെത്താറുണ്ട്.

എന്നാല്‍ കമ്പനി കൂടുതല്‍ വികസിപ്പിക്കുന്നതിനോ, മറ്റു കമ്പനികളെ ഏറ്റെടുക്കുന്നതിനോ, ബാധ്യതകള്‍ തീര്‍ക്കുന്നതിനോ, കൂടുതല്‍ പണം ആവശ്യമായി വരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കമ്പനി ഐ പി ഒ സംഘടിപ്പിക്കുന്നു. ഇതിലൂടെ
പൊതുജനങ്ങള്‍ക്ക് ഓഹരികള്‍ നല്‍കി അവരില്‍ നിന്നും പണം സമാഹരിക്കാന്‍
സാധിക്കും. ഇങ്ങനെ കമ്പനി 'പബ്ലിക്കിലി ട്രേഡിങ്' ആയി മാറുന്നു.

വിപണിയില്‍ ഓഹരികള്‍ ട്രേഡ് ചെയ്യുന്നതിനു മുന്‍പായി അവ വാങ്ങാന്‍ സാധിക്കുന്നത് ഐ പി ഒയിലൂടെയാണ്. അതായത, ഐ പി ഒ നടന്നതിനു ശേഷമാണ് കമ്പനിയെ ദ്വിതീയ വിപണിയായ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്യുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ദിവസങ്ങളിലായിരിക്കും ഐ പി ഒ നടത്തുന്നത്. സെബി (SEBI) യുടെ അനുമതിയോടെ മാത്രമേ ഐ പി ഒ നടത്താന്‍ സാധിക്കൂ. സെബി ആവശ്യപ്പെടുന്ന എല്ലാ രേഖകളും കമ്പനി ഹാജരാക്കണം.

ഫിക്‌സ്ഡ് പ്രൈസ് ഇഷ്യൂ, ബുക്ക് ബില്‍ഡിംഗ് ഇഷ്യൂ എന്നിങ്ങനെ രണ്ട് മാര്‍ഗങ്ങളിലൂടെ കമ്പനിയ്ക്ക് ഐ പി ഒ ചെയ്യാം. എത്ര രൂപയിലാണ് കമ്പനി ഐ പി ഒ നടത്തുന്നതെന്ന് മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച ശേഷം നിക്ഷേപകര്‍ക്കു മുന്നില്‍ വെക്കുന്നതാണ് ഫിക്‌സ്ഡ് പ്രൈസ് ഇഷ്യൂ. എന്നാല്‍ ബുക്ക് ബില്‍ഡിംഗ് ഇഷ്യൂവില്‍ ഒരു തുക മുന്‍കൂറായി പറയുന്നതിനു പകരം തുകയുടെ റേഞ്ച് പറയുന്നു (ഉദാഹരണത്തിന് 100 മുതല്‍ 110 വരെ). ഇതില്‍ നമ്മള്‍ എത്ര തുകയ്ക്ക് വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് കമ്പനിയെ അറിയിക്കാം. ഐ പി ഒ അപേക്ഷകള്‍ സ്വീകരിച്ചതിനു ശേഷം കമ്പനി ഒരു 'കട്ട് ഓഫ് പ്രൈസ്' തീരുമാനിക്കുന്നു. ആ തുകയ്ക്കും, അതിനു മുകളിലും രേഖപ്പെടുത്തിയവര്‍ക്ക്
ഐ പി ഒ വഴി ഷെയറുകള്‍ ലഭിക്കുന്നു.

ഐ പി ഒ യില്‍ പങ്കെടുക്കാനായി ആദ്യം വേണ്ടത് ഡീമാറ്റ് അക്കൗണ്ട് ആണ്. കൂടാതെ ബാങ്ക് അക്കൗണ്ടും. ഐ പി ഒ തുടങ്ങുന്നത് മുന്‍കൂട്ടി അറിയിച്ച സമയത്താണ്. ഇത് നടത്തുന്ന സമയങ്ങളില്‍ ഒരു ഓഹരി മാത്രമായി വാങ്ങാന്‍ സാധിക്കില്ല, ഒരു നിശ്ചിത എണ്ണം വാങ്ങേണ്ടി വരും. ഈ എണ്ണത്തിനെയാണ് 'ലോട്ട്' എന്നു പറയുന്നത്. ഒരു അപേക്ഷകന്‍ കുറഞ്ഞത് ഒരു ലോട്ട് എങ്കിലും വാങ്ങണം.

ഐ പി ഒ നടക്കുന്ന ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ ഇതിനായി അപേക്ഷിക്കാം. അറിയപ്പെടുന്ന കമ്പിനികള്‍ നടത്തുന്ന ഐ പി ഒ കളില്‍ അപേക്ഷകരുടെ എണ്ണം ചിലപ്പോള്‍ വളരെയധികമായിരിക്കും. ഓവര്‍ സബ്‌സ്‌ക്രിപ്ഷന്‍ വരുമ്പോള്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ലോട്ടുകള്‍ ലഭിച്ചെന്നു വരില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇലക്ട്രോണിക് ഫോമില്‍ ലക്കി ഡ്രോ നടത്തിയാണ് ഷെയര്‍ അലോട്ട് ചെയ്യുന്നത്.

ഐ പി ഒ യ്ക്ക് അപേക്ഷിക്കുമ്പോള്‍ അതിനാവശ്യമായ തുക ബാങ്ക് അക്കൗണ്ടില്‍
ഉണ്ടായിരിക്കണം. അപ്ലൈ ചെയ്തുകഴിഞ്ഞാല്‍ ഈ തുക ബ്ലോക്ക് ആവുന്നു. എന്നാല്‍ നമുക്ക് ഓഹരികള്‍ ലഭിച്ചാല്‍ മാത്രമേ തുക അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കുകയുള്ളൂ. ഓഹരി ലഭിച്ചില്ലെങ്കില്‍ ഈ തുക സ്വതന്ത്രമാവുകയും ചെയ്യും.

Tags: