image

8 Jan 2022 5:35 AM GMT

Personal Identification

ഡെബിറ്റ് കാര്‍ഡിലൂടെയുള്ള വിദേശ പണമിടപാടിന് തടസം നേരിടുന്നുണ്ടോ?

wilson Varghese

ഡെബിറ്റ് കാര്‍ഡിലൂടെയുള്ള വിദേശ പണമിടപാടിന് തടസം നേരിടുന്നുണ്ടോ?
X

Summary

  നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിലൂടെ വിദേശ പണവിനിമയങ്ങള്‍ നടത്തുന്നതില്‍ തടസം നേരിടുന്നുണ്ടോ? ഇതിന് പരിഹാരമുണ്ട്. പാന്‍ കാര്‍ഡിന്റെ വിശദ വിവരങ്ങള്‍ അക്കൗണ്ടില്‍ അപ് ഡേറ്റ് ചെയ്യാം. ഓണ്‍ ലൈനായോ ബന്ധപ്പട്ട ബ്രാഞ്ചിലെത്തിയോ ഇത് ചെയ്യാം. അക്കൗണ്ടുടമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി അടക്കം ലഭ്യമാകുന്നതിനും പാന്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തടസമില്ലാതെ അന്തര്‍ദേശീയ പണമിടപാടുകള്‍ തുടരാന്‍ ഇക്കാര്യം അക്കൗണ്ടുടമകള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ശാഖ സന്ദര്‍ശിക്കാം ബാങ്കില്‍ നേരിട്ടെത്തി പാന്‍കാര്‍ഡും അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട ബാങ്ക് ശാഖയില്‍ പോകുമ്പോള്‍ പാന്‍ […]


നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിലൂടെ വിദേശ പണവിനിമയങ്ങള്‍ നടത്തുന്നതില്‍ തടസം നേരിടുന്നുണ്ടോ? ഇതിന് പരിഹാരമുണ്ട്. പാന്‍ കാര്‍ഡിന്റെ വിശദ...

 

നിങ്ങളുടെ ഡെബിറ്റ് കാര്‍ഡിലൂടെ വിദേശ പണവിനിമയങ്ങള്‍ നടത്തുന്നതില്‍ തടസം നേരിടുന്നുണ്ടോ? ഇതിന് പരിഹാരമുണ്ട്. പാന്‍ കാര്‍ഡിന്റെ വിശദ വിവരങ്ങള്‍ അക്കൗണ്ടില്‍ അപ് ഡേറ്റ് ചെയ്യാം. ഓണ്‍ ലൈനായോ ബന്ധപ്പട്ട ബ്രാഞ്ചിലെത്തിയോ ഇത് ചെയ്യാം. അക്കൗണ്ടുടമകള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡി അടക്കം ലഭ്യമാകുന്നതിനും പാന്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. അതുകൊണ്ട് തടസമില്ലാതെ അന്തര്‍ദേശീയ പണമിടപാടുകള്‍ തുടരാന്‍ ഇക്കാര്യം അക്കൗണ്ടുടമകള്‍ ഇക്കാര്യം ശ്രദ്ധിക്കണം.

ശാഖ സന്ദര്‍ശിക്കാം

ബാങ്കില്‍ നേരിട്ടെത്തി പാന്‍കാര്‍ഡും അക്കൗണ്ടുമായി ബന്ധിപ്പിക്കാം. ബന്ധപ്പെട്ട ബാങ്ക് ശാഖയില്‍ പോകുമ്പോള്‍ പാന്‍ കാര്‍ഡിന്റെ കോപ്പി എടുക്കാന്‍ മറക്കരുത്. ബാങ്കില്‍ നിന്ന് ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് പാന്‍കാര്‍ഡിന്റെ കോപ്പി സഹിതം ശാഖയില്‍ നല്‍കുക. ഒപ്പം പരിശോധനയ്ക്കായി പാന്‍ കാര്‍ഡിന്റെ അസലും നല്‍കണം. നടപടിക്രമം പൂര്‍ത്തിയാകുന്നതോടെ എസ് എം എസ് സന്ദേശം ലഭിക്കും. ഓണ്‍ലൈന്‍, വിദേശ, വിദേശ ഇടപാടുകളും കോണ്‍ടാക്ടലസ് പേയ്മെന്റുകള്‍ അടക്കമുള്ള സംവിധാനങ്ങളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളില്‍ ആക്ടിവേറ്റ് ചെയ്യുന്നതിന് ബാങ്കുകള്‍ സൗകര്യമൊരുക്കണമെന്ന് നേരത്തെ ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നു.

വീട്ടിലിരുന്നും

ഒണ്‍ലൈനായി പാന്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിന് എസ് ബി ഐ ഇന്റര്‍നെറ്റ് ബാങ്കിംഗി-ല്‍ ലോഗിന്‍ ചെയ്യുക. 'ഇ സര്‍വീസി' ല്‍ ക്ലിക്ക് ചെയ്ത് 'പാന്‍ റജിസ്ട്രേഷന്‍' സെലക്ട് ചെയ്യുക. ഇവിടെ നിന്ന് നിങ്ങള്‍ പാന്‍ റജിസ്ട്രേഷന്‍ പേജിലേക്കാണ് പോകുക. 'പ്രൊഫൈല്‍ പാസ് വേര്‍ഡ്' നല്‍കുക. 'ട്രാന്‍സാക്ഷന്‍ അക്കൗണ്ട' സെലക്ട് ചെയ്ത് പാന്‍ കാര്‍ഡിന്റെ വിശദ വിവരം നല്‍കാം. പിന്നീട് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. അക്കൗണ്ടിനോടെപ്പം നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കുന്നതോടെ ലിങ്കിംഗ് ഏതാണ്ട് പൂര്‍ത്തിയാകും. ഇതോടെ ബാങ്ക് അക്കൗണ്ടുമായി പാന്‍ നമ്പര്‍ ബന്ധിപ്പിക്കാനുള്ള റിക്വസ്റ്റ് അതാത് ബാങ്ക് ശാഖയിലേക്ക് കൈമാറും. ഇതോടെ നടപടി പൂര്‍ത്തിയായതായി അറിയിച്ചുകൊണ്ട് എസ് എം എസ് ലഭിക്കും.